Monday, December 12, 2011

പറന്നെത്താനാവാതെ

പ്രണയത്തിന്റെ
വർണ്ണ മനോഹര
തൂവൽകൊണ്ട്‌
എന്നെ തഴുകിയിട്ട്‌
മുൾകാടുകളിലേക്ക്‌
പറന്നു പോയ പക്ഷി

നിന്നെ തേടി
നിണമൊഴുക്കി
ഈ മുൾമുനകളിൽ
തേഞ്ഞ്‌ തീരുന്നു ഞാൻ

എവിടെയാണു നിന്റെ
വേദനയുടെ കൂട്‌
എനിക്കു പറന്നെത്താനാവാതെ

4 comments:

Sukanya said...

ചിത്രവും കവിതയും മനോഹരം. ആശംസകള്‍.

പട്ടേപ്പാടം റാംജി said...

പറന്നു പോയല്ലോ. വിട്ടേക്കു.
നന്നായിരിക്കുന്നു.

Mayilpeeli said...

വേദനയുടെ കൂട് ഉം ഉം ഉം ............................ പക്ഷി ആരാനെന്നൊരു ഡൌട്ട് അല്ലെങ്കില്‍ പറയാമായിരുന്നു.

അവന്തിക ഭാസ്ക്കര്‍ said...

:)