വാക്കുകൾക്കു മാത്രം അകലെയായ ഒരു പ്രണയവുമായി, കാഴ്ചയുടെ അറ്റത്ത് നമ്മൾ പരസ്പരമുണ്ടാവാൻ തുടങ്ങിയിട്ടു നാളുകൾ കുറെയായില്ലേ..
സുര്യകാന്തി പൂക്കളുടെ ഒരു വയൽ നമുക്കു ചുറ്റും നിറയുന്നതും, ചിത്രശൽഭങ്ങളുടെ ഒരു കൂട്ടം നിന്റെ കണ്ണിറങ്ങി വരുന്നതും....
നീയാം കടലിനു
കരയാവാം ഞാൻ
സ്നേഹ തിരയിലെ
മണൽ ആവാം ഞാൻ
കാത്തിരിപ്പ് കനലെരിയിച്ച കണ്ണിലൂടെ കാലചക്രം ഇടറി വീണുരുളുന്നു. അറിയുന്നില്ലാ നിന്നെയല്ലാതെ കടന്നുപോകുന്ന ഒന്നിനെയും.
Thursday, June 12, 2014
കവിത
നിന്നിൽ നിന്നു അടർന്നു പോയ
നിന്നിലേക്കു എത്താൻ കൊതിക്കുന്ന
ഒരു തുവൽ മാത്രമാണു ഞാൻ
മഞ്ഞു പുതക്കുന്ന പുലരികളിൽ
നിന്റെ ഹൃദയത്തോടു ചേർന്നു
പതുങ്ങിയുറങ്ങാൻ കൊതിച്ചിരുന്ന ഒരു തുവൽ
ഈ ജനലുകൾ തുറന്നിടട്ടെ
അതിന്റെ തിരശീലകളും മാറ്റട്ടെ
ഒറ്റ പെടുമ്പോഴൊക്കെ പെയ്യാറുള്ള
ഒരു ചെറു ചാറ്റൽ മഴ
കുന്നിറങ്ങി നെൽ വയലിലൂടെ
ഒരു തണുത്ത കാറ്റുമായിവരും
ഞാനെന്ന തുവൽ നിന്നിലേക്കു ചേരാൻ
അത്രമാത്രം മതി.
നിന്നിലേക്കു എത്താൻ കൊതിക്കുന്ന
ഒരു തുവൽ മാത്രമാണു ഞാൻ
മഞ്ഞു പുതക്കുന്ന പുലരികളിൽ
നിന്റെ ഹൃദയത്തോടു ചേർന്നു
പതുങ്ങിയുറങ്ങാൻ കൊതിച്ചിരുന്ന ഒരു തുവൽ
ഈ ജനലുകൾ തുറന്നിടട്ടെ
അതിന്റെ തിരശീലകളും മാറ്റട്ടെ
ഒറ്റ പെടുമ്പോഴൊക്കെ പെയ്യാറുള്ള
ഒരു ചെറു ചാറ്റൽ മഴ
കുന്നിറങ്ങി നെൽ വയലിലൂടെ
ഒരു തണുത്ത കാറ്റുമായിവരും
ഞാനെന്ന തുവൽ നിന്നിലേക്കു ചേരാൻ
അത്രമാത്രം മതി.
Wednesday, June 11, 2014
നമ്മൾ എന്ന ഒരു വരി കവിത
ഞാൻ
നന്മ കണ്ടത്തെന്നാവാത്ത
നാലുവരി കവിത മാത്രം
നീ
എഴുതേണ്ടെ പുസ്തകത്തിന്റെ
ആദ്യത്തേയും അവസാനത്തേയും താളും
ആരോ പേരിട്ടു ഈ പുസ്തകത്തിനു
നമ്മൾ എന്ന ഒരു വരി കവിതയെന്നു
നന്മ കണ്ടത്തെന്നാവാത്ത
നാലുവരി കവിത മാത്രം
നീ
എഴുതേണ്ടെ പുസ്തകത്തിന്റെ
ആദ്യത്തേയും അവസാനത്തേയും താളും
ആരോ പേരിട്ടു ഈ പുസ്തകത്തിനു
നമ്മൾ എന്ന ഒരു വരി കവിതയെന്നു
വാക്കുകൾക്കു മാത്രം അകലെയായി
ഒരു പൂവിന്റെ ചിറകിലേറി
പൂമ്പാറ്റയുടെ ഇതളിൽ
ഒരു വസന്തം
വാക്കുകൾക്കു മാത്രം
അകലെയായി
ഒരു പ്രണയം
നീയാം കടലിനു
കരയാവാം ഞാൻ
സ്നേഹ തിരയിലെ
മണൽ ആവാം ഞാൻ
പൂമ്പാറ്റയുടെ ഇതളിൽ
ഒരു വസന്തം
വാക്കുകൾക്കു മാത്രം
അകലെയായി
ഒരു പ്രണയം
നീയാം കടലിനു
കരയാവാം ഞാൻ
സ്നേഹ തിരയിലെ
മണൽ ആവാം ഞാൻ
Subscribe to:
Posts (Atom)