Wednesday, October 14, 2009

മഞ്ഞിന്റെ കൂടാരം.


വെറുതെ എറിഞ്ഞു ഞാൻ
കുറെ മോഹങ്ങളെ
ഒരു ആകാശം നിറയെ
തുടുത്ത സന്ധ്യയിലേക്ക്‌

പട്ടുനൂൽ കെട്ടുകൾ
പൊട്ടിയ പട്ടം പോൽ
അലസമായ്‌ പറന്നു വിണു
അവ ചില മുൾമരങ്ങളിൽ

എത്രയോ അകന്നു പോയിരിക്കുന്നു നീ
എന്റെ സ്വപ്നങ്ങളെക്കാൾ ദൂരെ

തേങ്ങാതെ ഇരിക്കാനാവില്ലാ ഇന്ന്
ഈ രാത്രി പുള്ളുകൾക്ക്‌
.
ഓർമ്മകളുടെ മണവുമായ്‌
ഒരു കാറ്റ്‌ വിശാതിരിക്കുകയുമില്ലാ
.
ഈ താഴ്‌വാരം.....
താന്നെ മറയുന്ന....
മഞ്ഞിന്റെ കൂടാരം.

32 comments:

വരവൂരാൻ said...

എല്ലാം മറന്ന്
ഈ ജാലക വാതിൽ
അടച്ച്‌ അകന്നു പോകാൻ
ആവുകയുമില്ലെനിക്കു

ഈ താഴ്‌വാരം
താന്നെ മറയുന്ന
മഞ്ഞിന്റെ കൂടാരം

പ്രയാണ്‍ said...

സന്ധ്യയില്‍ മോഹങ്ങള്‍ക്ക് ഇരുളില്‍ അലയേണ്ടിവരില്ലെ ....പുലരിത്തുടുപ്പാണ് നല്ലത്.....

Sukanya said...

താഴ്വാരം മറയുമ്പോള്‍ ഒരു മഞ്ഞു കൂടാരം തെളിഞ്ഞു വരുന്നില്ലേ ?
നിറസാന്നിധ്യം പ്രതീക്ഷിച്ചുകൊണ്ട്,

പകല്‍കിനാവന്‍ | daYdreaMer said...

താനേ മറയുന്ന മഞ്ഞിന്റെ കൂടാരം.."

OAB/ഒഎബി said...

ഓര്‍മിക്കാന്‍ മറന്ന് പോവുകയാണ് ഞാന്‍.
ഞാനെന്റെ പട്ടം നൈലോണ്‍ നൂല്‍ കൊണ്ട് കെട്ടി.

കുമാരന്‍ | kumaran said...

എത്രയോ അകന്നു പോയിരിക്കുന്നു നീ
എന്റെ സ്വപ്നങ്ങളെക്കാൾ ദൂരെ..

മനോഹരം.. ലളിതം.

Typist | എഴുത്തുകാരി said...

എന്താ ഒരു വിഷാദം പോലെ?

വരവൂരാൻ said...

പ്രയാണ്‍, Sukanya, പകല്‍കിനാവന്‍ , ഒഎബി, കുമാരന്‍, എഴുത്തുകാരി : ഒത്തിരി നന്ദി കേട്ടോ... അഭിപ്രായമറിയിച്ചതിനും.

the man to walk with said...

വിഷാദഭാവം ഇഷ്ടായി

കണ്ണനുണ്ണി said...

നല്ല കുറെ ബിംബങ്ങള്‍.
പക്ഷെ ഇടയ്ക്കൊരു ചിരിക്കുള്ള വക ഉണ്ട് ട്ടോ
തേങ്ങാതിരികാനാവില്ലാ ഇന്ന്
ഈ രാത്രി പുളുകൾ

>> ഞാന്‍ വായിച്ചേ.. തേങ്ങാ ..തിരുകാന്‍ ആവില്ല എന്നാ

വരവൂരാൻ said...

the man to walk with: നന്ദി അഭിപ്രായത്തിനു.

കണ്ണനുണ്ണി : ഞാൻ തിരുത്തി. നന്ദി ഈ വിലയേറിയ അഭിപ്രായത്തിനു

നരിക്കുന്നൻ said...

