Monday, August 17, 2009

നീയും ഞാനും നമ്മുടെ പ്രണയവും


ഞാൻ, ഹൃദയത്തിൽ നിന്നു
ഹൃദയത്തിലേക്കുള്ള ദൂരം
വളരെ കുറവുള്ളൊരാൾ
പെട്ടെന്ന് ദേഷ്യപെടുകയും
വല്ലാതെ സ്നേഹിക്കുകയും
രാത്രിമഴയിൽ അലിഞ്ഞു
ചേരുകയും ചെയ്യുന്നൊരാൾ

നീ, കോടമഞ്ഞിന്റെ താഴ്‌വരയിൽ
ഒറ്റപെട്ടു നിൽക്കുന്ന ഒരു വൃക്ഷം
കാറ്റിന്റെ ഗതിവിഗതികളിൽ മാത്രം
തെളിയുകയും മറയുകയും ചെയ്യുന്ന
കാത്തിരിപ്പിന്റെ കനൽ

സ്വപ്നങ്ങൾ തന്നുകൊള്ളു
നിറമുള്ള പൂക്കളും തന്നു കൊള്ളു
പക്ഷെ പിന്നീടൊന്നു
വിടരാതിരിക്കാനായ്‌
പ്രണയം മാത്രം
തരാതിരിക്കുക

53 comments:

Sureshkumar Punjhayil said...

പക്ഷെ പിന്നീടൊന്നു
വിടരാതിരിക്കാനായ്‌
പ്രണയം മാത്രം
തരാതിരിക്കുക..!

Iniyum vidaratha ella pranayangalkkum vendi...!

Manoharam, Ashamsakal....!!!

പ്രയാണ്‍ said...

സുന്ദരമായ വരികള്‍........

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

പ്രണയം
സ്വപ്നങ്ങൾ തന്നുകൊള്ളു
നിറമുള്ള പൂക്കളും തന്നു കൊള്ളു
പക്ഷെ പിന്നീടൊന്നു
വിടരാതിരിക്കാനായ്‌
പ്രണയം മാത്രം
തരാതിരിക്കുക


അണ്ണാ വണങ്ങി, കൊട് കൈ. സുന്ദരമായ വരികള്‍.

അരുണ്‍ കായംകുളം said...

ആദ്യം ഞാനാര്?
പിന്നെ നീ ആര്?
ഒടുവില്‍ പ്രണയമെന്ത്?
അതാണ്...

ramanika said...

സ്വപ്നങ്ങൾ തന്നുകൊള്ളു
നിറമുള്ള പൂക്കളും തന്നു കൊള്ളു
പക്ഷെ പിന്നീടൊന്നു
വിടരാതിരിക്കാനായ്‌
പ്രണയം മാത്രം
തരാതിരിക്കുക
ഈ വരികളില്‍ ഒരു മുന്‍കരുതല്‍ , പിന്നിട് disappointment വരാതിരിക്കാന്‍ , കാണുന്നു
post nannayi!

Sukanya said...

ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്ക് ദൂരം കുറയുമ്പോള്‍ മാത്രമെ ദേഷ്യവും സ്നേഹവും ഉണ്ടാവുന്നുള്ളൂ. അല്ലെങ്കില്‍ നിസ്സംഗത ആയിരിക്കും.
ഞാന്‍, നീ, പിന്നെ പ്രണയം,അതിന്റെ നിര്‍വചനം ഒക്കെ ഇഷ്ടപ്പെട്ടു.

mayilppeeli said...

കവിത വളരെ നന്നായിട്ടുണ്ട്‌....വായനക്കാരുടെ മനസ്സില്‍ തട്ടുന്ന വരികള്‍...ആശംസകള്‍.....

Typist | എഴുത്തുകാരി said...

എന്തിനു വിരിയാതിരിക്കണം, വിടര്‍ന്നു സുഗന്ധം പരത്തുന്നതുമായിക്കൂടേ?

കുമാരന്‍ | kumaran said...

വിടരാതിരിക്കാനായ്‌
പ്രണയം മാത്രം
തരാതിരിക്കുക


അതാണു കാര്യം...

Anonymous said...

"പെട്ടെന്ന് ദേഷ്യപെടുകയും വല്ലാതെ സ്നേഹിക്കുകയും " അതൊരു സത്യം ...മനോഹരമായ കവിത ....

