Thursday, November 5, 2009

വഴിയോരം

ഓരോ വഴിയോരത്തും
എത്രയെത്ര നോട്ടങ്ങളാണു
ഇങ്ങിനെ വെറുതെ
എറിഞ്ഞു കളയുന്നത്‌

വെറുതയാണെന്നും
അലോസരപ്പെടുത്തുന്നതാണെന്നു
അറിയാമായിരുന്നുട്ടും
ഈ വഴിയോരെത്തു നിന്നു
ഞാനു ഇതോക്കെ തന്നെയല്ലേ
ചെയ്തു കൊണ്ടിരിക്കുന്നത്‌

എതിരെ വരുന്ന
പെൺകുട്ടിയുടെ
എവിടെയോക്കെയാണു
ഇങ്ങനെ മാറി... മാറി...

ഭാസ്കരേട്ടനെപോലെ
ഏറ്റവും അവസ്സാനമാണു
മുഖം ശ്രദ്ധിച്ചത്‌
എന്നു പറയിപ്പിച്ചുകൊണ്ട്‌

25 comments:

നരിക്കുന്നൻ said...

ആദ്യ കമന്റിടാൻ പലപ്പോഴും ഭാഗ്യം കിട്ടാറില്ല.

വെറുതെ നോട്ടങ്ങളെറിയെരുതെന്നതിനേക്കാൾ നോക്കാതിരിക്കാൻ കഴിയില്ലല്ലോ നമുക്ക്. കാണിക്കാൻ വെമ്പുന്ന കാഴ്ചകളുടെമേൽ നമ്മുടെ നോട്ടങ്ങൾ ഇനിയും പതിയും. കാഴ്ചവസ്തുക്കൾ നിരത്തിലിറങ്ങുമ്പോൾ തിരിഞ്ഞ് നോക്കാതിരിക്കാൻ നാം അന്ധരാകണം. നാം പോലും അങ്ങനെയൊരു കാഴ്ചവസ്തുവാകുന്നു മറ്റ് കണ്ണുകൾക്ക്. നമ്മെ ചൂഴ്ന്നെടുക്കുന്ന നയനങ്ങൾക്ക് സുഖമുള്ള കാഴ്ചകൾ സമ്മാനിക്കുക.

അവസാനത്തെ വരി ചുണ്ടിലൊരു ചെറുപുഞ്ചിരി വിരിയിച്ചു. പതിവ് പോലെ ഇഷ്ടമായി.

Sukanya said...

പറയേണ്ടതൊക്കെ നരിക്കുന്നന്‍ പറഞ്ഞു. അല്ലെങ്കില്‍ എനിക്ക് പറയാനുള്ളതും ഇതൊക്കെ തന്നെ. :-)

ഒരു വേറിട്ട വിഷയം. നന്നായിരിക്കുന്നു.

വരവൂരാൻ said...

നരി ആദ്യമെത്തിയതിനു ഒത്തിരി സന്തോഷം .. 'കാഴ്ചവസ്തുക്കൾ നിരത്തിലിറങ്ങുമ്പോൾ തിരിഞ്ഞ് നോക്കാതിരിക്കാൻ നാം അന്ധരാകണം. നാം പോലും അങ്ങനെയൊരു കാഴ്ചവസ്തുവാകുന്നു മറ്റ് കണ്ണുകൾക്ക്.' ശരിയാണു എങ്കിലും ചിലപ്പോൾ ഒരു കുറ്റബോധം.. നന്ദി

സുകന്യ : ഈ പോസ്റ്റിലേക്ക്‌ എത്തിയതിനു വിലയിരുത്തിയതിനും ഒത്തിരി നന്ദി.

Bindhu Unny said...

നോക്കാതിരിക്കാന്‍ പറ്റില്ലെങ്കിലും ഇങ്ങനെ ഒരു ചിന്ത ഉള്ളത് നന്ന്. :)

Typist | എഴുത്തുകാരി said...

ഏറ്റവും അവസാനമായിട്ടാണെങ്കില്‍ ക്കൂടി മുഖവും ശ്രദ്ധിച്ചല്ലോ, അതു മതി.

വീ കെ said...

എന്തിനാണാവൊ മുഖം അവസാനമാക്കിയത്...?
ആദ്യം മുഖമല്ലെ ശ്രദ്ധിക്കേണ്ടത്..? ആരാണന്നറിഞ്ഞിട്ട് പോരെ ബാക്കി...

പകല്‍കിനാവന്‍ | daYdreaMer said...

ഓരൊ നോട്ടത്തിലും ഇങ്ങനെ എത്ര നോട്ടങ്ങങ്ങളാണ് വെറുതേ..!
നന്നായി..

കണ്ണനുണ്ണി said...

മനസ്സ് നോക്കാന്‍ വാശി പിടിക്കുംപോ നോക്കാതെ ഇരുന്നിട്ട് എന്താ കാര്യം..
മാത്രല്ല...ആരും നോക്കാനില്ലെന്കില്‍...ഭംഗി ഉള്ളതിനൊക്കെ എന്താ വില

കുമാരന്‍ | kumaran said...

