Saturday, December 5, 2009

ദൂരമേറയായ്‌ആരെങ്കിലും യാത്രയാവുമ്പോൾ
വിലപ്പെട്ടത്‌ എന്തോ നഷ്ടപ്പെടുമ്പോൾ
പിന്നിൽ നിന്നോരു വിളിയുയരുമ്പോൾ
കണ്ണുനീർ തുടച്ച്‌ ആരോ നടന്നു മറയുമ്പോൾ
നീ ഓർമ്മയിൽ വരുന്നുവല്ലോ


* * *

നീ യാത്രയായ്‌
പടവുകൾ കടന്നു
ദൂരമേറയായ്‌
ഇനി വഴി കണ്ണുകൾ
കാത്തിരിപ്പിന്റെ
ചങ്ങല കണ്ണികൾ
കണ്ണുനീർ മുത്തുകൾ
കരളിന്റെ നോവുകൾ
കറുത്ത യാമങ്ങൾ

41 comments:

അനൂപ്‌ കോതനല്ലൂര്‍ said...

ആരെങ്കിലും യാത്രയാവുമ്പോൾ
വിലപ്പെട്ടത്‌ എന്തോ നഷ്ടപ്പെടുമ്പോൾ
പിന്നിൽ നിന്നോരു വിളിയുയരുമ്പോൾ
ശരിക്കും ഉയരുന്നത് വേദന തന്നെയാണ്.മനസ്സിൽ നിറയുന്ന ആ വേദനകളിലാണ് സേനഹത്തിന്റെ യഥാർഥ ആഴം അളന്നു തിട്ടപെടുത്താനാവാതെ കിടക്കുന്നത്.

Kunjipenne - കുഞ്ഞിപെണ്ണ് said...

എന്താപ്പം പറ്റിയേ.........

പ്രയാണ്‍ said...

??????????????

കുമാരന്‍ | kumaran said...

അതിമനോഹരം.

Typist | എഴുത്തുകാരി said...

“ആരെങ്കിലും യാത്രയാവുമ്പോൾ
വിലപ്പെട്ടത്‌ എന്തോ നഷ്ടപ്പെടുമ്പോൾ
....... ആരോ നടന്നു മറയുമ്പോൾ,
നീ ഓർമ്മയിൽ വരുന്നുവല്ലോ“

ഓര്‍മ്മ വരട്ടെ, ഓര്‍മ്മയിലെങ്കിലും വരുന്നുണ്ടല്ലോ.

geethavappala said...

സ്നേഹിക്കുന്ന ആളുകള്‍ അകലുമ്പോള്‍ ഉണ്ടാവുന്ന വേദന ..... അത് ആ വരികളില്‍ .... വളരെ നന്നായിരിക്കുന്നു എല്ലാ വിധ ആശംസകളും.....

Sukanya said...

പടവുകള്‍ കടന്നു ദൂരെ മറയുമ്പോഴും ഓര്‍മകളുടെ ഒഴുക്ക് തെളിഞ്ഞു വരുന്നുണ്ടല്ലോ.

the man to walk with said...

shariyaanu ormakal unarunnathum nallathaanu..
best wishes

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇതെന്താ ഇങ്ങനെ???

ജ്വാല said...

ഓരോ കണ്ടുമുട്ടലും ശോകഭാവത്തിലെത്തുന്ന മൂഹൂര്‍ത്തമാണ് “വിട വാങ്ങല്‍“
നല്ല വരികള്‍.

ആഭ മുരളീധരന്‍ said...

സുന്ദരമായ വരികള്‍

വരവൂരാൻ said...

അനൂപ്‌ കോതനല്ലൂര്‍,കുഞ്ഞിപെണ്ണ്, പ്രയാണ്‍, കുമാരന്‍, എഴുത്തുകാരി, geethavappala, Sukanya , the man to walk, പ്രിയ ഉണ്ണികൃഷ്ണന്‍, ജ്വാല , ആഭ മുരളീധരന്‍. എല്ലാ അഭിപ്രായങ്ങൾക്കും അന്വോഷണങ്ങൾക്കും സ്നേഹപൂർവ്വം നന്ദി
ഇനിയും വരിക

ഉമേഷ്‌ പിലിക്കൊട് said...

kollalo mashe

കണ്ണനുണ്ണി said...

