Sunday, January 3, 2010

മഴയാണെന്ന് തോന്നിയത്‌ വെറുതെയാണു.മരങ്ങൾ
ആകാശത്തിലെ
നക്ഷത്രങ്ങളിലേക്കുള്ള
വഴികാട്ടികളാണു.....
ഭുമിക്കു.
ആകാശത്തോടുള്ള
പ്രണയത്തിന്റെയും.

ഇലകൾ അടർന്ന
പൂ വിരിയാത്ത
മരങ്ങൾക്ക്‌
നക്ഷത്രങ്ങളില്ലാത്ത
രാത്രി കാണിച്ചായിരിക്കണം
ആകാശം മറുപടി പറയുന്നത്‌


ആരോ ഈ മരുഭുമിയിൽ
പ്രണയം തിരയുന്നുണ്ട്‌....

മഴയാണെന്ന്
തോന്നിയത്‌ വെറുതെയാണു.

49 comments:

നന്ദന said...

നവവത്സരാശംസകൽ

geethavappala said...

Wish U& ur family
A Happy&Prosperous 2010!!!!!!!!!!

പകല്‍കിനാവന്‍ | daYdreaMer said...

മഴയാണെന്ന്
തോന്നിയത്‌ വെറുതെയാണു...!!
മരുഭൂമിയുടെ മനസ്സ് തന്നെയാണ് പെയ്തത്!

Sukanya said...

നല്ല കവിത. എനിക്ക് തോന്നുന്നത് മരുഭൂമിയില്‍ മഞ്ഞായിരിക്കും പെയ്തത്. മഞ്ഞുത്തുള്ളികള്‍ മഴയായി തോന്നിയതാവാം.

അഞ്ജു പുലാക്കാട്ട് said...

ആരോ ഈ മരുഭുമിയിൽ
പ്രണയം തിരയുന്നുണ്ട്‌....

മരുപ്പച്ച കാട്ടി പ്രകൃതി കൊതിപ്പിക്കയാണെന്നറിഞ്ഞിട്ടും.....
ആരോ ഇവിടെ.....


കവിത നന്നായിരിക്കുന്നു....
ആശംസകള്‍,
അഞ്ജു

പ്രയാണ്‍ said...

മഴതന്നെയാണ്........ ഇവിടെ ഈ തണുപ്പില്‍ ചിണുങ്ങി ചിണുങ്ങി മഴ പെയ്തുകൊണ്ടേയിരിക്കുന്നു.........ഈ പുതുവര്‍ഷത്തില്‍ എല്ലാ നന്മകളും നേരുന്നു.

കുമാരന്‍ | kumaran said...

അതിമനോഹരം.

pattepadamramji said...

നക്ഷത്രങ്ങളില്ലാത്ത രാത്രി കാണിച്ചായിരിക്കണം ആകാശം മറുപടി പറയുന്നത്‌


ഭാവന നിറഞ്ഞ നല്ല വരികള്‍.

kichu / കിച്ചു said...

മഴയാണെന്ന്
തോന്നിയത്‌ വെറുതെയല്ല..

മഴ തന്നെ :)
നല്ല കവിത.
പുതുവത്സരാശംസകള്‍

എം.പി.ഹാഷിം said...

മഴതന്നെയാണ് !

eshdamaayi

Typist | എഴുത്തുകാരി said...

ആരോ ഈ മരുഭൂമിയില്‍ പ്രണയം തിരയുന്നുണ്ട്. ആരാ, എനിക്കും അറിയില്ല.

പുതുവത്സരാശംസകള്‍.

മാണിക്യം said...

ഇലകള്‍ കൊഴിഞ്ഞ്
മരംകോച്ചുന്ന തണുപ്പില്‍
നക്ഷത്രങ്ങള്‍ കൂട്ടില്ലാത്ത
ആകാശത്തിനു കീഴെ നില്‍ക്കുന്ന മരങ്ങള്‍
ഏകാന്തതയുടെ നിസ്സഹായതയുടെ
പ്രതിരൂപങ്ങളാകുമ്പോള്‍
മഴയെ പ്രണയിക്കുന്ന മരുഭൂമിക്ക്
പ്രത്യാശയെങ്കിലും ബാക്കിയുണ്ട്..

