Friday, January 13, 2012

ഷിർദ്ദി സായ്‌

രക്ഷകാ
എനിക്കു നിന്റെ വഴിയിൽ
തളർന്നു വീഴണം
ഇഴഞ്ഞു ഇഴഞ്ഞു
നിന്റെ കാൽ പാദത്തോളം
എത്തണം.
പാപികളെയും തഴുകുന്ന നീ
എന്നെ കാണാതിരിക്കൂമോ..?
ഞാൻ പൊഴിക്കുന്ന
കണ്ണുനീർ കാണാതിരിക്കുമോ..!

7 comments:

radhakrishna said...

നിറകണ്ണോടെ വിളിച്ചാൽ ബാബ കേൾക്കാതിരിക്കില്ല.

പട്ടേപ്പാടം റാംജി said...

പാപികളെയും തഴുകുന്ന നീ
എന്നെ കാണാതിരിക്കൂമോ..?

Thulasi said...

പാദത്തോട് ചേരുന്ന കണ്ണീര്‍കണം എങ്ങനെ അറിയാതെ പോവും..?

radhakrishna said...

“ഈ പാദങ്ങൾ പ്രാചീനങ്ങളും പുണ്ണ്യങ്ങളുമാണു.നിനക്കിനി ഒന്നും ഭയപ്പെടാനില്ല.എന്നെ വിശ്വസിക്കുക.”- സത്ചരിതം;മഹിമാകാണ്ഡം.

Mayilpeeli said...

പാപികളെ തഴുകുന്ന നീ എന്നെ കാണാതിരിക്കുമോ ? അപ്പോള്‍ മഹാപാപി ആണ് ? ഭഗവാനെ കളിയാക്കിയതല്ലേ.

anupama said...

പ്രിയപ്പെട്ട സുഹൃത്തേ,
സുപ്രഭാതം!
കുറ്റബോധം തോന്നി തുടങ്ങിയല്ലോ! അത് തന്നെ ശുഭ ലക്ഷണം!
ഇനിയും വൈകിയിട്ടില്ല...!നന്മ നിറഞ്ഞ ഭാവി ആശംസിച്ചു കൊണ്ടു,
സസ്നേഹം,
അനു

Kiran Tk said...

God is love.