നഷ്ടങ്ങള്‍ക്ക് ഒരു രൂപം മാത്രമാനല്ലേ

ശ്രീ said...

നഷ്ടപ്പെടുമ്പോഴാണല്ലോ പലതിന്റേയും യഥാര്‍ത്ഥവില നാമറിയുന്നത്...

കൊള്ളാം മാഷേ

വരവൂരാൻ said...

ഉമേഷ്‌, കണ്ണനുണ്ണി, ശ്രീ : നന്ദി സുഹ്രുത്തുക്കളെ ഈ മൊഴികൾക്ക്‌

SAJAN SADASIVAN said...

ആരെങ്കിലും യാത്രയാവുമ്പോൾ
വിലപ്പെട്ടത്‌ എന്തോ നഷ്ടപ്പെടുമ്പോൾ
പിന്നിൽ നിന്നോരു വിളിയുയരുമ്പോൾ
കണ്ണുനീർ തുടച്ച്‌ ആരോ നടന്നു മറയുമ്പോൾ
നീ ഓർമ്മയിൽ വരുന്നുവല്ലോ
nice

raadha said...

നഷ്ടപ്പെടുമ്പോള്‍ മാത്രമേ നമ്മള്‍ സ്നേഹത്തിന്റെ യഥാര്‍ത്ഥ വില അറിയുന്നുള്ളൂ..? എന്തെ ഇങ്ങനെ?

pattepadamramji said...

ഓര്‍മ്മയിലെങ്കിലും വരുന്നല്ലൊ. ഭാഗ്യം...നന്നായി വരികള്‍

Neena Sabarish said...

ഒരു പിന്‍വിളി കേട്ടപോലെ.......ഞാനും ഒന്നു തിരിഞ്ഞുനോക്കാതിരുന്നില്ല.... സുന്ദരം...ഇതും

ബിലാത്തിപട്ടണം / Bilatthipattanam said...

ഓരൊ യാത്രാമൊഴികളിലും ഒരു കൊച്ചുപ്രണയമായി നീയെൻ ഓർമയിൽ വരുന്നല്ലോ....

വരവൂരാൻ said...

SAJAN SADASIVAN, raadha, pattepadamramji, Neena Sabarish, ബിലാത്തിപട്ടണം : നന്ദി ഈ വേദനയൂറും ഓർമ്മകളിലേക്ക്‌ എത്തിയതിനും

മുഖ്‌താര്‍ ഉദരം‌പൊയില്‍ said...

തെരക്കേടില്ലട്ടോ...

മാണിക്യം said...

ആരെങ്കിലും യാത്രയാവുമ്പോൾ
വിലപ്പെട്ടത്‌ എന്തോ നഷ്ടപ്പെടുമ്പോൾ
പിന്നിൽ നിന്നോരു വിളിയുയരുമ്പോൾ
നീ ഓർമ്മയിൽ വരുമ്പോള്‍ ......

നെഞ്ചില്‍ ടണ്‍കണക്കിനു ഭാരം തോന്നുന്ന
ആ നിമിഷമുണ്ടല്ലൊ അതിനെ ഏതു വാക്കുകള്‍ കൊണ്ട് എഴുതികാണിക്കും?
ഒന്നു പറയാമോ?

വരവൂരാൻ said...

മുഖ്‌താര്‍ : നന്ദി ഇവിടെ എത്തിയതിനു

മാണിക്യം : ആ അനുഭവങ്ങൾ ഏറെയുണ്ടായിട്ടുണ്ട്‌... പക്ഷെ ഒരിക്കൽ പോലും വാക്കുകളിൽ അത്‌ പറഞ്ഞറിയിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലാ... നന്ദി ഈ വായനക്ക്‌

നരിക്കുന്നൻ said...

ഈ വരികളിൽ കണ്ണ് തേടുമ്പോൾ അറിയാതെ എന്റെ കണ്ണുകൾ ചൂട് പടരുന്നല്ലോ.. പറഞ്ഞിട്ടില്ലേ പലപ്പോഴും.. അകലില്ല, അകലാൻ കഴിയില്ല. തിരിച്ച് വരാതിരിക്കാൻ കഴിയില്ല. അകന്ന്പോകുമ്പോഴും ഉള്ള് മന്ത്രിക്കുന്നുണ്ടാകും എത്രയും വേകം തിരികെയെത്തണേ എന്ന്.