വരവൂരാൻ said...

നന്ദന,geetha,പകല്‍കിനാവന്‍,Sukanya,അഞ്ജു,പ്രയാണ്‍,കുമാരന്‍,ramji,കിച്ചു, ഹാഷിം,എഴുത്തുകാരി,മാണിക്യം : ഒത്തിരി നന്ദിയുണ്ട്‌ ഈ പുതുവർഷത്തെ പോസ്റ്റിലേക്ക്‌ എത്തിയതിനു.. എല്ലാവർക്കും സ്നേഹപൂർവ്വം പുതുവൽസരാശ്ം സകൾ നേരുന്നു

സത്യത്തിൽ മരുഭുമി മഴയെ പ്രണയിക്കുന്നുണ്ടോ...ഒരു വേഴാമ്പലിനെ പോലെ മഴക്കായ്‌ കാത്തിരിക്കുന്നുണ്ടോ..... ചെറുപ്പം മുതലേ.. പറഞ്ഞു കേട്ടു വന്ന വാക്ക്‌. ' മരുഭുമി മഴക്കായ്‌ കാത്തിരിക്കുന്നു'


സത്യത്തിൽ മരുഭുമിക്ക്‌ മരുഭുമിയായ്‌ തന്നെ തീരാന്നാണു മോഹം

മഴ പെയ്തു നിറഞ്ഞ മരുഭുമിക്ക്‌ പിന്നെ എന്ത്‌ അസ്ഥിത്വമാണുള്ളത്‌.

മരുഭുമിക്കു ഇല്ലാത്ത ആഗ്രഹങ്ങൾ മനുഷ്യൻ തീരുമാനിച്ചു ചാർത്തുന്നു.

പക്ഷെ മരുഭുമി മഴയെക്കാൾ കൂടുതൽ പ്രണയം തിരയുന്നുണ്ട്‌. പ്രണയത്തിനു വേണ്ടി കാത്തിരിക്കുന്നുണ്ട്‌...

ശ്രദ്ധിച്ചിട്ടില്ലേ... അതിൽ കൂടി കടന്നു പോവുമ്പോൾ നിങ്ങളുടെ കാലുകൾ ആഴ്‌ന്നുപോവുന്നതായി...നിങ്ങളുടെ വാഹനത്തിന്റെ ചക്രങ്ങൾ പുഴ്‌ന്നു പോവുന്നതായ്‌..

Sukanya said...

"മഴ പെയ്തു നിറഞ്ഞ മരുഭുമിക്ക്‌ പിന്നെ എന്ത്‌ അസ്ഥിത്വമാണുള്ളത്‌." ഇത് വേറൊരു തരത്തില്‍ കമന്റ്‌ ചെയ്യാന്‍ ആദ്യം വിചാരിച്ചു. നന്നായി ഈ കാഴ്ചപ്പാട്.

വരവൂരാൻ said...

സുകന്യാ : നന്ദി വീണ്ടും എത്തിയതിനും ഒരേപോലുള്ള കാഴ്ചപ്പാടു പങ്കുവെച്ചതിനും

മുരളി I Murali Nair said...

മരുഭൂമിയില്‍ പ്രണയം തിരയുമ്പോള്‍
മഴയാണെന്നു കരുതിയത്‌ വെറുതെയല്ല...
മഴതന്നെ..
ഈ മരുഭൂമിയില്‍ ഞാനും അതറിയുന്നു....
നല്ല വരികള്‍..നല്ല കവിത..
പിന്നെ പുതുവത്സരാശംസകളും..

Seema said...

മഴയാണെന്ന്
തോന്നിയത്‌ വെറുതെയാണു...!!

manoharamaayittundu!

OAB/ഒഎബി said...

മരു ഭൂമിയില്‍ കുളിര്‍ മഴ പെയ്യും
പ്ലീസ് വെയ്റ്റ്...!

വരവൂരാൻ said...

