Wednesday, July 8, 2009

വീണു പോയ വഴികൾ


രാവിനെന്നും
ഭൂതകാലത്തിന്റെ നിറവ്‌
നിദ്രയില്ലാതെ.. നിലാവില്ലാതെ
നക്ഷത്രങ്ങളുമില്ലാതെ
മിഴിനനച്ചുകൊണ്ടിങ്ങനെ
ഓർമ്മകളുടെ പെയ്ത്ത്‌

ചിലപ്പോഴോക്കെ ഇങ്ങനെയാണെന്നു
ഒരു മിന്നാമിന്നുങ്ങ്‌
മരം പെയ്യുന്നത്‌
മഞ്ഞോ മഴയോ
പെയ്തതു കൊണ്ടാവാമെന്നു
ഒരു തണുത്ത കാറ്റ്‌
കാർ മേഘങ്ങൾ വിങ്ങുപ്പോഴാണു
ഞങ്ങൾ വീണു പോകുന്നതെന്ന്
ഒരു മിഴിനീർ കണം

കരിയിലകളാൽ നിറഞ്ഞ്‌
വീണു പോയൊരു വഴി
ഓർമ്മകളാൽ തുത്തെടുത്തിട്ടും
ചിതലരിച്ച വാതിലുകൾ
തുറക്കാന്നാവാതെ
പിന്നെയും വീർത്തുകെട്ടിയ
ആകാശത്തെ ഭയന്ന്
ഇന്നിന്റെ നിസ്സാരതയിലേക്ക്‌
ഊളിയിട്ട്‌....
രാവിന്റെ കടൽ താണ്ടുന്നു

കിഴക്ക്‌ ഒരു വെട്ടം കാത്ത്‌
വെറുതെ....

35 comments:

ശ്രീ said...

നന്നായിരിയ്ക്കുന്നു മാഷേ

Typist | എഴുത്തുകാരി said...

കിഴക്കു് ഒരു വെട്ടം കാണുമെന്നുള്ള പ്രതീക്ഷയെങ്കിലുമുണ്ടല്ലോ!

വശംവദൻ said...

കിഴക്ക്‌ ഒരു വെട്ടം കാത്ത്‌
വെറുതെ....


വെറുതെയാകില്ല..

ശ്രീഇടമൺ said...

വരികള്‍ ഹൃദ്യം...!!
എല്ലാ ആശംസകളും...*
:)

ramaniga said...

waiting for the dawn!

Prayan said...

നനുത്ത വരികള്‍....നന്നായിരിക്കുന്നു

വരവൂരാൻ said...

ശ്രീ, എഴുത്തുകാരി,വശംവദൻ, ശ്രീഇടമൺ ,ramaniga,Prayan.. നന്ദി...ഒത്തിരി ഒത്തിരി നന്ദി.. വായനക്കും അഭിപ്രായത്തിനും ഇനിയും വരിക

അരുണ്‍ കായംകുളം said...

സ്ലോ ആയി പോകുന്ന വരികള്‍
കൊള്ളാം ബോസ്സ്

Sukanya said...

വരികളിലൂടെ പോകുമ്പൊള്‍ ദൃശ്യങ്ങള്‍ നിറയുന്നു. എന്തോ ഒരു പ്രത്യേകത ഉണ്ട് ഈ എഴുത്തിന്‌.

നരിക്കുന്നൻ said...

‘......കാർ മേഘങ്ങൾ വിങ്ങുമ്പോഴാണു
ഞങ്ങൾ വീണു പോകുന്നതെന്ന്
ഒരു മിഴിനീർ കണം.....’

വല്ലാത്ത വരികളാണല്ലോ മാഷേ..
എന്തു പറ്റി.

വീ കെ said...

ഇന്നു നോക്കിയതെല്ലാം മഴയെക്കുറിച്ചു മാത്രം..
ഇന്നെന്താ ‘മഴദിന’മാണൊ....?!

നന്നായിരിക്കുന്നു.
ആശംസകൾ.

കണ്ണനുണ്ണി said...

ഹൃദ്യമായ വരികള്‍ നന്നായി മാഷെ

കുമാരന്‍ | kumaran said...

ഇഷ്ടപ്പെട്ടു മാഷെ.

വരവൂരാൻ said...

അരുണ്‍ , Sukanya, നരിക്കുന്നൻ, വീ കെ, കണ്ണനുണ്ണി, കുമാരന്‍ ഒത്തിരി സന്തോഷം ഈ വരികളിലേക്ക്‌ എത്തി നോക്കിയതിനു.. നന്ദി വിണ്ടും വരിക

Priya said...

വരവൂര , മനോഹരം ഈ കവിത..

ജ്വാല said...

“രാവിനെന്നും
ഭൂതകാലത്തിന്റെ നിറവ്‌
നിദ്രയില്ലാതെ.. നിലാവില്ലാതെ
നക്ഷത്രങ്ങളുമില്ലാതെ
മിഴിനനച്ചുകൊണ്ടിങ്ങനെ
ഓർമ്മകളുടെ പെയ്ത്ത്‌“
നല്ല വരികള്‍

വരവൂരാൻ said...

പ്രിയ, ജ്വാല : ഈ വരികളിലേക്ക്‌ എത്തിയതിനു നന്ദി

സ്നേഹതീരം said...

നിദ്രയില്ലാതെ.. നിലാവില്ലാതെ
നക്ഷത്രങ്ങളുമില്ലാതെ
മിഴിനനച്ചുകൊണ്ടിങ്ങനെ
ഓർമ്മകളുടെ പെയ്ത്ത്‌

:) നന്നായിരിക്കുന്നു, വരികൾ.

