Wednesday, December 29, 2010

കൂടൊഴിഞ്ഞു പറന്ന


നീയായിരുന്നോ..
കൂടൊഴിഞ്ഞു
പറന്ന കിളിയുടെ
അവസ്സാനത്തെ
കൊഴിഞ്ഞ തൂവലായത്‌

വിതുമ്പാനാവാതെ
ഒളിപ്പിച്ച
ഇനിയും
വറ്റാത്ത
നനവായ്‌ നിന്നത്‌

ചുണ്ടിൽ നിന്നു
അവസ്സാനമായ്‌
അകന്ന
ചുടു നിശ്വാസമായ്‌ തീർന്നത്‌

നെഞ്ചിലേക്ക്‌
കെട്ടഴിഞ്ഞു വീണ
മുടിയിഴകളുടെ
ഇനിയും
കൊതി തീരാത്ത
തണ്ണുപ്പും തലോടലുമാവുന്നത്‌

നീയായിരുന്നോ..
മറവിയുടെ
ചാരങ്ങളിൽ
ഒരിക്കലും
അണയാതെ
കനലായ്‌
പതുങ്ങുന്നത്‌

19 comments:

Sukanya said...

മറവിയുടെ ചാരങ്ങളില്‍ കനലായ് ... നില്‍ക്കുന്നൊരു കവിയും, കവിതകളും.

വരവൂരാൻ said...

സുകന്യ : സ്നേഹപൂർവ്വം സന്തോഷവും,നന്മകളും നിറഞ്ഞ നവവർഷം ആശംസിക്കുന്നു

പട്ടേപ്പാടം റാംജി said...

പതുങ്ങിയിരിക്കുന്ന ഓര്‍മ്മകള്‍.

പുതുവല്‍സരാശംസകള്‍.

the man to walk with said...

All the Best

zephyr zia said...

നീയായിരുന്നോ.. ഇത്രയും നാള്‍ മറവിയുടെ ചാരങ്ങളില്‍ ഒരിക്കലും അണയാത്ത കനല്‍ക്കവിതകളെ മൂടി വെച്ചത്.
പതുങ്ങിയിരിക്കാതെ അവ ആളിക്കത്തട്ടെ!!!
ഭാവുകങ്ങള്‍!!!

sandra said...

നെഞ്ചിലേക്ക്‌
കെട്ടഴിഞ്ഞു വീണ
മുടിയിഴകളുടെ
ഇനിയും
കൊതി തീരാത്ത
തണ്ണുപ്പും തലോടലുമാവുന്നത്‌....amazing lines...

jayarajmurukkumpuzha said...

ormmakalilekku...... valare nannayittundu... aashamsakal...

സുജിത് കയ്യൂര്‍ said...

aashamsakal nerunnu

Jyotsna P kadayaprath said...

എന്നെങ്കിലും കണ്‍വട്ടത്തു വരുമായിരിക്കും :)
ആശംസകള്‍
ജോ

Kasim Sayed said...

ആശംസകള്‍...

SHEETHAL, A TYPICAL MALAYALEE said...

belated new year wishes.........., nice poem

raadha said...

അതെ, അത് അവള്‍ തന്നെ...അല്ലാതെ മറ്റാര്...?

:) ആശംസകള്‍.

deepz said...
This comment has been removed by the author.
ഒരില വെറുതെ said...

നീയായിരുന്നോ..

jayarajmurukkumpuzha said...

valare nannayittundu...... aashamsakal....

ശ്രീ said...

നന്നായി

deepz said...

ഒരു മാത്ര വെറുതെ കൊതിച്ചു പോയി... അത് നീ ആയിരുനെങ്കിലെന്നു...

അവന്തിക ഭാസ്ക്കര്‍ said...

കിളി പറന്നു പോയാലും അതറിയാതെ കൊഴിഞ്ഞ ഒറ്റത്തൂവല്‍ മുഴുവനോര്‍മയും ബാക്കിയാക്കും പോലെ... അത് നീ ആയിരുന്നുവോ?

Tomy Jacob said...

" നീയായിരുന്നോ..
മറവിയുടെ
ചാരങ്ങളിൽ
ഒരിക്കലും
അണയാതെ
കനലായ്‌
പതുങ്ങുന്നത്‌"
ഭാവോജ്ജ്വലം .......

നനഞ്ഞു പോയി
എങ്കിലും
ജ്വാലയായി
വീണ്ടും
കത്തിപ്പടര്‍ന്നെങ്കില്‍ .....