Thursday, July 23, 2009

പുഴ പറഞ്ഞത്‌


വേനലിൽ
പുഴയുടെ മണലിലേക്ക്‌
അലിഞ്ഞു ചേർന്ന
നീർ കണങ്ങളുടെ
പ്രതികാരമായിരിക്കാം
മഴകാലത്തു
കുലം കുത്തിയൊഴുകുന്നത്‌

എത്ര നേർത്തു പോയാലും
ആർത്തലച്ച്‌ ചെന്നാലും
കടലിനു തന്നെ
തിരിച്ചയക്കാൻ കഴിയിലെന്ന
അഹങ്കാരവും അതിനുണ്ടായിരിക്കാം

എന്റെ കടലാസ്സു വഞ്ചികളെ മുക്കി
ഓടി പോയ തോടും
ഇവിടെയോക്കെ തന്നെയായിരിക്കും
എത്തിയിട്ടുണ്ടാവുക
ഈ പ്രതികാരത്തിന്റെ കഥകൾ
തന്നെയായിരിക്കും പറയുന്നുണ്ടാവുക

33 comments:

നരിക്കുന്നൻ said...

..എത്ര നേർത്തു പോയാലും
ആർത്തലച്ച്‌ ചെന്നാലും
കടലിനു തന്നെ
തിരിച്ചയക്കാൻ കഴിയിലെന്ന
അഹങ്കാരവും അതിനുണ്ടായിരിക്കാം..

ഈ അഹങ്കാരത്തിലേക്ക് വീണ്ടുമൊരു രാത്രിമഴ പെയ്തിറങ്ങട്ടേ... എത്ര കൂലംകുത്തിയൊഴുകിയാലും തിരിച്ചയക്കില്ല, വേണ്ടന്ന് പറയില്ല കടൽ. അവനങ്ങനെയാ സ്വീകരിക്കാനേ അറിയൂ..വെറുക്കില്ല, തിരിച്ചയക്കില്ല, സ്നേഹിച്ച് മാറോടണക്കും....ഏതൊരു അഹങ്കാരിയായ പുഴയും അവന്റെ സ്നേഹത്തിൽ അലിഞ്ഞില്ലാതാവും.

നരിക്കുന്നൻ said...

ഓഹ്.... ഒരു കാര്യം മറന്നു

വെളുപ്പാൻ കാലത്ത് ഒരു തേങ്ങ ഉടക്കാൻ അവസരം കിട്ടിയിട്ട് ഉടക്കാതെ പോകാൻ തോന്നുന്നില്ല.

((((((((((((((((ഠോ))))))))))))))))

അരുണ്‍ കായംകുളം said...

സിംപിളായ ഒരു വിഷയം മനോഹരമായ ഒരു കവിത ആക്കിയിരിക്കുന്നു
ആശംസകള്‍

ശ്രീഇടമൺ said...

പുഴ പറഞ്ഞത് കേട്ടു...
വളരെ നന്നായിട്ടുണ്ട്
:)
ആശംസകള്‍...*

ജ്വാല said...

“എത്ര നേർത്തു പോയാലുംആർത്തലച്ച്‌ ചെന്നാലുംകടലിനു തന്നെ തിരിച്ചയക്കാൻ കഴിയിലെന്നഅഹങ്കാരവും അതിനുണ്ടായിരിക്കാം“
അതു പുഴയുടെ സ്വകാര്യ അഹങ്കാരം തന്നെ

കുമാരന്‍ | kumaran said...

നല്ല വരികൾ.

Kasim sAk | കാസിം സാക് said...

നല്ല ചിന്തകള്‍

ramaniga said...

nannayirikkunnu!

Prayan said...

എത്ര നേർത്തു പോയാലും
ആർത്തലച്ച്‌ ചെന്നാലും
കടലിനു തന്നെ
തിരിച്ചയക്കാൻ കഴിയിലെന്ന
അഹങ്കാരവും അതിനുണ്ടായിരിക്കാം
അതുതന്നെയാവാം ജീവിച്ചിരിക്കാനുള്ള പ്രേരകശക്തിയാവുന്നതും......
നന്നായിരിക്കുന്നു കവിത.