വരവൂരാൻ said...

സുരേഷ്‌ ഭായ്‌ : ആദ്യത്തെ കമന്റിനു നന്ദി .. ഇനിയും വിടരാത്ത എല്ലാ പ്രണയങ്ങൾക്കും വേണ്ടി ഇത്‌ സ്വികരിച്ചിരിക്കുന്നു

പ്രയാൺ : ഈ വാക്കുകൾക്ക്‌ നന്ദി

കുറുപ്പണ്ണാ : ഒത്തിരി നന്ദി ഈ പ്രോൽസാഹനത്തിനു

അരുൺ : അതാണു...

രമണിക : ഈ വിലയിരുത്തലുകൾക്കു നന്ദി

സുകന്യ : "ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്ക് ദൂരം കുറയുമ്പോള്‍ മാത്രമെ ദേഷ്യവും സ്നേഹവും ഉണ്ടാവുന്നുള്ളൂ " ഈ നല്ല വായനക്കു നിറഞ്ഞ പ്രോൽസാഹനത്തിനു നന്ദി

മയിൽ പീലി : വീണ്ടു ഭൂലോകത്തേക്ക്‌ എത്തിയതിൽ സന്തോഷം..ഇനിയും വരണം നല്ല പോസ്റ്റുകളും പ്രതിക്ഷിക്കുന്നു.

എഴുത്തുകാരി : "എന്തിനു വിരിയാതിരിക്കണം" അതെ അങ്ങനെ ചിന്തിക്കണമായിരുന്നു.. കുറച്ചൊക്കെ ശുഭാപ്തി വിശ്വാസം വേണമെന്ന് അല്ലേ..നന്ദി

കുമാരൻ : ഏതാണു...? നന്ദി ഇവിടെ എത്തിയതിനു

ആധിലാ : നല്ല മനസ്സുകൾ അങ്ങിനെയാണു എന്ന സത്യം അല്ലേ...നന്ദി ഈ വായനക്കും അഭിപ്രായമറിയിച്ചതിനും..ഇനിയും വരണം

വയനാടന്‍ said...

സുന്ദരമായ വരികൾ വരവൂരാൻ.
ആശം സകൾ

Raji said...

ഈ ബ്ലോഗില്‍ ഉള്ള 4-5 കവിതകള്‍ വായിച്ചു... എല്ലാത്തിനും നല്ല സുഖമുണ്ട്...ഉള്ള് തണുപ്പിക്കുന്ന ലളിതമായ വരികള്‍. ബാക്കി കൂടെ വായിക്കട്ടെ. :-)

കണ്ണനുണ്ണി said...

പൂക്കള്‍ പ്രതീക്ഷിക്കാതെ ഇരുന്നാല്‍ മതി....

raadha said...

പ്രണയം വിരിയട്ടെ..
വിടര്‍ന്നു കൊഴിയട്ടെ...
വീണ്ടും തളിര്‍ക്കട്ടെ!!
ആശസകള്‍.

Neena Sabarish said...

വിടരുകില്‍ അടരുമെന്നോര്‍ത്തു നിന്‍ ഇതളുകള്‍
വിരല്‍കൊണ്ടു തൊട്ടുണര്‍ത്താതിരിക്കാം.......എന്നത്യാഗം പോലെ.....സുന്ദരം

വരവൂരാൻ said...

വയനാടന്‍ ആശംസകൾക്ക്‌ നന്ദി..

രാജി: എല്ലാം വായിച്ചോളു സന്തോഷം മറ്റു പോസ്റ്റുകളും കണ്ടതിനു.

കണ്ണനുണ്ണി : പ്രണയം ആവുമ്പോൾ പൂക്കൾ ഇല്ലാതെ തരമില്ലല്ലോ.. നന്ദി ഈ വായനക്കു

രാധ : പ്രണയം വിടരട്ടെ തളിർക്കട്ടെ ഈ ആശംസകൾ പോലെ സംഭവിക്കട്ടെ നന്ദി ഈ വായനക്ക്‌

നീന : സുന്ദരമായ വരികളിലുടെ നൽകിയ ഈ പ്രോൽസാഹനത്തിനു നന്ദി..കുറെ നാളുകളായല്ലോ ഈ വഴിക്ക്‌.. നന്ദി ഇനിയും വരണം

ശാന്തകാവുമ്പായി said...

