Saturday, June 11, 2011

ഓർമ്മകളുടെ പുഴ

ഇന്നൊരു കാറ്റ്‌
ഓർമ്മകളുടെ പുഴയൊന്നൊഴുക്കി
ഓളങ്ങളോടോപ്പം ഒഴുകിയെത്തിയത്‌
മുത്തും പവിഴവും
ഓമനിക്കാനായ്‌ നിൻ
കുപ്പി വള കിലുക്കവും ..(2)

നീ തന്ന പൂക്കളും
മഞ്ചാടി മണികളും
തളിർ ഇലയിൽ നിന്നു
നീ തൊട്ടു നീട്ടിയചന്ദനകുറിയും
പിന്നെ എനിക്കായ്‌
നീ കാത്തു നിന്നതും

ബാല്യമായിരുന്നെങ്കിലും
സ്നേഹമായിരുന്നെന്ന്
വെറുതെ ഞാനോന്ന്
മോഹിച്ചോട്ടെ

ഇന്നൊരു കാറ്റ്‌
ഓർമ്മകളുടെ പുഴയൊന്നൊഴുക്കി ..(2)

നിദ്രയിൽ എന്നും നീ
കിനാവായ്‌ വരുന്നതും
നിലാവിനോടോപ്പം നാം
നീല വാനിൽ പറന്നതും

ബാല്യമായിരുന്നെങ്കിലും
സ്നേഹമായിരുന്നെന്ന്
വെറുതെ ഞാനോന്ന്
മോഹിച്ചോട്ടെ

ഇന്നൊരു കാറ്റ്‌
ഓർമ്മകളുടെ പുഴയൊന്നൊഴുക്കി ..(2)

5 comments:

ഷബീര്‍ (തിരിച്ചിലാന്‍) said...

നന്നായി... ആശംസകള്‍...

Sukanya said...

"ബാല്യമായിരുന്നെങ്കിലും
സ്നേഹമായിരുന്നെന്ന്
വെറുതെ ഞാനൊന്നു
മോഹിച്ചോട്ടെ"

ബാല്യം = സ്നേഹം. ബാല്യത്തില്‍ സ്നേഹത്തിനു മാത്രമേ സ്ഥാനമുള്ളൂ.
നല്ല വരികള്‍. കവിക്ക്‌ ആശംസകള്‍.

dilsha said...

ashamsakal

sandra said...

'ബാല്യമായിരുന്നെങ്കിലും
സ്നേഹമായിരുന്നെന്ന്
വെറുതെ ഞാനോന്ന്
മോഹിച്ചോട്ടെ'........
ആഗ്രഹം കൊള്ളാം.....
വരികളില്‍ ബാല്യത്തിന്‍റെ നിഷ്കളങ്കത തങ്ങി നില്‍ക്കുന്നു.....

deepz said...

ബാല്യമായിരുന്നെങ്കിലും
സ്നേഹമായിരുന്നെന്ന്
വെറുതെ ഞാനോന്ന്
മോഹിച്ചോട്ടെ...

ഒരു പാടിഷ്ടമായി...