Thursday, June 18, 2009

നീർ പോളകൾ


കൊഴിഞ്ഞു വീണ രാവിനു
പകലിനോടൊത്തിരി
പറയാനുണ്ടായിരുന്നു
ഉദിച്ചുയർന്ന പകലിനാകട്ടെ
രാവിനോടൊന്നു
ചോദിക്കാനും കഴിഞ്ഞില്ലാ
പക്ഷെ, പകൽ അസ്തമിച്ച്‌
രാവു തുടങ്ങുന്നതിനു മുൻപ്‌
അവർ കണ്ടുമുട്ടി
അറിയാതെയും പറയാതെയും
പോയവയെ കുറിച്ചും
കൈമാറുകയും, കൂടെ കൂട്ടുകയും
പിന്നിട്‌, കൈവിട്ട്‌ പോവുകയും
ചെയതവയെ കുറിച്ചും
പറഞ്ഞ്‌ അവർ തേങ്ങി.
തിരിച്ച്‌ നൽക്കാൻ
കഴിയാതെ കൊഴിഞ്ഞു വീണവയുടെ
കണക്കുകൾ പരസ്പരം
പറഞ്ഞു കരഞ്ഞു
അങ്ങിനെയാണു
പുലരിയിലും സന്ധ്യയിലും
മഞ്ഞു തുള്ളികളാണു
എന്നു തെറ്റിദ്ധരിച്ച്‌
നാം ഇവരുടെകണ്ണുനീർ
തുള്ളികൾ കാണുന്നതു
.
............
രാവിൽ നിന്നു പകലിലേക്കും, പകലിൽ നിന്നു രാവിലേക്കും
എന്താണിത്ര ഉറപ്പ്‌ നീർ പോള പോലെഈ ജന്മമല്ലോ

35 comments:

Sukanya said...

മഞ്ഞുത്തുള്ളികള്‍ ഉണ്ടാവുന്നത് ഭാവനയില്‍ വിരിഞ്ഞത്‌ അതി മനോഹരം.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

അവരുടെ വികാരങ്ങളുറഞ്ഞ തണുപ്പാണോ മഞ്ഞ് തുള്ളികള്‍ക്ക്?

Prayan said...

നല്ല ഭാവന....ആശംസകള്‍.

ശ്രീ said...

വരികള്‍ നന്നായിട്ടുണ്ട്

Kasim sAk | കാസിം സാക് said...

"തിരിച്ച്‌ നൽക്കാൻ കഴിയാതെ കൊഴിഞ്ഞു വീണവയുടെ കണക്കുകൾ പരസ്പരം പറഞ്ഞു കരഞ്ഞു"
ഈ വരികള്‍ക്ക് പിന്നില്‍ ഒത്തിരി മറഞ്ഞു കിടപ്പുണ്ടെന്ന് തോന്നുന്നു...
ശരിയാണൊ വരവൂരാനെ ?
ശരിയെങ്കില്‍ രാവിന് പകരം വരവൂരാന്‍ എന്ന് തിരുത്തി വായിച്ചോട്ടെ ഞാന്‍ ?
ഇനിയും പറയാന്‍ ഒത്തിരി ബാക്കി ഉണ്ടാകും അല്ലെ ?

ആശംസകള്‍.

Kasim sAk | കാസിം സാക് said...
This comment has been removed by the author.
പി എ അനിഷ്, എളനാട് said...

തണുപ്പുളള വരികള്‍

jithusvideo said...

തിരിച്ചു നല്കാന്‍ ആകാതെ കൊഴിഞ്ഞു വീഴുന്ന നമ്മുടെ പുലരിയും സന്ധ്യയും ....

വരവൂരാൻ said...

സുകന്യ : ആദ്യ കമന്റിനു ഈ പ്രോൽസാഹനങ്ങൾക്കും ഒത്തിരി നന്ദിയുണ്ട്‌
രാമാ : അങ്ങനെ തന്നെയായിരിക്കണം ഒരു പക്ഷെ, സുഹ്രുത്തേ നന്ദി
Prayan : ആശംസകൾക്കു നന്ദി ഇനിയും വരണം
ശ്രീ :അഭിപ്രായത്തിനു നന്ദി ഇനിയും കാണണം
കാസിം : അഭിപ്രായങ്ങൾക്കും ഒത്തിരി നന്ദി ശരിയാണു....പറയാനൊത്തിരിയുണ്ട്‌.. ഇനിയും വരണം
അനിഷ് :നന്ദി ഇനിയും കാണണം
jithus : നന്ദിയോടെ

അരുണ്‍ കായംകുളം said...

പുലരിയില്‍ പറയാന്‍ കഴിയാത്തതിനാലുണ്ടായ കണ്ണിര്‍തുള്ളികള്‍
സന്ധ്യക്ക് പറഞ്ഞ് കേട്ടതിലുണ്ടായ കണ്ണീര്‍ത്തുള്ളികള്‍
നല്ല ഭാവന:)

saritha said...

തിരിച്ച്‌ നൽക്കാൻ
കഴിയാതെ കൊഴിഞ്ഞു വീണവയുടെ
കണക്കുകൾ പരസ്പരം
പറഞ്ഞു കരഞ്ഞു....

വരവൂരാൻ said...

അരുണ്‍ :അങ്ങനെ തന്നെ...സത്യം.. നന്ദി അഭിപ്രായമറിയിച്ചതിനും
സരിത : വായനക്കു നന്ദി

ജ്വാല said...

