Wednesday, July 15, 2009

തിവ്ര വാദി

കുറച്ചു ദുരം, എന്നോടൊത്ത്‌
ഒന്നു വരാമോ...
ഭയന്നിട്ടാണു, ഞാൻ വിളിക്കുന്നത്‌.
ഇനിയുള്ളത്‌... സമാധാനത്തിന്റെ
വഴികളാണെത്രെ.
പൂക്കൾ വിരിയുന്നതും
വെള്ളരി പ്രാവുകൾ പറക്കുന്നതും
കാണുമെത്രെ.
ഒന്നു കൂടെവരാമോ..
പകരം ഞാൻ നിങ്ങൾക്ക്‌
ചാവേറുകളും, ബോംബുകളും
പൊട്ടുന്നിടത്തും.
യുദ്ധവും, കലാപവും
നടക്കുന്നിടത്തും തുണയാവാം.

34 comments:

ശ്രീഇടമൺ said...

ഭയക്കണ്ട...
നടന്നോളൂ...
കൂടെയുണ്ട്...
ഞാന്‍...
അല്ല...
ഞങ്ങള്‍...

:)

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

സമാധാനം ഭയക്കുന്ന തീവ്ര വാദി?

ശ്രീ said...

ഹെന്റമ്മേ! വേണേല്‍ കൂടെ വരാം. പക്ഷേ പകരം ഒന്നും വേണ്ട ;)

Typist | എഴുത്തുകാരി said...

സമാധാനത്തിന്റെ വഴികളാണെങ്കില്‍ കൂടെ വരാം.

Radhakrishnan said...

ഒന്നു പോടെ ....മനുഷ്യരെ മെനക്കെടുത്തതെ....

Prayan said...

ഇതെന്തുപറ്റി...സ്ഥിരം ശൈലി മാറ്റിയൊ.....?

കണ്ണനുണ്ണി said...

നടന്നോള് മാഷെ.. കൂടെ ഞാനുണ്ട്.. ഞങ്ങള്‍ ഒക്കെ ഉണ്ട് ....

വശംവദൻ said...

വിശ്വസിക്കാമോ?

:)

Sukanya said...

പതിവു ശൈലി അല്ലല്ലോ? പ്രയാണ്‍ പറഞ്ഞപോലെ. എന്നാണ് Black cat ആയത്? :-)

കുമാരന്‍ | kumaran said...

വളരെ നന്നായിട്ടുണ്ട്.

ramaniga said...

nannayittundu!

ചങ്കരന്‍ said...

ഗംഭീരം.

വരവൂരാൻ said...

ശ്രീഇടമൺ, രാമചന്ദ്രന്‍, ശ്രീ,എഴുത്തുകാരി , Radhakrishnan, Prayan, കണ്ണനുണ്ണി, വശംവദൻ, Sukanya, കുമാരന്‍, ramaniga, ചങ്കരന്‍ ..നന്ദി ഒത്തിരി നന്ദി. ഈ വരികളിലേക്ക്‌ എത്തിയതിനു അഭിപ്രായങ്ങൾ അറിയിച്ചതിനു.. ഇനിയും വരണേ... സ്നേഹത്തോടെ

അരുണ്‍ കായംകുളം said...

ക്ലച്ചൊന്ന് മാറ്റിയത് നന്നായി
അറിയാനുണ്ട്,
വ്യത്യസ്തത.
:))

വരവൂരാൻ said...

അരുണേ നിന്റെ കർക്കിടക രാമായണത്തിനു അനുമോദനങ്ങൾ.. ഇവിടെ വന്നതിനു നന്ദി

OAB said...

സമാധാനത്തിന്റെ വഴികളിലേക്ക് നടന്നടുക്കാൻ ഭയമോ? എങ്കിൽ ഞാനുണ്ട് കൂടെ. പകരം ആ പറഞ്ഞതൊന്നും വേണ്ട കെട്ടൊ..

വാഴക്കോടന്‍ ‍// vazhakodan said...

കൂടെ വരാം. പക്ഷേ പകരം ഒന്നും വേണ്ട ;)

വളരെ നന്നായിട്ടുണ്ട്!

വരവൂരാൻ said...

OAB, വാഴക്കോടന്‍ :സമാധാനത്തിന്റെ വഴിയിലെ കൂട്ടുക്കാരെ നന്ദി

വയനാടന്‍ said...

നന്നായിരിക്കുന്നു സുഹ്രുത്തേ

Kasim sAk | കാസിം സാക് said...

