Thursday, December 23, 2010

കടവിലെ തോണി

കടവിലെ തോണി
കാണാ തീരം തേടി പോകുന്നു

തുഴയില്ലാതെ തുണയില്ലാതെ
കാണാദുരം തേടി
കടവിലെ തോണി...

കാറ്റിൽ അലഞ്ഞ്‌
തിരകളിൽ ഉലഞ്ഞ്‌
കടവുകൾ അകന്ന്
കണ്ണീരിൽ കുതിർന്ന്
കാണാ തീരം തേടി
കടവിലെ തോണി...

ഒരു ശിഖരമുണ്ടോ
ഈ കൊച്ചു സ്വപ്നങ്ങൾക്ക്‌
കൂടു വെയ്ക്കാൻ

കാറ്റേ നീ മൃദുവാകുമോ
ഈ കിനാക്കൾ കൊഴിയാതിരിക്കാൻ

പൂക്കളെ വെല്ലും ചിറക്കുകൾ നൽകി
പൂമ്പാറ്റയാക്കി നീ കിനാക്കളെ

6 comments:

പട്ടേപ്പാടം റാംജി said...

കാറ്റേ നീ മൃദുവാകുമോ
ഈ കിനാക്കൾ കൊഴിയാതിരിക്കാൻ

കൃസ്തുമസ് പുതുവല്‍സരാശംസകള്‍.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കടവിലെ തോണി ഒഴുകുന്നുണ്ട്
ഒരു കവിത പോലെ..
പുതുവത്സരാശംസകള്‍

സുജിത് കയ്യൂര്‍ said...

Nalla varikal. Nava valsara aashamsakal.

Sukanya said...

കടല്‍ കടന്ന്, കടവുകള്‍ കടന്ന്, കാണാതീരങ്ങള്‍ തേടി പോവുന്ന കടവിലെ തോണി, നീയെത്ര ഭാഗ്യവതി.
ഒരു കടവോ തീരമോ കാണാതുഴലുന്ന മനുഷ്യര്‍ എത്രപേര്‍.
നന്മയുടെ, സ്നേഹത്തിന്റെ, സമൃദ്ധിയുടെ, സന്തോഷത്തിന്റെ പുതുവത്സരം നേര്‍ന്നുകൊണ്ട്,

വരവൂരാൻ said...

എല്ലാവർക്കും സ്നേഹപൂർവ്വം സന്തോഷവും,നന്മകളും നിറഞ്ഞ നവവർഷം ആശംസിക്കുന്നു

Jyotsna P kadayaprath said...

കൊടുംകാറ്റിലും കൊഴിയാതിരിക്കുന്നതാവണം എന്നും നമ്മുടെ കിനാക്കള്‍....അങ്ങനെയല്ലേ?
ആശംസകള്‍
ജോ