വിടരുന്ന പ്രണയം മാത്രം ലഭിക്കട്ടെ.

ഗീത് said...

സ്വപ്നങ്ങള്‍ക്കും പൂവുകള്‍ക്കും ആയുസ്സ് കുറവാണ്. അവ മറഞ്ഞാലും അധികം വേദനിക്കില്ല. പക്ഷേ പ്രണയം വിടര്‍ന്നില്ലെങ്കില്‍ ഉണ്ടാകുന്നത് നിത്യദു:ഖമാണ്. നല്ല കവിത വരവൂരാനേ.

വരവൂരാൻ said...

ശാന്തകാവുമ്പായി : ആ വാക്കുകൾ സത്യമാവട്ടെ ദൈവമേ... ഒത്തിരി പ്രണയങ്ങൾ ഇങ്ങിനെ വന്നു ചേരട്ടെ ഹാ ഹാ എന്തു രസം

ഗീത്:പറഞ്ഞപോലെ.. പ്രണയം ചിലപ്പോഴോക്കെ പ്രാണ വായുവാണു. സ്വപ്നങ്ങളും പൂക്കളും വിടരണമെങ്കിലും മനസ്സിൽ പ്രണയം വേണം. നന്ദി ഈ വായനക്കു.

the man to walk with said...

havoo..
pranayavum tharatte..ippozhum..pinneedum..okkekozhiyukayum viriyukayum thalikkukayum cheyyatte..

deepz said...

വിടരാതെ പോയ എല്ലാ പ്രണയങ്ങള്‍ക്കും വേണ്ടി....വിടര്‍ന്ന പ്രണയങ്ങള്‍ എന്നും നിലനില്‍ക്കട്ടെ...
വളരെ നന്നായിട്ടുണ്ട്....ആശംസകള്‍....

സ്നേഹതീരം said...

വളരെ നല്ലത്.. ഇങ്ങനെ തന്നെയാണ് ചിന്തിക്കേണ്ടത്.
കവിത നന്നായിരിക്കുന്നു.

ആശംസകൾ.

Anonymous said...

valare nannayittundu.....
"neeyum njanum nammude pranayavum"

വരവൂരാൻ said...

the man to walk with : നന്ദി ഈ ആശംസകൾക്ക്‌..ഇനിയും വരണം

ദീപ്സ്‌ :"വിടര്‍ന്ന പ്രണയങ്ങള്‍ എന്നും നിലനില്‍ക്കട്ടെ" ഞാനു അങ്ങിനെ ആഗ്രഹിക്കുന്നു നന്ദി ഈ വാക്കുകൾക്ക്‌

സ്നേഹതീരം : നന്ദി ഈ ഉപദേശത്തിനു ഈ വായനക്കും അഭിപ്രായമറിയച്ചതിനു നന്ദി

നാൾക്കനി : നന്ദി ഇവിടെ എത്തിയതിനു ഇനിയും കാണാം

തൃശൂര്‍കാരന്‍..... said...

പെട്ടെന്ന് ദേഷ്യപെടുകയും വല്ലാതെ സ്നേഹിക്കുകയും ചെയ്യുന്ന ഈ "ഞാനും", കോടമഞ്ഞിന്റെ താഴ്‌വരയിൽഒറ്റപെട്ടു നിൽക്കുന്ന, കാത്തിരിപ്പിന്റെ കനൽ ആയ "നീയും" തമ്മില്‍ പ്രണയം ഉണ്ടായാല്‍ അതില്‍ തെറ്റൊന്നുമില്ല....

ശ്രീ said...

മനോഹരമായ വരികള്‍...

നരിക്കുന്നൻ said...

