Saturday, October 13, 2012

പെരുമഴക്കാലം

ഞാൻ പറഞ്ഞു വരുന്നത്‌
വേനലിൽ പെയ്തുപോയ
ഒരു മഴയെ കുറിച്ചല്ലാ

തുലാവർഷത്തിന്റെ
മഴനാളുകൾക്കിടയിൽ
എപ്പൊഴോ പെയ്തുപോയ
ഒരു ഒറ്റ മഴയെ കുറിച്ചാണു

നീണ്ടുനിന്ന മഴ നാളുകൾക്കിടയിലെ
ഒരു തോർച്ചയായിട്ടൊ
വലിയ മഴക്ക്‌ മുൻപുള്ള
ചെറു ചാറലോ ആയിട്ടായിരിക്കാം
നിങ്ങൾ അതിനെ കണ്ടിട്ടുണ്ടാവുക

വയലിലെ തോട്ടിലോള്ളം
വരിയൊലിപ്പിച്ച്‌ എത്താൻ മാത്രം
അതിനു ശക്തിയോന്നുമുണ്ടായിരുന്നില്ലാ
ഞാറ്റുകൊടിയിലെ പച്ചപ്പിലും
അതിനു മുകളിലുടെ പറകുന്ന
തുമ്പിയുടെ ചിറകിലും
ഒരോ മഴ മുത്ത്‌ സമ്മാനിച്ചു പോയ
ഒരു ചെറു ചാറ്റൽ മഴ

പക്ഷെ.....
എന്റെ പെരുമഴക്കാലം അതായിരുന്നു
ഞാൻ നനഞ്ഞ്‌ കുളിച്ചത്‌ ആ
മഴയിലായിരുന്നു

എന്നും ഓർക്കാൻ ഒരു തണുപ്പും
മഴവില്ലും സമ്മാനിച്ചുപോയ
എന്റെ ചെറു ചാറ്റൽ മഴ
നീയെന്ന എന്റെ പെരുമഴക്കാലം

10 comments:

Sukanya said...

ആ ഒറ്റമഴ സമ്മാനിച്ച പെരുമഴക്കാലം.
ഗംഭീരം.

വീ കെ said...

ഇതെന്താണപ്പാ മഴ അതും പെരുമഴ അകത്തുപെയ്യണെ..?!

പട്ടേപ്പാടം റാംജി said...
This comment has been removed by the author.
പട്ടേപ്പാടം റാംജി said...

പക്ഷെ.....
എന്റെ പെരുമഴക്കാലം അതായിരുന്നു
ഞാൻ നനഞ്ഞ്‌ കുളിച്ചത്‌ ആ
മഴയിലായിരുന്നു

അതെ പ്രതീക്ഷിക്കാതെ ലഭിക്കുന്നത്.

Thulasi said...

കുഞ്ഞു മഴയായാലെന്താ, എന്നും ഓര്‍മിക്കാന്‍ പാകത്തില്‍ മഴനൂലില്‍ വന്നു ഒരുപിടി മഴമുത്തുകള്‍ സമ്മാനിച്ചല്ലേ മറഞ്ഞത് ?

പ്രയാണ്‍ said...

നല്ലത്......

വരവൂരാൻ said...

എത്ര കാലങ്ങൾക്കു ശേഷമാണു നിങ്ങളെയൊക്കെ വീണ്ടു കണ്ടത്‌ ... ഒരു മഴകൂടി നനഞ്ഞപോലെ. സന്തോഷം

meenakshi arun said...

oru nalla kavitha..mazhayude nanavulla varikal..athilevideyo kothichittum vidhikkathe poya oru pranayiniyude nombaravum...

ശ്രീ said...

പെരുമഴക്കാലം!

നന്നായി, മാഷേ

Kiran Tk said...

ഒരു നോവിൻ പെരുമഴക്കാലം.....