നന്നായിട്ടുണ്ട്!!!

മാണിക്യം said...

കുറച്ചു ദുരം,
എന്തിനാ കുറച്ചാക്കുന്നത്?

എന്നോടൊത്ത്‌ ഒന്നു വരാമോ...
പിന്നെന്താ വരാമല്ലൊ എന്റെ ചെരുപ്പ് എവിടെ?

ഭയന്നിട്ടാണു ഞാന്‍ വിളിക്കുന്നത്‌.,
ഈശോയെ!എടീ മോളെ എന്റെ കൊന്തേം കൂടെ ഒന്നിങ്ങു തന്നേര്..

ഇനിയുള്ളത്‌,സമാധാനത്തിന്റെവഴികളാണെത്രെ.
ഭൂമിയില്‍ സന്മനസുള്ളോര്ക്കു സമാധാനം!


പൂക്കള്‍വിരിയുന്നതും വെള്ളരി പ്രാവുകള്‍ പറക്കുന്നതുംകാണുമെത്രെ.

അതില്‍ ഒരു അനിയത്തി പ്രാവും

ഒന്നു കൂടെവരാമോ..
ഇതാ വന്നു..

പകരം ഞാന്‍ നിങ്ങള്‍ക്ക്‌ ചാവേറുകളും,
ബോംബുകളും പൊട്ടുന്നിടത്തും.
യുദ്ധവും, കലാപവും നടക്കുന്നിടത്തും തുണയാവാം.വേണ്ടാ.അതു വേണ്ടാ.ഞാന്‍ നിനക്കു
ജോണ്‍ അലക്സാണ്ണ്ടര്‍ മാക്രേ,
എഴുതിയ ഇന്‍ ഫ്ലോണ്‍ഡേഴ്‌സ്‌ ഫീല്‍ഡ്സ് എന്ന കവിത ചൊല്ലിത്തരാം
ചുവന്ന പോപ്പി പുഷ്‌പ്പങ്ങള്‍ പറിച്ചു തരാം..
ഒന്നു വേഗം നടക്കൂ മാഷേ മഴയിപ്പോള്‍ പെയ്യും!!

കിലുക്കാംപെട്ടി said...

ഏതെങ്കിലും ഒരു പോസ്റ്റ്‌ വായിക്കാതെയോ.. ബോഗ്ഗില്‍ വന്ന കമന്റിനു നന്ദി പറയാതയോ .. ഇരിക്കാന്‍ കഴിയുമെന്ന് സ്വപനം കാണുന്നുണ്ടോ
ഈ ബൂലോക സുന്ദരഭൂമിയില്‍...

ഒരിക്കലും കഴിയില്ല... അതാണല്ലോ ഈ സുന്ദരഭൂമി തേടി ഞാന്‍ വന്നതും.

തീര്‍ച്ചായായും കൂടെയുണ്ട്

എല്ലാം വായിച്ചു വീണ്ടും വരും

വരവൂരാൻ said...

വയനാടന്‍,കാസിം : ഒത്തിരി നന്ദി ഈ വായനക്ക്‌
മാണിക്യം :"ജോണ്‍ അലക്സാണ്ണ്ടര്‍ മാക്രേ,
എഴുതിയ ഇന്‍ ഫ്ലോണ്‍ഡേഴ്‌സ്‌ ഫീല്‍ഡ്സ് എന്ന കവിത ചൊല്ലിത്തരാം
ചുവന്ന പോപ്പി പുഷ്‌പ്പങ്ങള്‍ പറിച്ചു തരാം.."

എങ്കിൽ എല്ലാം മറന്ന് മഴയെത്തുമുൻപേ ...
സമാധാനത്തിന്റെ വഴികളിലൂടെ നമ്മുക്ക്‌ നടക്കാം..
ഈ വരികളിലേക്ക്‌ എത്തിയതിനു ഒത്തിരി നന്ദി.

വരവൂരാൻ said...

കിലുക്കാംപെട്ടി : ഇത്ര പെട്ടെന്ന് എത്തിയോ... ഒത്തിരി നന്ദി ഈ വാക്കുകൾക്ക്‌..ഈ വായനക്ക്‌ ഇനിയും കാണാം

നരിക്കുന്നൻ said...