വൈകിപ്പോയി ഈ രാത്രിമഴയിലെ പ്രണയത്തിലലിയാൻ. മനോഹരമായ വാക്കുകൾ കൊണ്ട് എന്റെ ഹൃദയത്തിലേക്ക് തന്നെ നീ ഈ വരികൾ വലിച്ചെറിഞ്ഞു. ഒരുപക്ഷേ എന്റെ ഹൃദയത്തിനും ഹൃദയത്തിലേക്ക് ദൂരം കുറവായതിനാലാവാം ഞാനും ഈ വരികൾ ഏറെ ഇഷ്ടപ്പെടുന്നു. ഈ കാത്തിരിപ്പിൽ മനസ്സിൽ കനലെരിയുമ്പോഴും നിന്റെ വാക്കുകൾ മഞ്ഞുപോലെ മൃദുലം. സ്വപ്നങ്ങളും നിറമുള്ള പൂക്കളും പിന്നെ വിടരുന്ന പ്രണയവും നിനക്ക് സ്വന്തം. പക്ഷേ, ഈ വരികൾ ഞാനെടുക്കട്ടേ... നെഞ്ചിലേറ്റട്ടേ..

വരവൂരാൻ said...

തൃശൂര്‍കാരന്‍ : സന്തോഷം ഇവിടെ എത്തിയതിനു...ഈ അഭിപ്രായങ്ങൾക്കു നന്ദി ഇനിയും വരിക

ശ്രീ : നന്ദി അഭിപ്രായത്തിനു..

നരി : ഹൃദയത്തിൽ നിന്നു ഹൃദയത്തിലേക്കുള്ള ദൂരം കുറവുള്ളവരുടെ ഈ ബൂലോകത്തിൽ...പ്രിയ കൂട്ടുകാരാ നമ്മൾ എങ്ങിനേ ദൂരയാവും ..നിന്റെ പ്രോൽസാഹനത്തിനു എന്നും നന്ദിയോടെ..

lalrenjith said...

നീ, കോടമഞ്ഞിന്റെ താഴ്‌വരയിൽഒറ്റപെട്ടു നിൽക്കുന്ന ഒരു വൃക്ഷം
കാറ്റിന്റെ ഗതിവിഗതികളിൽ മാത്രം
തെളിയുകയും മറയുകയും ചെയ്യുന്ന
കാത്തിരിപ്പിന്റെ കനൽ........


............................

നിസ്സഹായയായ എല്ലാ പ്രണയിനിമാരുടേയും സ്ഥായിയായ ഭാവം ഇതുതന്നെയാണ്....വളരെ നന്നായിട്ടുണ്ട്.

വരവൂരാൻ said...

ലാൽ ഒത്തിരി സന്തോഷം..ഈ വാക്കുകൾക്ക്‌

OAB/ഒഎബി said...

പ്രണയിച്ച് പ്രണയിച്ച് ആ പൂവിനെ അങ്ങ് വിടർത്തുക.
വാടി തുടങ്ങുമ്പൊ വേറെ നോക്കുക:) :)
അതാ ഇന്നിന്റെ സ്റ്റൈൽ.

praveen said...

njaan orupaadu late aayaanu varavooran el athiyathu.........

PRAVEEN said...

സ്വപ്നങ്ങൾ തന്നുകൊള്ളു
നിറമുള്ള പൂക്കളും തന്നു കൊള്ളു
പക്ഷെ പിന്നീടൊന്നു
വിടരാതിരിക്കാനായ്‌
പ്രണയം മാത്രം
തരാതിരിക്കുക.......

relly touching......

www.pranavom.wetpaint.com

PRAVEEN said...

സ്വപ്നങ്ങൾ തന്നുകൊള്ളു
നിറമുള്ള പൂക്കളും തന്നു കൊള്ളു
പക്ഷെ പിന്നീടൊന്നു
വിടരാതിരിക്കാനായ്‌
പ്രണയം മാത്രം
തരാതിരിക്കുക.......

relly touching......

www.pranavom.wetpaint.com

വരവൂരാൻ said...

ഒഎബി : ഹ ഹ നല്ല ഉപദേശം..ഇന്നിന്റെ രീതി അതു തന്നെയാണു.. നന്ദി ഈ അഭിപ്രായത്തിനു..

പ്രവീൺ : നന്ദി ഇവിടെ എത്തിയതിനു..അഭിപ്രായങ്ങൾക്ക്‌ സന്തോഷം.. ഇനിയും കാണാം

പ്രവാസി said...

മിക്ക പോസ്റ്റുകളും വായിച്ചു...
അതിമനോഹരം....

വരവൂരാൻ said...

പ്രവാസി : നന്ദി ഇനിയും കാണാം

വീ കെ said...