മഞ്ഞുതുള്ളികളുടെ തണുപ്പില്‍ എല്ലാം മറന്ന് ദിനരാത്രങ്ങള്‍ കടന്നുപോകും..

കുമാരന്‍ | kumaran said...

നന്നായിട്ടുണ്ട്.

Typist | എഴുത്തുകാരി said...

ഇങ്ങിനെയാണാ മഞ്ഞുതുള്ളികളുടെ ഉത്ഭവം, അല്ലേ?

വരവൂരാൻ said...

ജ്വാല, കുമാരന്‍ ,എഴുത്തുകാരി.. നന്ദി അഭിപ്രായങ്ങളുടെ മഞ്ഞുതുള്ളിയുമ്മായ്‌ എത്തിയതിനു

Sureshkumar Punjhayil said...

Angine karayano... Naleyum kananullathalle... Mnoharam ee varikal... Ashamsakal...!!!

ഗീത് said...

അപ്പോള്‍ മഞ്ഞുതുള്ളികള്‍ കാണാത്ത പ്രഭാതങ്ങളില്‍ ഊഹിക്കാം അല്ലേ തലേന്ന് അവര്‍ സന്തോഷത്തോടെയാണ് പിരിഞ്ഞതെന്ന്?

വരവൂരാൻ said...

Sureshkumar : എന്നാലും അവർ കൈവിട്ടുപോയതിനെ കുറിച്ചു പറഞ്ഞു കരയുന്നുണ്ട്‌.. എന്നും നന്ദി ഈ വായനക്കു

ഗീത് : തീർച്ചയായും പക്ഷെ അങ്ങിനെ ഒരു ദിനമുണ്ടാവുമോ.. രാവിനും പകലിനും നഷ്ടങ്ങൾ ഇല്ലാത്ത ഒരു ദിവസം.. നന്ദി ഈ വായനക്കു

അഞ്ജു പുലാക്കാട്ട് said...

" പുലരിയിലും സന്ധ്യയിലും
മഞ്ഞു തുള്ളികളാണു
എന്നു തെറ്റിദ്ധരിച്ച്‌
നാം ഇവരുടെകണ്ണുനീർ
തുള്ളികൾ കാണുന്നതു "

വര്‍ഷക്കാലത്തെ നമ്മുടെ നിളയുടെ സൌന്ദര്യം പോലെ മനോഹരമായ വരികള്‍ !!
ആശംസകള്‍ !!!

വരവൂരാൻ said...

അഞ്ജു : നന്ദിയുണ്ട്‌ വര്‍ഷക്കാലത്തെ നിളയുടെ സൌന്ദര്യം പോലെ മനോഹരമായ കമന്റിനും ഇനിയും വരണം

ശിഹാബ് മൊഗ്രാല്‍ said...

വരവൂരാന്‍..
എന്തു രസമാണീ വരികള്‍..
ഈ ആലോചനകള്‍..

വരവൂരാൻ said...

ശിഹാബ് :നന്ദി... സ്നേഹത്തോടെ... ഇനിയും വരുമല്ലോ

Sachi said...

just awesome!!! vallatha oru ozhukku.. bhaavanayum gambeeram

വരവൂരാൻ said...

Sachi: ആദ്യമായണല്ലോ ഇവിടെ വന്നതിൽ സന്തോഷം.. ഇനിയും വരിക

Anonymous said...

A kannuneer thullikale njan snaehikkunnu...

ബഷീര്‍ വെള്ളറക്കാട്‌ / pb said...

നന്നായിരിക്കുന്നു. ഈ വരികൾ

കൊട്ടോട്ടിക്കാരന്‍... said...

പുലരിയില്‍ പറയാന്‍ കഴിയാത്തതിനാലുണ്ടായ കണ്ണിര്‍തുള്ളികള്‍
സന്ധ്യക്ക് പറഞ്ഞ് കേട്ടതിലുണ്ടായ കണ്ണീര്‍ത്തുള്ളികള്‍
നല്ല ഭാവന:)

അതുതന്നാ എന്റെയും അഭിപ്രായം, പിന്നെ കോപ്പിയടിയ്ക്കാതിരിയ്ക്കാന്‍ പറ്റ്വോ...

തമാശിച്ചതല്ല നല്ല ഭാവനയുണ്ട്...

വരവൂരാൻ said...

nalkkanny : ആർക്കാണു സ്നേഹിക്കാതിരിക്കാനാവുക
വന്നതിൽ സന്തോഷം.. ഇനിയും വരിക
ബഷീര്‍ ജി: നന്ദി ഇനിയും വരിക
കൊട്ടോട്ടിക്കാരന്‍ : തമാശക്കും അഭിപ്രായമറിയിച്ചതിനും നന്ദി ഇനിയും വരിക

ശ്രീഇടമൺ said...

മനോഹരമായ കവിത...
നല്ല തെളിഞ്ഞ ഭാവന.

ഭാവുകങ്ങള്‍...

വരവൂരാൻ said...

ഇടമൺ : നന്ദി ഇനിയും കാണാം

വിജയലക്ഷ്മി said...

aashayam kollaam ,raappakalinte vikaarangal!

വരവൂരാൻ said...

അമ്മേ നന്ദി ഈ വായനക്കും അഭിപ്രായത്തിനും ഇനിയും വരണം

Radhakrishnan said...

എല്ലാ ഭാവുകങ്ങലും നേരുന്നു. തുടരുക

വരവൂരാൻ said...

Radhakrishnan : നന്ദി ഇവിടെ വന്നതിനു ഇനിയും കാണാം