മുരളി , Seema, ഒഎബി : ഈ മരുഭുമിയില്ലേക്ക്‌ പെയ്ത്‌ ചേർന്നതിനു നന്ദി.. എല്ലാവർക്കും നവവൽസരാശംസകൾ നേരുന്നു

raadha said...

ഈ കൊടിയ വേനലിന് അവസാനം മഴ പെയ്യാതെ ഇരിക്കുമോ?
വേനല്‍ ചൂട് കത്തി എരിയുമ്പോള്‍ കാത്തിരിക്കുക, ഇനി അധികം താമസമില്ല മഴയ്ക്ക്..
മഴ വരും,
മഴ ആയിട്ട് തന്നെ...

the man to walk with said...

ee varikal
valare ishtaayi

SAJAN SADASIVAN said...

:)

വരവൂരാൻ said...

raadha,the man to walk with,SAJAN SADASIVAN : നന്ദി എല്ലാവർക്കും ഈ അഭിപ്രായങ്ങൾക്കും വായനക്കും

തുടരുക...പുതുവൽസരാശം സകൾ

വല്യമ്മായി said...

good lines

ഗോപീകൃഷ്ണ൯ said...

നന്നായി..ആശംസകള്‍

വരവൂരാൻ said...

വല്യമ്മായി, ഗോപീകൃഷ്ണ൯ :ഒത്തിരി നന്ദി

ശ്രീ said...

ഇഷ്ടമായി മാഷേ

Priya said...

വെറുതെയെന്കിലും, ആ തോന്നലിനു പോലും ഉണ്ട് സൌന്ദര്യം..

മരുഭൂമിയുടെ മോഹങ്ങള്‍ എന്താണെന്നു എനിക്കു അറിയില്ല. എന്തായാലും, അതെല്ലാം ഒരിക്കല്‍ സഫലമാകാതിരിക്കുമോ?

അതോടൊപ്പം സഫലമാകട്ടെ മരുഭൂമിയില്‍ ഒരുകി ജീവിക്കുന്ന ആത്മാക്കളുടെ മോഹങ്ങളും പ്രണയസ്വപ്നങ്ങളും..

നന്ദി സുനില്‍ ഒരിക്കലും നേരിട്ട് കാണാത്ത മരുഭൂമിയേയും അതിന്റ്റെ ആത്മാവിനെയും കാണിച്ചുതന്നതിന്..

നരിക്കുന്നൻ said...

ഈ മരുഭൂമിയിൽ പ്രണയമല്ലാതെ മറ്റെന്താണ് തിരയുക. ചുട്ടുപൊള്ളുന്ന മണലിനൊപ്പം മനസ്സും പ്രക്ഷുബ്ധമാകുമ്പോൾ അന്യമായി ഒഴിഞ്ഞ് മാറി നിൽക്കുന്ന മഴയെക്കാൾ മരുഭൂമി ആഗ്രഹിക്കുന്നത് മനസ്സിലേക്ക് കുളിരായി പൊയ്തിറങ്ങുന്ന പ്രണയത്തെ തന്നെയാവണം. തന്റെ നഗ്നമായ മാറിടത്തിലേക്ക് എത്ര പെയ്താലും കുളിരണിയില്ലന്നുറപ്പുണ്ടങ്കിലും ഒരിക്കലെങ്കിലും പ്രണയം അരിച്ചിറങ്ങിയിരുന്നെങ്കിലെന്ന് വെറുതെയെങ്കിലും മോഹിച്ചിരിക്കണം.

ഈ ചുട്ടുപൊള്ളുന്ന മനസ്സിലേക്ക് നനുത്തവരികൾ തീർത്ത സുഹൃത്തിന് നന്ദി.
ആശംസകളോടെ
നരി

ചേച്ചിപ്പെണ്ണ് said...

ഇലകൾ അടർന്ന
പൂ വിരിയാത്ത
മരങ്ങൾക്ക്‌
നക്ഷത്രങ്ങളില്ലാത്ത
രാത്രി കാണിച്ചായിരിക്കണം
ആകാശം മറുപടി പറയുന്നത്‌ ....
mazha peyyatte ....
thonnalaavathirikkathe...