Typist | എഴുത്തുകാരി said...

എത്ര നേര്‍ത്തുപോയാലും, ആര്‍ത്തലച്ചുചെന്നാലും, ‍ തിരിച്ചയക്കപ്പെടുകയില്ലെന്നതു്, ഒരു അഹങ്കാരം തന്നെയല്ലേ?

അഞ്ജു പുലാക്കാട്ട് said...

തിരിച്ചയക്കില്ല എന്നത്‌ അഹങ്കാരമൊന്നുമല്ലായിരിക്കാം...
പുഴയുടെ ലക്ഷ്യം എന്നും കടല്‍ മാത്രമല്ലേ...പാറകളില്‍ തട്ടിയും തടഞ്ഞും നൊന്തും അവളൊഴുകുന്നതും അവനില്‍ ഒരിക്കല്‍ അലിയാന്‍ വെണ്ടി മാത്രമല്ലേ....
അപ്പോള്‍ ഇത്തിരി അഹങ്കാരം ഉണ്ടാവട്ടെ അവള്‍ക്ക്... അവന്‍ കൂടെ എന്നും ഉണ്ടാവുമെന്ന ഒരു സ്വകാര്യ അഭിമാനവും...

കവിതക്ക് അഭിനന്ദനങ്ങള്‍.....
ആശംസകളോടെ....
അഞ്ജു....

വരവൂരാൻ said...

ഇതു പോസ്റ്റ്‌ ചെയ്ത്‌ തനിമലയാളത്തിൽ വരുന്നതു കാത്ത്‌ ഇരുന്നു... പക്ഷെ വന്നില്ലാ, ഞാൻ കരുതി ആരും കാണില്ലാ എന്ന്. പക്ഷെ നിങ്ങൾ എത്തി ചേർന്നു, വിലയേറിയ അഭിപ്രായങ്ങളുമായ്‌ നന്ദി.. ഹൃദയനിറഞ്ഞ നന്ദി.

പ്രിയപ്പെട്ട നരി, അരുണ്‍, ശ്രീഇടമൺ, ജ്വാല, കുമാരന്‍,കാസിം , ramaniga, Prayan,എഴുത്തുകാരി,അഞ്ജു.. കൂടെ എന്നും ഉണ്ടാവുമെന്ന ഒരു സ്വകാര്യ അഭിമാനത്തോടെ എല്ലാവർക്കും നന്ദി.. ഇനിയും വരണം

Sukanya said...

അഞ്ജു പറഞ്ഞതാ ശരി, തിരിച്ചയക്കില്ലെന്നും എന്നും കൂടെ ഉണ്ടാകുമെന്നും ഉള്ള സ്വകാര്യ അഹങ്കാരം ആണ് പുഴയ്ക്ക്.
നല്ല ഭാവന. നന്മകള്‍ നേര്‍ന്നുകൊണ്ട്,

lalrenjith said...

നേർത്തു പോയാലുംആർത്തലച്ച്‌ ചെന്നാലും
...............
തിരിച്ചയക്കാൻ കഴിയിലെന്ന അഹങ്കാരം
.................

നന്നായിട്ടുണ്ട്...നല്ല...ചിന്ത....

raadha said...

കവിത നന്നായിട്ടുണ്ട്...
പുഴ എന്നും കടലിലേക്ക്‌....
എന്നും..
തിരിച്ചൊരു ഒഴുക്ക് അതിനാവില്ലെല്ലോ..?

വരവൂരാൻ said...

സുകന്യാ,ലാൽ,രാധ : ഒത്തിരി സ്നേഹത്തോടെ... ഈ വരികളിലേക്ക്‌ എത്തിയതിനു ഒത്തിരി നന്ദി.. ഇനിയും കാണാം

വയനാടന്‍ said...

..എത്ര നേർത്തു പോയാലും
ആർത്തലച്ച്‌ ചെന്നാലും
കടലിനു തന്നെ
തിരിച്ചയക്കാൻ കഴിയിലെന്ന
അഹങ്കാരവും അതിനുണ്ടായിരിക്കാം..

