Friday, September 10, 2010

രാജമല്ലി പൂക്കൾ


പറഞ്ഞുപോയവയിൽ നിന്ന്
ചില വാക്കുകൾ കളവു പോയത്‌
ഞാൻ അറിഞ്ഞിരുന്നിലല്ലോ

മാനത്തു പൂവിട്ട വർണ്ണങ്ങളെ
മണ്ണിൽ കൊഴിച്ചിട്ട
രാജമല്ലിപൂക്കൾക്കിടയിൽ നിന്ന്

മഞ്ചാടി മണികൾ പോലെ
ചില വാക്കുകൾ
പെറുക്കിയെടുത്ത്‌ നീ
കൂട്ടിവെച്ചിരിക്കുന്നതെന്തിനാണു

വഴിയരികിലെ മൺ തിട്ടയിൽ
നീ എടുത്തുവെച്ച വാക്കുകൾ
ഇതിനു മുൻപും ഞാൻ
കാണാതെ പോയിട്ടുണ്ടല്ലോ

27 comments:

Typist | എഴുത്തുകാരി said...

എന്നിട്ട് കളഞ്ഞുപോയ വാക്കുകൾ തിരികെ കിട്ടിയോ?

പട്ടേപ്പാടം റാംജി said...

വഴിയരികിലെ മൺ തിട്ടയിൽ
നീ എടുത്തുവെച്ച വാക്കുകൾ
ഇതിനു മുൻപും ഞാൻ
കാണാതെ പോയിട്ടുണ്ടല്ലോ

പ്രയാണ്‍ said...

ഈ പൂവിന്നു രാജമല്ലീന്നു പേരുണ്ടോ...........കവിത ഇഷ്ടമായി.

വീ കെ said...

കൊള്ളാം...

ആശംസകൾ...

Sukanya said...

സന്തോഷം. വീണ്ടുമിവിടെ കവിതയുടെ വര്‍ണങ്ങള്‍ കൊഴിച്ചിടു.

Sindhu Jose said...

"പറഞ്ഞുപോയവയിൽ നിന്ന്ചില വാക്കുകൾ കളവു പോയത്‌ഞാൻ അറിഞ്ഞിരുന്നിലല്ലോ..................................................................വഴിയരികിലെ മൺ തിട്ടയിൽനീ എടുത്തുവെച്ച വാക്കുകൾഇതിനു മുൻപും ഞാൻ കാണാതെ പോയിട്ടുണ്ടല്ലോ"....

Nannayirikkunnu.... :)

വരവൂരാൻ said...

പ്രിയ പ്പെട്ടവരെ ... എല്ലാവരും മറന്നു പോയ്‌ എന്നു കരുതി... കുറെ കാലമായ്‌ ബ്ലോഗ്ഗിൽ എന്തെങ്കിലും എഴുതിയിട്ട്‌... ഈ പോസ്റ്റിലേക്ക്‌ എത്തിയതിനു ഒത്തിരി സന്തോഷം.

എഴുത്തുകാരി : ഇല്ലാ കളഞ്ഞു പോയ വാക്കുകൾ തിരിച്ചു കിട്ടിയില്ലാ... കളവിനായ്‌ അറിഞ്ഞു കൊണ്ട്‌ കൊടുത്ത്തല്ലേ

പ്രയാൺ : ഗുൽമോഹറിനു അങ്ങിനെ ഒരു പേരുണ്ട്‌ എന്നു കരുതുന്നു... വ്യക്തമായ്‌ അറിയില്ലാ...!

റാംജി, വീ കെ, Sindhu, ഒത്തിരി നന്ദി

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

വാക്കുകൾക്ക് പകരം നോക്ക് മതിയെന്ന് കരുതി അല്ലേ :)
തിരിച്ച് വരവിൽ സന്തോഷം

താന്തോന്നി/Thanthonni said...

കുഴപ്പമില്ല...75%

raadha said...

പൂക്കളുമായി വീണ്ടും തിരിച്ചു എത്തിയല്ലോ...സന്തോഷം.

geethavappala said...

വളരെ നന്നായിട്ടുണ്ട് !!!!!!!!! മണ്ണില്‍ കൊഴിച്ചിട്ട രാജമാള്ളിപൂക്കല്കിടയില്‍ നിന്ന് മഞ്ചാടി പോലത്തെ വാക്കുകളുമായി വീണ്ടും എഴുതുക !!!!!!! എല്ലാവിധ ഭാവുകങ്ങളും !!!!!!!!