തുടുത്ത സന്ധ്യയുടെ ആകാശത്തിലേക്ക് നിന്റെ സ്വപ്നങ്ങൾക്ക് മീതെ പറന്നുയർന്ന ഈ പട്ടം നിന്റെ കാത്തിരിപ്പ് പ്രതീക്ഷിക്കാതിരിക്കുമോ? തന്റെ മേൽ കോർത്ത സുരക്ഷിതത്തിന്റെ നൂൽ പൊട്ടിപ്പോയതറിയാതെ അകലേക്ക് പറക്കുകയാവും, നിന്റെ കയ്യിൽ ആ നൂലുകൾ ഭദ്രമായിരിക്കുമെന്ന ധാരണയിൽ. ഇനിയുമെന്തെ നീ എന്നെ ഈ ആകാശനീലിമയിലേക്ക് ഒറ്റക്ക് പറക്കാൻ വിടുന്നു എന്ന് ഒരുവേള ചിന്തിക്കുന്നുണ്ടാവും. അകന്ന് പോയതായിരിക്കില്ല, അകലാൻ ഇഷ്ടമായിരുന്നിരിക്കില്ല, അശ്രദ്ധയിൽ ഒരു ചെരട് പൊട്ടിപ്പോയതാവാം.

ആശംസകളോടെ
നരി

വരവൂരാൻ said...
This comment has been removed by the author.
വരവൂരാൻ said...

നരി : കവിതയെക്കാൾ മനോഹരമായ കമന്റായല്ലോ സുഹ്രുത്തേ
അകന്ന് പോയതായിരിക്കില്ല, അകലാൻ ഇഷ്ടമായിരുന്നിരിക്കില്ല, അശ്രദ്ധയിൽ ഒരു ചെരട് പൊട്ടിപ്പോയതാവാം.

എല്ലാം പോസറ്റിവായ്‌ കാണണമെന്ന്. അല്ലേ

നന്ദി സുഹ്രുത്തേ..ആശംസകളോടെ

Anonymous said...

thudutha sadyyilaekkerinja mohangal.....

Priya said...

വെറുതെ ആവില്ല ആ മോഹങ്ങള്‍ ഒന്നും..

ഓർമ്മകളുടെ മണവുമായ്‌ വീശുന്ന കാറ്റില്‍ നൂല്‍ പൊട്ടി നക്ഷ്ട്ടപെട്ട പഴയ പട്ടത്തെ കിട്ടില്ലാന്ന് ആരറിഞ്ഞു.. അപ്പോള്‍ എല്ലാം ഓര്‍മ്മിച്ചും കൊണ്‍ട് ആ തുറന്ന ജാലക വാതിലില്‍ സുനില്‍ ഉണ്ടാകണം..

വരവൂരാൻ said...

nalkkanny :നന്ദി
പ്രിയ : ഓർമ്മകളുടെ മണവുമായ്‌ വീശുന്ന കാറ്റില്‍ നൂല്‍ പൊട്ടി നക്ഷ്ട്ടപെട്ട പഴയ പട്ടത്തെ കിട്ടില്ലാന്ന് ആരറിഞ്ഞു..ശരിയാ... നഷ്ടപ്പെട്ടതു തിരിച്ചു കിട്ടുമെങ്കിൽ അവിടെ ഉണ്ടാവാതിരിക്കുന്നതെങ്ങനെ
.. നന്ദി

ഗീത said...

എല്ലാം മറന്ന് ഈ ജാലക വാതില്‍ അടച്ചു പോവുകയും വേണ്ട. പ്രതീക്ഷയോടെ കാത്തിരിക്കൂ...
ആശംസകള്‍.

പ്രയാണ്‍ said...

നരിക്കുന്നന്റെ കമന്റ് വായിച്ചപ്പോള്‍ മനസ്സൊന്നു പിടച്ചു... അതിവിടെ പറയണമെന്നുതോന്നി.....

വരവൂരാൻ said...

ഗീത : ഈ അഭിപ്രായത്തിനു നന്ദി

പ്രായാൺ :വാക്കുകളുടെ ശക്തി, അതിന്റെ തുടിപ്പും, പിടച്ചിലും തിരിച്ചറിഞ്ഞ്‌ ഇവിടെ അറിയിച്ചതിനും.....ഒത്തിരി നന്ദിയുണ്ട്‌...വീണ്ടു എത്തിയതിനും.