Neena Sabarish said...

തോന്നലാണെന്നതൊരു തൊന്നല്ലേ? പ്രണയം പെയ്യുന്നത് തൊന്നലുകളുടെ തുള്ളികളായാകണം....

വിജയലക്ഷ്മി said...

nannaayirikkunu...

ഉമേഷ്‌ പിലിക്കൊട് said...

നന്നായി..ആശംസകള്‍

ജ്വാല said...

നന്നായിരിക്കുന്നു.
ആശംസകള്‍

Anonymous said...

"ഇലകൾ അടർന്ന
പൂ വിരിയാത്ത
മരങ്ങൾക്ക്‌
നക്ഷത്രങ്ങളില്ലാത്ത
രാത്രി കാണിച്ചായിരിക്കണം
ആകാശം മറുപടി പറയുന്നത്‌ " liked the lines.....

Anonymous said...

nalla kavitha...

Anonymous said...

nalla kavitha...

കാണാമറയത്ത് said...

അതെ.... എല്ലാം തോന്നലാണ്......

lekshmi said...

വെറുതെയെന്കിലും, ആ തോന്നലിനു പോലും ഉണ്ട് സൌന്ദര്യം..

aswathi said...

ആരോ ഈ മരുഭുമിയിൽ
പ്രണയം തിരയുന്നുണ്ട്‌....
എല്ലാ പ്രവാസികളും..ഈ മരുഭൂമിയില്‍ പ്രണയം കൊതികുന്നില്ലെ‍...ഒറ്റപെടലിന്റെ വി ങ്ങലിനു ഒരു ആശസമെവാൻ

വരവൂരാൻ said...

പ്രിയപ്പെട്ടവരെ...കുറച്ചു നാളായ്‌ ബ്ലോഗ്ഗിൽ വന്നിട്ട്‌... പിന്നെ ലീവിൽ നാട്ടിൽ പോയിരിക്കുകയുമായിരുന്നു... അഭിപ്രായങ്ങൾ അറിയിച്ചതിനും. എന്റെ ബ്ലോഗ്ഗിൽ ഇടക്കൊക്കെ എത്തിയതിനും ഒത്തിരി നന്ദി.

നിങ്ങളുടെ സ്നേഹാദരങ്ങൾക്ക്‌ ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ നന്ദി

വരവൂരാൻ said...

അശ്വതി ഒട്ടു മിക്ക പോസ്റ്റിലേയും കമന്റുകൾ കണ്ടു. ഈ വായനക്കു ഇവിടെ എത്തിയതിനും നന്ദി. ഇനിയും വരണം

Anonymous said...

"ഇലകൾ അടർന്ന
പൂ വിരിയാത്ത
മരങ്ങൾക്ക്‌
നക്ഷത്രങ്ങളില്ലാത്ത
രാത്രി കാണിച്ചായിരിക്കണം
ആകാശം മറുപടി പറയുന്നത്‌"
മനോഹരം

ശാന്ത കാവുമ്പായി said...

ഇലകൾ അടർന്ന
പൂ വിരിയാത്ത മരങ്ങൾ
നക്ഷത്രങ്ങളില്ലാത്ത രാത്രി
പ്രണയമില്ലാത്ത മനസ്സുകളും

Anonymous said...

orikkalkoody vannupokunnu..
oru mazha...

Joy Palakkal ജോയ്‌ പാലക്കല്‍ said...

മഴ... ഒരു മനോഹരമായ ഓര്‍മ്മ....
അതിമനോഹരമായ ഒരു ചിത്രം!!!
ഹൃദയംനിറഞ്ഞ ആശംസകള്‍

വിജയലക്ഷ്മി said...

കവിത നന്നായിട്ടുണ്ട് ...

ente lokam said...

പെയ്തു ഇറങ്ങട്ടെ വീണ്ടും..
നല്ല കവിത..

അവന്തിക ഭാസ്ക്കര്‍ said...

മഴനൂലുകളായി പ്രണയം നിറഞ്ഞു പെയ്യട്ടെ..