Saturday, March 17, 2012

മഴ നനഞ്ഞൊരാ വീട്‌

ഇന്നലെ നിന്റെ പഴയ വീടിന്റെ
വഴിയെ ഞാൻ പോയിരുന്നു
ഇലകളാം കുട കാറ്റിൽ പറന്ന്
മഴ നനഞ്ഞൊരാ വീട്‌

എന്നെ കാത്ത്‌ നിൽക്കാറുള്ള
ജനവാതിൽ
വെറുതെ തുറന്നു കിടന്നിരുന്നു.

തൊടിയിൽ ഒരു പൂ പോലും
ഉണ്ടായിരുന്നില്ലാ
നീയാ പൂക്കാലം
അവിടെയെങ്ങുമില്ലല്ലോ

യാത്ര പോലും പറയാതെ
നീ പോയ വഴിയിൽ
ഇപ്പോഴും ഞാനുണ്ട്‌
ഓർമ്മകളാം തൂവൽ കൊഴിഞ്ഞ്‌
വെയിൽ നിറഞ്ഞൊരാം വഴിയിൽ

ഇന്ന്
നിന്റെ ജനവാതിലുടെ
അകത്തേക്ക്‌ വരുന്ന കാറ്റിൽ
എന്റെ കൈ വിരലുകളുണ്ടാവും

നിന്റെ മുടിയിഴകളെ മാടിയൊതുക്കി
ചുണ്ടിന്റെ ഈർപ്പം നുണഞ്ഞ്‌
മുലകണ്ണുകളുടെ ചുടിൽ തീയെടുത്ത്‌
യോനിയിൽ ഈർപ്പം പടർത്തി
നിന്റെ കണ്ണുകളിൽ എന്നെ നിറച്ച്‌
കവിളുകളിലൂടെ ചാലു കീറി
തണുത്ത്‌ വിറങ്ങലിച്ച്‌ തിരിച്ച്‌ വരും

ഇന്നലെ നിന്റെ പഴയ വീടിന്റെ
വഴിയെ...

1 comment:

സ്നേഹതീരം said...

യാത്ര പോലും പറയാതെ
നീ പോയ വഴിയിൽ
ഇപ്പോഴും ഞാനുണ്ട്‌

നോവിക്കുന്നു, ഈ വരികള്‍..