Wednesday, November 18, 2009

സ്നേഹ സൗഹൃദ കൂട്ട്‌


ഹൃദയ നൊമ്പരം
പങ്കുവെയ്ക്കുമീ
സ്നേഹ സൗഹൃദ കൂട്ട്‌
എരിഞ്ഞു തീരു മീ
പകലിനു ശേഷവും
കൂടെയുണ്ട്‌ ഈ നിലാവ്‌ ...... (2)

നറു തേൻ പൂവിൽ നിന്നും
നിറ പൂഞ്ചിരി ചുണ്ടിൽ നിന്നും
പാൽ നിലാവ്‌ വാനിൽ നിന്നു

പകുത്തതാണീ കൂട്ട്‌ . . .
പകർന്നതാണീ കൂട്ട്‌ . .

ഇളമഞ്ഞിൻ കുളിരിൽ നിന്നും
മഴതുള്ളി നനവിൽ നിന്നും

കുളിർന്നതാണി കൂട്ട്‌ . . .
കുതിർന്നതാണി കൂട്ട്‌ . . .

ഹൃദയ നൊമ്പരം
പങ്കുവെയ്ക്കുമീ
സ്നേഹ സൗഹൃദ കൂട്ട്‌
എരിഞ്ഞു തീരു മീ
പകലിനു ശേഷവും
കൂടെയുണ്ട്‌ ഈ നിലാവ്‌ .....(2)

കുറുബിന്റെ കുഞ്ഞി കൂടേ
കൂടെ വരൂ പുമ്പാറ്റയേ
കൊല്ലുസ്സണിഞ്ഞ മോഹമല്ലേ.. നീ

കൊതിക്കാതെങ്ങനെ നിന്നെ..

കൂടെ വരൂ പുമ്പാറ്റയേ...
നീ എൻകൊല്ലുസ്സണിഞ്ഞ മോഹമല്ലേ..

ഹൃദയ നൊമ്പരം
പങ്കുവെയ്ക്കുമീ
സ്നേഹ സൗഹൃദ കൂട്ട്‌
എരിഞ്ഞു തീരു മീ
പകലിനു ശേഷവും
കൂടെയുണ്ട്‌ ഈ നിലാവ്‌ ......(2)

20 comments:

വരവൂരാൻ said...

കൂടെയുണ്ട്‌ ഈ നിലാവ്‌

മാറുന്ന മലയാളി said...

എരിഞ്ഞു തീരു മീ പകലിനു ശേഷവും
കൂടെയുണ്ട്‌ ഈ നിലാവ്‌ ........സത്യം..

Sukanya said...

ഹൃദയ നൊമ്പരം
പങ്കുവെയ്ക്കുമീ
സ്നേഹ സൗഹൃദ കൂട്ട്‌

എരിഞ്ഞു തീരു മീ
പകലിനു ശേഷവും :)

ആശംസകള്‍.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

സ്നേഹ സൌഹൃദക്കൂട്ട്..

പ്രയാണ്‍ said...

ഇതൊരു പാട്ടണല്ലൊ....

കണ്ണനുണ്ണി said...

കൂട്ട്....

വിജയലക്ഷ്മി said...

nannaayirikkunnu..

Typist | എഴുത്തുകാരി said...

എന്നും കൂടെയുണ്ടാവട്ടെ ഈ നിലാവെന്ന സൌഹൃദക്കൂട്ട്.

കുമാരന്‍ | kumaran said...

:)

Murali I മുരളി said...

Good song..

the man to walk with said...

undaavatte ennum ee nilaavu..

വരവൂരാൻ said...

മാറുന്ന മലയാളി, Sukanya, രാമചന്ദ്രന്‍ വെട്ടിക്കാട്ട്, പ്രയാണ്‍, കണ്ണനുണ്ണി, വിജയലക്ഷ്മി, എഴുത്തുകാരി, കുമാരന്‍, മുരളി, the man to walk with.. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി

bilatthipattanam said...

നന്നായിരിക്കുന്നു കേട്ടൊ

raadha said...

എന്നും കൂടെ ഉണ്ടാവട്ടെ..ഈ സ്നേഹ കൂട്ട്..
ആശംസകള്‍..

Priya said...

എരിഞ്ഞു തീരു മീ
പകലിനു ശേഷവും
കൂടെയുണ്ട്‌ ഈ നിലാവ്‌ .....

ശരിയാണ് സുനില്‍, എത്ര കൊടും വെയിലില്‍ അകപ്പെട്ടാലും ഒടുവില്‍ പ്രതീക്ഷിക്കാന്‍ ഒരു സൗഹൃദനിലാവ് ഉണ്ടെങ്കില്‍ ..വീണ്ടും എരിയാന്‍ കൊതിക്കും ആരുമാ വെയിലില്‍..

വരവൂരാൻ said...

ബിലാത്തി, രാധ നന്ദി ഈ ആശംസകൾക്ക്‌
പ്രിയ : പ്രതീക്ഷിക്കാന്‍ ഒരു സൗഹൃദനിലാവ്, സ്നേഹ സൗഹൃദ കൂട്ട്‌. അത്‌ ഒരു സ്വപ്നമാണു

നരിക്കുന്നൻ said...

ഈ സൌഹൃദക്കൂട്ടിൽ ഓടിയെത്താൻ വൈകിപ്പോയതെന്താണെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. ഹൃദയങ്ങളിൽ നിന്നും ഹൃദയങ്ങളിലേക്ക് നറുനിലാവായി പടരുമെങ്കിൽ, മഞ്ഞ് പോലെ കുളിരുമെങ്കിൽ എനിക്കും ഇഷ്ടമാണീ കൂട്ട്..

മനോഹരമായ ഒരു ഗാനം .... ബൂലോഗത്തെ പുലികളാരെങ്കിലും ഒന്ന് ഈണം നൽകിയാൽ സൂപ്പറാകും.

വരവൂരാൻ said...

നരി :നന്ദി സുഹൃത്തേ ഈ സ്നേഹ സൗഹൃദ കൂട്ടിനു... ഈ നിലാവുപോലുള്ള നന്മക്ക്‌

shajeera said...
This comment has been removed by the author.
aswathi said...

സ്നേഹ സൗഹൃദ കൂട്ട്‌ ,അത്‌ ഒരു സ്വപ്നമാണു
ആ സ്വപ്നം സാക്ഷാൽകരിചൊ