വെള്ളരിപ്രാവുകൾ പറക്കുന്നിടത്തും പൂക്കൾ വിരിയുന്നിടത്തും നിനക്ക് കൂട്ട് വരാൻ പലരും ഉണ്ടാകും. അതിനാൽ അവിടേക്ക് ഒരു അധികപ്പറ്റായി ഞാൻ വരുന്നില്ല സഹോദരാ. എന്നാൽ ചാവേറുകളും, ബോംബുകളും
പൊട്ടുന്നിടത്തും.
യുദ്ധവും, കലാപവും
നടക്കുന്നിടത്തും ഞാൻ കൂട്ടുവരാം. നിനക്ക് പകരം എന്റെ രക്തം കൊണ്ട് അവരുടെ കലി തീരുമെങ്കിൽ....!

വരവൂരാൻ said...

നരി : നിന്റെ ഈ കമന്റ്സ്സിനു മറുപടി തരാൻ വാക്കുകൾ പോലും കിട്ടാതെ പോയല്ലോ.....

സഹോദരാ നിന്റെ നല്ല മനസ്സിനു നന്ദി...

നിന്റെ രക്തകൊണ്ടോ...നിന്നെ മുറിവേൽപ്പിച്ചോ..ഒരിക്കലും വേണ്ടാ.. നമുക്ക്‌ ഒരുമിച്ചു പോകാം പരസ്പരം
കൂട്ടാവാം

SreeDeviNair.ശ്രീരാഗം said...

തനിയ്ക്ക് താനും
പുരയ്ക്ക് തൂണും!


(ഒരുകൂട്ടും ശാശ്വതമല്ല!)


പോസ്റ്റ് ഇഷ്ടമായീ

സ്വന്തം,
ചേച്ചി

സ്നേഹതീരം said...

ഇങ്ങനെയായിരിക്കുമോ, എല്ലാ തീവ്രവാദികളുടെയും മനസ്സ്? സമാധാനത്തിന്റെ വഴികളെ അവർക്ക് ഒരുപക്ഷെ, ഭയമായിരിക്കും, അല്ലേ?

ചിന്തിപ്പിക്കുന്ന വരികൾ. എനിക്കും ഇഷ്ടമായി, ഈ കവിത.

deepz said...
This comment has been removed by the author.
deepz said...

കൂടെ വരാം...കൈകള്‍ ചേര്‍ത്ത് പിടിച്ചു നടക്കാം...പക്ഷെ വിരലുകള്‍ മുറിച്ചു മാറ്റി ഓടി പോവരുത്....

വരവൂരാൻ said...

ശ്രീദേവി ചേച്ചി : പോസ്റ്റ്‌ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം ഇനിയും വരുമല്ലോ..

സ്നേഹതീരം : ഈ പോസ്റ്റ്‌ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ഈ വായനക്കു നന്ദി.. ഇനിയും കാണാം

ദീപ്സ്‌ : അങ്ങിനെ അടർത്തി മാറ്റി പോവാൻ കഴിയുമോ....ഈ വിരലുകളെ...നന്ദി.. ഈ അഭിപ്രായത്തിനു ഇനിയും കാണാം

Sureshkumar Punjhayil said...

Enkil ninakku koottayi njanumundakum... Muruke pidicholu, ee tholil...!

Manoharam, Ashamsakal...!!!

അഞ്ജു പുലാക്കാട്ട് said...

പൊട്ടുന്ന ബോംബുകള്‍ക്കും, വെടിയുണ്ടകള്‍ക്കും ചോരയേ പരിചയമുണ്ടാവൂ... അതൊഴുകിയ മനസ്സുകളുടെ മോഹങ്ങളറിയുമായിരിക്കില്ല ....

ഈ തെരുവിലെ സ്ഫോടനത്തില്‍ നിങ്ങളുടെ അമ്മയും ഉണ്ടായിരുന്നെങ്കിലോ എന്ന ചോദ്യത്തിനൊരു തീവ്രവാദി മറുപടി പറഞ്ഞത്രേ, സ്വര്‍ഗ്ഗത്തില്‍ വച്ചവരെ പിന്നെ കണ്ടോളാം എന്നു... ഒരു നിമിഷം അതോര്‍ത്തു പോയി...

കവിതക്ക് അഭിനന്ദനങ്ങള്...!!! കവിക്കും.... :)

വരവൂരാൻ said...

സുരേഷ്‌ ജി : നന്ദി ഈ കമന്റിനു...ഇനിയും വരണം

അഞ്ജു : നന്ദി ഈ വായനക്കും... കമന്റിസ്സിലെ തിവ്രവാദികളുടെ വാക്കുകൾ ശരിക്കു ഞെട്ടിച്ചുകളഞ്ഞും.. ഇനിയും വരണം