പ്രണയം എന്തിന് തരാതിരിക്കണം...?
പ്രണയം ഇല്ലെങ്കിൽ ഈ ലോകം എത്ര അർത്ഥശൂന്യം..!!

ആശംസകൾ.

Priya said...

അയ്യൊ ഞാന്‍ വരാന്‍ വൈകി പോയി..പറയാനുള്ളതു മൊതതം മറ്റു പലരും പറയുകയും ചെയ്തു..

എന്നിരുന്നാലും സുനില്‍, കോടമഞ്ഞിന്റെ താഴ്‌വരയില്‍ഒറ്റപെട്ടു നില്‍ക്കുന്ന ആ വൃക്ഷത്തില്‍ നിന്നും സ്വപ്നങ്ങളെയും പൂക്കലെയും വാങ്ങിച്ചിട്ട് , പ്രണയത്തെ മാത്രം തിരസ്കരിച്ചതെന്തെ..

കവിത മനോഹരം , as usual!!!

വരവൂരാൻ said...

വീ കെ : ഈ വായനക്കു അഭിപ്രായങ്ങൾക്കു നന്ദി..പ്രണയം ഇല്ലായിരുന്നെങ്കിൽ..പൂക്കളും സ്വപ്നങ്ങളും ഇല്ലാതാവുമായിരുന്നു അല്ലേ


പ്രിയ: പ്രണയിച്ചാൽ പൂക്കളും,സ്വപ്നങ്ങളും.
പിന്നെ കാത്തിരിപ്പിന്റെ സുഖവും നഷ്ടപ്പെടുമോ എന്നു കരുതി.. നന്ദി ഈ വായനക്കു

ഇല്ല വൈകിയിട്ടില്ലാ.....

Kasim sAk | കാസിം സാക് said...

മനോഹരം, എനിക്കിഷ്ടപ്പെട്ടു.....

ജ്വാല said...

“പിന്നീടൊന്നുവിടരാതിരിക്കാനായ്‌ പ്രണയം മാത്രം തരാതിരിക്കുക“

വാടിവീഴുമെങ്കിലും പ്രണയം വിടരട്ടെ!
നല്ല വരികള്‍

വരവൂരാൻ said...

കാസിം : നന്ദിയുണ്ട്‌ സുഹ്രുത്തേ ഇവിടെ വരെ വന്നതിനു


ജ്വാല :വാടാ മലരുകളും വാടാത്ത പ്രണയവും ഉണ്ടാവിലല്ലോ അല്ലേ... നന്ദി ഈ അഭിപ്രായങ്ങൾക്ക്‌

യൂസുഫ്പ said...

പ്രണയം വല്ലാത്തൊരു ഭാവമാണ്...
അത് വേദനയും നൊമ്പരവും മധുരവും നിറഞ്ഞതാണ്.അരുത്...അത് നിഷേധിക്കരുത്.

bilatthipattanam said...

വിടരാതിരിക്കാനായ്‌ പ്രണയം മാത്രം തരാതിരിക്കുക
വിടർന്നില്ലെങ്കിൽ എന്തു പ്രണയം?

വിജയലക്ഷ്മി said...

pranayathhe kurichhulla sankalppam ...manoharamaakkiyirikkunnoo..varikalil..

വരവൂരാൻ said...

യൂസുഫ്പ, bilatthipattanam, വിജയലക്ഷ്മി : നന്ദി ഈ വായനക്കു അഭിപ്രായത്തിനും

Seema said...

പക്ഷെ പിന്നീടൊന്നു
വിടരാതിരിക്കാനായ്‌
പ്രണയം മാത്രം
തരാതിരിക്കുക..!


fantastic.....ettavum avasanathethine kaalum ithaanu nannaayath.............

വരവൂരാൻ said...

സീമ : നന്ദി ഈ വിലയിരുത്തലിനു..

മാന്മിഴി.... said...

പക്ഷെ പിന്നീടൊന്നു
വിടരാതിരിക്കാനായ്‌
പ്രണയം മാത്രം
തരാതിരിക്കുക.........................very touching lines.........

വരവൂരാൻ said...

മാന്മിഴി : നന്ദി ഇവിടെ വന്നതിനു ..നന്മകളോടെ

aswathi said...

കാത്തിരിപ്പിന്റെ കനൽ.....ഇനിയും വിടര്‍ന്നില്ലെ ആ പൂക്കള്‍