എല്ലാവരും പറഞ്ഞതു പോലെ ഈ വരികൾ അതിമനോഹരമെന്നു തന്നെ പറയട്ടെ. നല്ല ചിന്തയും

വരവൂരാൻ said...

വയനാടൻ : ഒത്തിരി നന്ദി ഈ വരികളിലേക്ക്‌ എത്തിയതിനു ഇനിയും വരിക..

താരകൻ said...

valare sundaram...

deepz said...

കടല്‍ ഒരിക്കലും തിരിച്ചു അയക്കില്ല എന്ന അറിവ് പുഴയെ അഹങ്കാരി ആക്കുമെന്കിലും എത്ര കടലാസ് വഞ്ചികള്‍ ഒഴുക്കി കൊണ്ട് പോയാലും പുഴയോടുള്ള പ്രണയം ഒരിക്കലും തീരില്ല അല്ലെ?

Sunil Gopal said...

താരകൻ : നന്ദി ഈ വായനക്ക്‌.. ഇനിയും വരുമല്ലോ

ദീപ്സ്‌ : പുഴയോടുള്ള പ്രണയവും.. പുഴ പോലത്തെ പ്രണയവും ഒരിക്കലും തീരില്ലാ.. അത്‌ കടൽ പോലെയുള്ള സ്നേഹത്തിലേക്കുള്ള ഒഴുകിലാണു എപ്പോഴും. നന്ദി ഇനിയും വരുമല്ലോ

വശംവദൻ said...

നല്ല ചിന്ത. ആശംസകൾ.

വരവൂരാൻ said...

വശംവദൻ: നന്ദി ഇനിയും വരിക

OAB said...

പാവം കടൽ എന്തെല്ലാം സഹിക്കണം/പേറണം.
വെറുതെയല്ല ഇടക്ക് പ്രതികാരം ചെയ്യുന്നത്.

നല്ലൊരു ഭാവനക്ക് ആശംസകൾ.

വിജയലക്ഷ്മി said...

വളരെ നല്ല കവിത ..ആശംസകള്‍ !!

വരവൂരാൻ said...

OAB : നന്ദി ഈ ആശംസകൾക്ക്‌ .. ഇനിയും വരുമല്ലോ

അമ്മേ : സന്തോഷം ഈ വാക്കുകൾക്ക്‌

വീ കെ said...

കടലിനു മാത്രമല്ല,
പുഴക്കും ഒരു ചെറു തോടിനു പോലും
ആ അഹങ്കാരമുണ്ട്.
നല്ല ഭാവന.

ആശംസകൾ.

Remya... said...

ഒരു വേറിട്ട ചിന്ത ... Enjoyed reading :)

Sureshkumar Punjhayil said...

ഈ പ്രതികാരത്തിന്റെ കഥകൾ
തന്നെയായിരിക്കും പറയുന്നുണ്ടാവുക ...!
Pranayavumayikkoode...!

Manoharam, Ashamsakal....!

വരവൂരാൻ said...

വീ കെ :അതെ സത്യമാണു ഒരു ചെറു തോടിനു പോലും ആ അഹങ്കാരമുണ്ട്.... നന്ദി
രമ്യ : ഇവിടെ വരെ വന്നതിനു നന്ദിയുണ്ട്‌ ഈ വാക്കുകൾക്കും...ഇനിയും വരിക
Sureshkumar: പ്രതികാരത്തിനെക്കാൾ കൂടുതൽ പ്രണയം തന്നെയാണു ചേരുക നന്ദി ഈ അഭിപ്രായത്തിനു

രജനീഗന്ധി said...

ചെറിയ വരികളില്‍
മനോഹരമായ എഴുത്ത്‌...

വരവൂരാൻ said...

രജനീഗന്ധി : നന്ദി ഈ വാക്കുകൾക്ക്‌..ഇനിയും വരുമല്ലോ

aswathi said...

സ്നേഹിച്ച് മാറോടണക്കുബ്മൊൾ പ്രതികാരം അലിഞ്ഞില്ലാതാവും.