ഉള്ളം തുറന്ന നോക്കാന്‍ പറ്റാത്തത് കൊണ്ടല്ലേ പുറത്തുള്ളത് നോക്കുന്നത്..

വരവൂരാൻ said...

Bindhu Unny, എഴുത്തുകാരി, വീ കെ, പകല്‍കിനാവന്‍, കണ്ണനുണ്ണി, കുമാരന്‍

ഒത്തിരി ഒത്തിരി നന്ദി... ഇവിടെയെത്തിയതിനു.

പ്രയാണ്‍ said...

നോക്കിനില്‍ക്കാന്‍ ഒരു വഴിയോരമില്ലെങ്കില്‍ ഇങ്ങിനെയൊരു കവിത വരുമോ....നോട്ടം നിര്‍ത്തണ്ട............:)നന്നായിട്ടുണ്ട് ഈ വേറിട്ട നോട്ടം.

മാന്മിഴി.... said...

palappozhum shradhikkathe pokunna vishayam....kollaam enikkishtaayi....

സുശീല്‍ കുമാര്‍ പി പി said...

ഭാസ്കരേട്ടനെപോലെ
ഏറ്റവും അവസ്സാനമാണു
മുഖം ശ്രദ്ധിച്ചത്‌
എന്നു പറയിപ്പിച്ചുകൊണ്ട്‌-

-ഈ 'ഭാസ്കരേട്ടന്‍' എന്നും ഇങ്ങനെ തന്നെയാണ്‌.

വരവൂരാൻ said...

പ്രയാണ്‍,മാന്മിഴി,സുശീല്‍ കുമാര്‍ : നന്ദി എന്നും വിലയേറിയ ഈ അഭിപ്രായങ്ങൾക്ക്‌

raadha said...

ആദ്യം കാണേണ്ടത് കണ്ണുകളെ...പിന്നീടല്ലേ മറ്റെന്തും കാണുള്ളൂ? അല്ല, എന്താ ഈ ഭാസ്കരേട്ടന് പറ്റിയത്‌? ഹ ഹ.

bilatthipattanam said...

കണ്ണിനു കണ്ണായ നോട്ടം...
പ്രാണനു സുഖമായ നോട്ടം !

വരവൂരാൻ said...

രാധ, ബിലാത്തി : നന്ദി ഈ അഭിപ്രായങ്ങൾക്ക്‌.. അതെ ഈ ഭാസകരേട്ടൻ ചിലപ്പോഴോക്കെ വേണ്ടാത്തതെ ആദ്യം കാണും

Murali Nair I മുരളി നായര്‍ said...

പലപ്പോഴും പാഴാക്കി കളയുന്ന പാഴായി പോകുന്ന നോട്ടം..!
നല്ല കവിത...പ്രത്യേകിച്ചും മറ്റാരും പറഞ്ഞിട്ടില്ലാത്തത്..

ഉമേഷ്‌ പിലിക്കൊട് said...

നന്നായി മാഷെ

പാവം പയ്യന്‍ said...

ഇതൊക്കെയാണൊരു ശരാശരി മലയാളി .........ഞാനും

കാലചക്രം said...

നോക്കാനല്ലെങ്കില്‍
പിന്നെ കണ്ണെന്തിനാ അല്ലെ?
വെറുതെ കളയുന്ന നോട്ടത്തിനും
അതിന്റെ വിലയുണ്ട്‌ മാഷേ!!!!!!!!!

വരവൂരാൻ said...

മുരളി നായര്‍,ഉമേഷ്‌ പിലിക്കൊട്,പാവം പയ്യന്‍, കാലചക്രം.സന്തോഷം ഇവിടെ എത്തിയതിനു ഈ വിലയേറിയ അഭിപ്രായത്തിനും.

nandana said...

വരവൂരാന്‍.... അഭിപ്രായം തരാന്‍ ഇത്തിരി വൈകി .... നമുക്ക് കണ്ണുകള്‍ കാണാനാണ് ..നോക്കാനാണ് ..പ്രകൃതി , ദൈവം ... നമുക്ക് തന്നനുഗ്രഹിച്ച കണ്ണുകള്‍ കൊണ്ട് നോക്കണം, എല്ലാ സമയവും ..ആരെയും നോക്കാന്‍, അല്ലെങ്കില്‍ കാണാന്‍ ഇഷ്ടമില്ലാത്തവര്‍ മാറി നടക്കട്ടെ ...!?
പരസ്പരം നോക്കുകയും കാണുകയും ചിരിക്കുകയും ചെയ്യുന്ന സമൂഹം വാര്‍ത്തെടുക്കാന്‍ നമുക്കൊന്നിച്ച്‌ പരിശ്രമിക്കാം .
എന്താ പോരെ
നന്‍മകള്‍ നേരുന്നു
നന്ദന

Anonymous said...

varuvan kurachhu vayki...
nalla vishayam....

വരവൂരാൻ said...

nandana : വിശദമായ അഭിപ്രായത്തിനും പിന്തുണക്കും ഒത്തിരി നന്ദി

nalkkanny : നന്ദി വളരെ നന്ദി