SHEETHAL, A TYPICAL MALAYALEE said...

kalanju poyavakku vendi veendum aashikkunnathu enthinanu????

raathri mazha said...

kaanathe poya vaakkukal thedi , oduvil nee ethumennu njn arinjirunnu.....

വരവൂരാൻ said...

ഒത്തിരി സന്തോഷമുണ്ട്‌ ഇവിടെ എത്തിയതിനു ... എല്ലാവർക്കു നന്ദി.

sreee said...

'രാജമല്ലിപൂക്കൾക്കിടയിൽ നിന്ന്
മഞ്ചാടി മണികൾ പോലെചില വാക്കുകൾപെറുക്കിയെടുത്ത്‌ നീ കൂട്ടിവെച്ചിരിക്കുന്നതെന്തിനാണു' നല്ല വരികള്‍

jayarajmurukkumpuzha said...

ashamsakal........

Anonymous said...

ഇഷ്ടപ്പെട്ടു

സുജിത് കയ്യൂര്‍ said...

Nallathu

വിരല്‍ത്തുമ്പ് said...

കൊള്ളാം നന്നായിട്ടുണ്ട്.....

Aneesa said...

B.WISHES

Mayilpeeli said...

അല്ലെങ്കിലും ആവശ്യമുള്ളത് ഒന്നും കാണില്ല. കവിത നന്നായിട്ടുണ്ട്.

കുമാരന്‍ | kumaran said...

വളരെ വളരെ ഇഷ്ടപ്പെട്ടു.

വിജയലക്ഷ്മി said...

കളഞ്ഞുപോയ വാക്കുകള്‍ എന്തെന്നറിയാന്‍ എന്തോ ഒരാകാംക്ഷ ....കവിത കൊള്ളാം ..
ആളിപ്പോള്‍ ബൂലോകത്ത് നിന്നുവിട്ടുനില്‍ക്കുകയായിരുന്നുഎന്ന് അറഞ്ഞിരുനില്ല...ഇപ്പോഴാണ് അറിവില്‍ പെട്ടത് .തിരിച്ചു വന്നല്ലോ ...നല്ലകാര്യം ...എന്നാല്‍ ഇതുപോലെ തന്നെയാവും ,കുറെ കാലമായി നമ്മുടെ നരിക്കുന്നന്‍റെയും സാമിപ്യം ബ്ലോഗുകളില്‍ കാണാനില്ല .എന്റെ ബ്ലോഗില്‍ ഒരു പോസ്റ്റിട്ടാല്‍ ആദ്യമായികമന്റ്‌ വരുന്നത് നരിയുടെതാവും ...ഞാന്‍ കരുതി എന്റെ ബ്ലോഗി ലേക്കുള്ള വഴി മറന്നു പോയതാണെന്ന് ...വിട്ടുപോകുന്നവര്‍ വീണ്ടും ബൂലോകത്ത് തിരിച്ചെത്താന്‍ ആശംസകളോടെ കാത്തിരിക്കുന്നു ...

വരവൂരാൻ said...

ഇവിടെ വരെ എത്തിയതിനു എല്ലാവരോടും ഒത്തിരി നന്ദി.

ഉമേഷ്‌ പിലിക്കൊട് said...

കൊള്ളാം മാഷെ


ആശംസകള്‍

deepz said...

മറന്നു പോയതും കളഞ്ഞു പോയതുമായ വാക്കുകള്‍ തിരികെ വരതിരിക്കുന്നതല്ലേ നല്ലത്.. മുറിവുകളില്‍ നിന്നും വീണ്ടും രക്തം ഒഴുകതിരിക്കും...

അവന്തിക ഭാസ്ക്കര്‍ said...

രാജമല്ലിയും , ഗുല്‍മോഹറും രണ്ടും രണ്ടു തന്നെ. ഏപ്രില്‍-മേയ് മാസങ്ങളില്‍ വഴിയരികില്‍ നിറയെ ചുവന്ന പൂക്കളുമായി നില്‍ക്കുന്ന വാകമാരങ്ങളാണ് ഗുല്‍മോഹര്‍. രാജമല്ലി ചെറിയ ചെടിയാണ്. ചുവപ്പ്, ഓറഞ്ച്, മഞ്ഞ നിറങ്ങളില്‍ പൂക്കള്‍ ഉണ്ടാവും. ചിത്രത്തില്‍ ഉള്ളത് രാജമല്ലി ആണ്.