വരവൂരാൻ said...

സ്നേഹതീരം : നിലാവിന്റെ തീരത്തു നിന്നു ഈ വരികളിലേക്ക്‌ എത്തിയതിനു സന്തോഷം

Kasim sAk | കാസിം സാക് said...

വരികളിലൊരു പ്രവാസിയുടെ നൊമ്പരങ്ങള്‍ എനിക്ക് അനുഭവിക്കുന്നു
ഉള്ളിലൊതുക്കി പിടിച്ച നല്ല കാലത്തിന്റെ ഓര്‍മകളുടെ സുഖമുള്ള വേദനയും !!!
ചില രാത്രികള്‍ക്ക് നമ്മെ ഉറക്കാനകുന്നില്ല അല്ലെ സഹോദരാ...

raadha said...

വെറുതെ ആവില്ല...
രാത്രി കഴിഞ്ഞാല്‍ തീര്‍ച്ചയായും വെട്ടം വരും..
കാത്തിരിക്കൂ... :)

വരവൂരാൻ said...

കാസിം : "ചില രാത്രികള്‍ക്ക് നമ്മെ ഉറക്കാനകുന്നില്ല അല്ലെ" സത്യമാണു.. ഓർമ്മകൾ പെയ്തുകൊണ്ടിരിക്കും. നന്ദി ഈ വായനക്ക്‌

രാധ : ഈ പ്രത്യാശക്കു നന്ദി ഇനിയും വരണം

Gowri said...

മലയാളത്തിലെ നല്ല ബ്ലോഗുകള്‍ കൂടുതല്‍ വായനക്കാരില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി
http://vaakku.ning.com എന്ന കൂട്ടായ്മ, വാക്ക് തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ രചനകള്‍ അവിടെ പോസ്റ്റ്‌ ചെയ്യുക... വാക്കിന്റെ ഒരു ഭാഗമാവുക. എഴുത്തുകാരുടെ സഹകരണം മാത്രമാണ് ഈ ഒരു സംരംഭത്തിന്റെ മുതല്‍ക്കൂട്ട് .

വയനാടന്‍ said...

"നിലാവില്ലാതെ
നക്ഷത്രങ്ങളുമില്ലാതെ
മിഴിനനച്ചുകൊണ്ടിങ്ങനെ
ഓർമ്മകളുടെ പെയ്ത്ത്‌"

ഉറക്കമില്ലാത്ത രാത്രികളിൽ ഓർമ്മകൾ എന്നും പെയ്തു കൊണ്ടേ ഇരിക്കുകയാണു!

ആശം സകൾ. നനഞ്ഞ വരികൾ

deepz said...

പ്രതീക്ഷകള്‍ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു...ഒരിക്കല്‍ നടക്കതവയാണ് എന്ന് അറിഞ്ഞിട്ടും എന്തോക്കൊയോ പ്രതീക്ഷിച്ചു പോകുന്നു...

വരവൂരാൻ said...

Gowri :നന്ദി... അഭിനന്ദനങ്ങൾ ഈ പ്രവർത്തനത്തിനു

വയനാടന്‍ : ഉറങ്ങണമെന്ന് ആഗ്രഹിച്ച രാത്രികളിലും ഓർമ്മകൾ എന്നും പെയ്തു കൊണ്ടേ ഇരിക്കുകയാണു.. സന്തോഷമുണ്ട്‌ ഇവിടെ കണ്ടതിനു

ദീപ്സ്‌ :"പ്രതീക്ഷകള്‍ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു "... പിന്നെ ജീവിതം ചില പ്രതീക്ഷകൾ തരുന്നു..അങ്ങിനെ കറങ്ങി തിരിയുന്നു... ഒത്തിരി നന്ദി...ഈ വരവിനും വായനക്കും ഇനിയും കാണാം

sindhooram said...

nalla kavithakal!

bilatthipattanam said...

കാകനും കിളികളും നാവറുപാടുന്നു
പകലോന്റെ വെട്ടങ്ങൾ പൊന്തിടുന്നൂ

വരവൂരാൻ said...

സിന്ദൂരം : ഇവിടെ കണ്ടതിൽ സന്തോഷം... ഇനിയും വരണം.

ബിലാത്തി പട്ടണം : നന്ദി ഈ വരികൾക്ക്‌ ഈ വായനക്ക്‌

Rani Ajay said...

നന്നായിരിയ്ക്കുന്നു...ആശംസകള്‍

വരവൂരാൻ said...

റാണി : നന്ദി ഇവിടെ വന്നതിനു

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

വെറുതെയാണെങ്കിലും പ്രതീക്ഷകള്‍ വേണം..

വരവൂരാൻ said...

വെട്ടിക്കാട്ട്‌ നന്ദി സുഹ്രുത്തേ

മാന്മിഴി.... said...

നന്നായിട്ടുണ്ടല്ലോ......

aswathi said...

"മിഴിനനച്ചുകൊണ്ടിങ്ങനെഓർമ്മകളുടെ പെയ്ത്ത്‌" സത്യമാ, അറിയാതെ മിഴികൽ പലപൊഴും പഴയതും പുതിയതുമായ ഒ‍ാർമകൾ നനയിക്കാരുന്ന്ദൂ... കിട്ടില്ലാന്നു അറിഞ്ഞിട്ടും എന്തോക്കൊയോ പ്രതീക്ഷിച്ചു പോകുന്നു...