
വേനലിൽ
പുഴയുടെ മണലിലേക്ക്
ദഹിച്ചു ചേർന്ന
നീർ കണങ്ങളുടെ
പ്രതികാരമായിരിക്കാം
മഴകാലത്തു
കുലം കുത്തിയൊഴുകുന്നത്
എത്ര നേർത്തു പോയാലും
ആർത്തലച്ച് ചെന്നാലും
കടലിനു തന്നെ
തിരിച്ചയക്കാൻ കഴിയിലെന്ന
അഹങ്കാരവും അതിനുണ്ടായിരിക്കാം
എന്റെ കടലാസ്സു വഞ്ചികളെ മുക്കി
ഓടി പോയ തോടും
ഇവിടെയോക്കെ തന്നെയായിരിക്കും
എത്തിയിട്ടുണ്ടാവുക
ഈ പ്രതികാരത്തിന്റെ കഥകൾ
തന്നെയായിരിക്കും പറയുന്നുണ്ടാവുക