നരിയുടെ കമന്റിനും മുൻപിൽ ആ കവിത പോലും ഒന്നുമല്ലാതെയായി എന്നു എനിക്കും തോന്നിയിരുന്നു...അക്ഷരങ്ങൾ അതിശയിപ്പിച്ചും..

raadha said...

കാത്തിരിക്കുക..ഒരു പാട് സ്നേഹം കൊടുത്തിട്ടുണ്ടെങ്കില്‍ അത് തിരിച്ചു തരാതെ ഇരിക്കാനാവില്ല...

ആശംസകള്‍..!

deepz said...

എന്റെ സ്വപ്നങ്ങള്‍ പോലും എന്നില്‍ നിന്നും ഒരുപാടു അകന്നു പോയിരിക്കുന്നു... ദൂരെ എവിടെയോ...അതിനും അപ്പുറത്തേക്ക് എവിടെയോ നീയും...

വരവൂരാൻ said...

രാധ : അഭിപ്രായത്തിനു നന്ദി

ദീപ്സ്‌ : എന്താണു ഇങ്ങനെ... സ്വപ്നങ്ങളും ആളുകളും അകന്നു പോകുന്നത്‌...ദുരേക്ക്‌.

നന്ദി ഈ വായനക്ക്‌

ഉമേഷ്‌ പിലിക്കൊട് said...

ഓർമ്മകളുടെ മണവുമായ്‌
ഒരു കാറ്റ്‌ വിശാതിരിക്കുകയുമില്ലാ


നന്നായി

നരിക്കുന്നൻ said...

നിന്റെ കവിതയുടെ ആഴത്തിലേക്ക് എന്റെ ഹൃദയത്തിൽ നിന്നും ഓർമ്മകളുടെ ഒരു പിടച്ചിൽ. ആ പിടച്ചിലിൽ വിരലിൽ തടഞ്ഞതിവിടെ കോറിയിട്ടെന്ന് മാത്രം. മനോഹരമായ നിന്റെ കവിതയുടെ ആഴങ്ങൾ എന്നെ വല്ലാതെ ഒർമ്മിപ്പിക്കുന്നു. മനസ്സും ശരീരവും തനിക്ക് സ്വന്തമല്ലാതിരുന്ന കാലത്തിന്റെ ഓർമ്മകളിൽ ചേർത്ത് വെച്ച നഷ്ടങ്ങളെ നിന്റെ കവിത ഓർമ്മിപ്പിച്ചു.

നിന്റെ വരികൾ എന്നെ വീണ്ടും വീണ്ടും ഇവിടെ എത്തിക്കട്ടേ..

Neena Sabarish said...

സുഖമുള്ളൊരു തണുപ്പ്....കവിതയിലുടനീളം.

Kasim sAk | കാസിം സാക് said...

ആശംസകള്‍ ... :)

വരവൂരാൻ said...

ഉമേഷ്‌ : ഇവിടെയെത്തിയതിനു നന്ദി

നരി : സുഹ്രുത്തേ ഇനിയും എഴുതാനുള്ള ശക്തി തരുന്ന വാക്കുകളുടെ ഉണർവ്വുമായ്‌ ഇടക്കിടെ വരിക

നീന : നന്ദി ഈ വാക്കുകൾക്ക്‌

കാസിം : നന്ദി സുഹ്രുത്തേ

തൃശൂര്‍കാരന്‍..... said...

ഓർമ്മകളുടെ മണവുമായ്‌
ഒരു കാറ്റ്‌ വിശാതിരിക്കുകയുമില്ലാ..അതെ ആ കാറ്റു എത്രയും പെട്ടെന്ന് വീശട്ടെ...

വരവൂരാൻ said...

തൃശൂര്‍കാരന്‍. : നന്ദി ഈ ആശംസകൾക്ക്‌

aswathi said...

കാറ്റില്‍ നൂല്‍ പൊട്ടി നക്ഷ്ട്ടപെട്ട പഴയ പട്ടത്തെ കിട്ടി യോ ?? എന്താ ഒരു വിഷാദം ...?????

aswathi said...
This comment has been removed by the author.