അതേ സഹോദരാ, ഈ വാക്കുകളിൽ അലിയാൻ കൊതിച്ച്, ഈ വരികളിൽ മുങ്ങിനിവരാൻ കൊതിച്ച്, ഈ അക്ഷരങ്ങൾ നുണഞ്ഞിറക്കാൻ കൊതിച്ച് തിരിച്ച് വരവിനായി കാതോർക്കാതിരിക്കാൻ ആർക്കും കഴിയില്ല.

ആരായാലും വരും, അകന്ന് പോയപ്പോൽ ഉള്ളിൽനിന്നും ഉതിർന്ന് വീണപോലെ തിരികെയെത്തുമ്പോഴും കുത്തിയൊലിക്കണം, ആ സന്തോഷാശ്രുക്കൾ ഇവിടെ...

സസ്നേഹം
സുഹൃത്ത്
നരി

വരവൂരാൻ said...

നരി : നന്ദി സ്നേഹപൂർവ്വമുള്ള ഈ ഉണർത്തലുകൾക്ക്‌...ശക്തമായ ഈ വാക്കുകൾക്ക്‌...ഇനിയും എഴുതാനുള്ള കരുത്തിനായ്‌ ഈ വാക്കുകൾ കരുതിവെയ്ക്കുന്നു

Anonymous said...

vaedana...
sukhamulla vaedana...

പഥികന്‍ said...

ഓര്‍മകളില്‍ ഒന്നിനും അകലമില്ലല്ലോ?

നന്നായി.

Seema said...

vaayichu sankadaayi....!

വരവൂരാൻ said...

nalkkanny,പഥികന്‍, Seema: ഈ ഓർമ്മകളിലേക്ക്‌ എത്തിയ പ്രിയപ്പെട്ടവരെ നിങ്ങളുടെ ആശംസകൾക്ക്‌ ഒത്തിരി നന്ദി..ഐശ്യര്യപൂർണ്ണമായ ഒരു പുതുവൽസരം നേരുന്നു..

Sindhu Jose said...

:)

വരവൂരാൻ said...

Sindhu : നന്ദി

Priya said...

എത്താന്‍ കുറച്ച് വൈകി പോയി. സുനിലിന്റ്റെ വരികള്‍ എന്നത്തേപോലെ തന്നെ മനോഹരം..

പിന്നെ നരിക്കുന്നൻ പറഞ്ഞപോലെ ആ സന്തോഷാശ്രുക്കള്ക്കായി നമുക്ക് കാത്തിരിക്കാം..

aswathi said...

ആരെങ്കിലും യാത്രയാവുമ്പോൾ.........ഇനി വഴി കണ്ണുകൾ കാത്തിരിപ്പിന്റെ ചങ്ങല കണ്ണികൾ
ഒരൊ വരികളിലും വേദന മനസിലാകുന്നു......മനോഹരം

വരവൂരാൻ said...

അശ്വതി : ഒത്തിരി സന്തോഷം ഈ വായനക്ക്‌. ഇനിയും വരണം

murmur........,,,,, said...

kavitha nannayirikkunnu

deepz said...

കാത്തിരിപ്പ്...അത് ഒരു വേദന തന്നെയാണ്..സുഖമുള്ളൊരു വേദന.. പക്ഷെ ഒരിക്കലും തിരിച്ചു വരില്ല എന്ന് അറിഞ്ഞിട്ടുമുള്ള കാത്തിരിപ്പ് ????

അവന്തിക ഭാസ്ക്കര്‍ said...

കാഴ്ചകള്‍ മങ്ങിതുടങ്ങുമ്പോഴാണ്‌ ഓര്‍മ്മകള്‍ ജനിക്കുന്നത്, ഒരു കണ്ണീര്പാടയുടെ മൂടലിനുമപ്പുറം കാഴ്ചകള്‍ മങ്ങിതുടങ്ങുമ്പോള്‍ ഓര്‍മ്മകള്‍ ജന്മം കൊള്ളുന്നു..

Melony Fisher said...


Hello! I'm at work browsing your blog from my new iphone 3gs! Just wanted to say I love reading your blog and look forward to all your posts! Carry on the outstanding work! paypal login

Melony Fisher said...


Thanks , I've just been searching for info about this topic for a while and yours is the best I've came upon so far. However, what in regards to the bottom line? Are you certain about the source? gmail email login