Saturday, October 13, 2012

പെരുമഴക്കാലം

ഞാൻ പറഞ്ഞു വരുന്നത്‌
വേനലിൽ പെയ്തുപോയ
ഒരു മഴയെ കുറിച്ചല്ലാ

തുലാവർഷത്തിന്റെ
മഴനാളുകൾക്കിടയിൽ
എപ്പൊഴോ പെയ്തുപോയ
ഒരു ഒറ്റ മഴയെ കുറിച്ചാണു

നീണ്ടുനിന്ന മഴ നാളുകൾക്കിടയിലെ
ഒരു തോർച്ചയായിട്ടൊ
വലിയ മഴക്ക്‌ മുൻപുള്ള
ചെറു ചാറലോ ആയിട്ടായിരിക്കാം
നിങ്ങൾ അതിനെ കണ്ടിട്ടുണ്ടാവുക

വയലിലെ തോട്ടിലോള്ളം
വരിയൊലിപ്പിച്ച്‌ എത്താൻ മാത്രം
അതിനു ശക്തിയോന്നുമുണ്ടായിരുന്നില്ലാ
ഞാറ്റുകൊടിയിലെ പച്ചപ്പിലും
അതിനു മുകളിലുടെ പറകുന്ന
തുമ്പിയുടെ ചിറകിലും
ഒരോ മഴ മുത്ത്‌ സമ്മാനിച്ചു പോയ
ഒരു ചെറു ചാറ്റൽ മഴ

പക്ഷെ.....
എന്റെ പെരുമഴക്കാലം അതായിരുന്നു
ഞാൻ നനഞ്ഞ്‌ കുളിച്ചത്‌ ആ
മഴയിലായിരുന്നു

എന്നും ഓർക്കാൻ ഒരു തണുപ്പും
മഴവില്ലും സമ്മാനിച്ചുപോയ
എന്റെ ചെറു ചാറ്റൽ മഴ
നീയെന്ന എന്റെ പെരുമഴക്കാലം

Saturday, March 17, 2012

മഴ നനഞ്ഞൊരാ വീട്‌

ഇന്നലെ നിന്റെ പഴയ വീടിന്റെ
വഴിയെ ഞാൻ പോയിരുന്നു
ഇലകളാം കുട കാറ്റിൽ പറന്ന്
മഴ നനഞ്ഞൊരാ വീട്‌

എന്നെ കാത്ത്‌ നിൽക്കാറുള്ള
ജനവാതിൽ
വെറുതെ തുറന്നു കിടന്നിരുന്നു.

തൊടിയിൽ ഒരു പൂ പോലും
ഉണ്ടായിരുന്നില്ലാ
നീയാ പൂക്കാലം
അവിടെയെങ്ങുമില്ലല്ലോ

യാത്ര പോലും പറയാതെ
നീ പോയ വഴിയിൽ
ഇപ്പോഴും ഞാനുണ്ട്‌
ഓർമ്മകളാം തൂവൽ കൊഴിഞ്ഞ്‌
വെയിൽ നിറഞ്ഞൊരാം വഴിയിൽ

ഇന്ന്
നിന്റെ ജനവാതിലുടെ
അകത്തേക്ക്‌ വരുന്ന കാറ്റിൽ
എന്റെ കൈ വിരലുകളുണ്ടാവും

നിന്റെ മുടിയിഴകളെ മാടിയൊതുക്കി
ചുണ്ടിന്റെ ഈർപ്പം നുണഞ്ഞ്‌
മുലകണ്ണുകളുടെ ചുടിൽ തീയെടുത്ത്‌
യോനിയിൽ ഈർപ്പം പടർത്തി
നിന്റെ കണ്ണുകളിൽ എന്നെ നിറച്ച്‌
കവിളുകളിലൂടെ ചാലു കീറി
തണുത്ത്‌ വിറങ്ങലിച്ച്‌ തിരിച്ച്‌ വരും

ഇന്നലെ നിന്റെ പഴയ വീടിന്റെ
വഴിയെ...

Friday, January 13, 2012

ഷിർദ്ദി സായ്‌

രക്ഷകാ
എനിക്കു നിന്റെ വഴിയിൽ
തളർന്നു വീഴണം
ഇഴഞ്ഞു ഇഴഞ്ഞു
നിന്റെ കാൽ പാദത്തോളം
എത്തണം.
പാപികളെയും തഴുകുന്ന നീ
എന്നെ കാണാതിരിക്കൂമോ..?
ഞാൻ പൊഴിക്കുന്ന
കണ്ണുനീർ കാണാതിരിക്കുമോ..!