Tuesday, June 2, 2009

അനയ്‌ സുനിലിനു സ്ക്കൂൾ തുറന്നു


ദൈവമേ എന്റെ കുഞ്ഞിനെ കാത്തോള്ളണേ...

കഴിഞ്ഞ കൊല്ലം പതിനൊന്ന് (11) മാർക്കായിരുന്നു... ചോദിച്ചപ്പോൾ പറഞ്ഞു

പപ്പാ.... രണ്ട്‌ ഒന്നില്ലേ അതിൽ അപ്പോ അനു രണ്ടു തവണ ഫസ്റ്റ്ല്ലേന്ന്..

കണ്ടോ പഠിക്കാൻ പറഞ്ഞപ്പോൾ കണ്ണീന്ന് വെള്ളം വന്നത്‌... പപ്പയുടെ മോൻ തന്നെ

ഇന്നലെ വിളിച്ചിരുന്നു.. പപ്പാ.. പപ്പ വാങ്ങിതന്ന കുടയും വാട്ടർബാഗ്ഗു പെൻസിലുമോക്കെയായിട്ടാ അനു സ്ക്കുളിൽ പോകുന്നത്‌ എന്ന്.

മറുപടി പറയാൻ പെട്ടെന്ന് കഴിഞ്ഞില്ലാ..

സ്ക്കുളിൽ പോകുന്നതു, പോയി വരുന്നതു ഈയുള്ളവൻ കണ്ടിട്ടില്ലല്ലോ..

ഒരു സ്വകാര്യം പറഞ്ഞതാണു... സോറി

36 comments:

ശ്രീ said...

മനസ്സ് പറയുന്നത് പങ്കു വച്ചതാണല്ലേ... മോന്‍ പഠിച്ചു മിടുക്കനാകട്ടെ!

Prayan said...

സാരംല്യ....അവര്‍ക്കുവേണ്ടിയല്ലെ എല്ലാം....

Typist | എഴുത്തുകാരി said...

സ്വകാര്യമാണെങ്കിലും ശരിക്കും മനസ്സിലാവുന്നുണ്ട്. ഇതുപോലെ എത്രയെത്ര കൊച്ചു കൊച്ചു സന്തോഷങ്ങളാണു് നഷ്ടപ്പെടുന്നതു്. പക്ഷേ പ്രയാന്‍ പറഞ്ഞപോലെ സാരല്യ,എല്ലാം അവര്‍ക്കു വേണ്ടിയല്ലേ?

കണ്ണനുണ്ണി said...

വിഷമം ഉണ്ട് ല്ലേ.. സാരല്യ മാഷെ

ശ്രീഇടമൺ said...

അതെ...എല്ലാം അവര്‍ക്കുവേണ്ടിയല്ലേ...
മോന്‍ പഠിച്ച് മിടുമിടുക്കനാകട്ടെ...

എല്ലാ ആശംസകളും...*

Sukanya said...

സുനില്‍, എന്തിനാ വിഷമിക്കുന്നത്? അനയ് മിടുക്കനല്ലേ? ഒരു വരവൂരാന്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു !

സന്തോഷ്‌ പല്ലശ്ശന said...

സംശയം വേണ്ട.....
ഇവന്‍ മിടുക്കനാവും നോക്കിക്കോ....

Kasim sAk said...

പപ്പാ.... രണ്ട്‌ ഒന്നില്ലേ അതിൽ അപ്പോ അനു രണ്ടു തവണ ഫസ്റ്റ്ല്ലേന്ന്..
കുസ്രതി നിറഞ്ഞ മറുപടി എനിക്കിഷ്ടായി ...
അവനെന്നും നന്മ മാത്രം വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു ...

പിന്നെ ഒരുകാര്യം , വരവൂരാനെ നിന്റെ ആ കള്ളനോട്ടം അതെ പോലെ മകനും കിട്ടിയിട്ടുണ്ടല്ലോ ...
:-)

ഭാവുകങ്ങള്‍ ...

വരവൂരാൻ said...

ശ്രീ , Prayan, എഴുത്തുകാരി, കണ്ണനുണ്ണി, ശ്രീഇടമൺ, Sukanya, പല്ലശ്ശന, Kasim

പ്രിയമുള്ളവരെ, മനസ്സറിഞ്ഞവരെ ഈ
ആശ്വസിപ്പിക്കലിനു, ആശംസകൾക്കു നന്ദി

കാസിം അതു കണ്ടു പിടിച്ചു അല്ലേ
നന്മകൾ

അരുണ്‍ കായംകുളം said...

നന്നായി വരട്ടെ..
അല്ല,
നന്നായി വരും:)

വരവൂരാൻ said...

അരുൺ, ഈ പ്രാർത്ഥനക്കു നന്ദി

raadha said...

മോന്റെ പടം നന്നായിട്ടുണ്ട്..
ഇങ്ങനെ ചില വാക്കുകള്‍ ചിലപ്പോ നമ്മളെ വല്ലാതെ നഷ്ടബോധത്തില്‍ കൊണ്ടെത്തിക്കും അല്ലെ?
ഒപ്പം ഒരു ദീര്‍ ‍ഗനിസ്വാസം വിടാനെ കഴിയുന്നുള്ളൂ..

മുക്കുറ്റി said...

"സ്ക്കുളിൽ പോകുന്നതു, പോയി വരുന്നതു ഈയുള്ളവൻ കണ്ടിട്ടില്ലല്ലോ.."

ഒരച്ഛണ്റ്റെ ഹൃദയത്തുടുപ്പുകള്‍ ഞാനിതില്‍ കാണുന്നു.

girishvarma balussery... said...

സാരല്ലന്നെ... സമാധാനിക്കൂ... എല്ലാം ശരിയാകും...

വരവൂരാൻ said...

raadha, മുക്കുറ്റി,വർമ്മാജി :ഒത്തിരി നന്ദിയുണ്ട്‌ ഈ എത്തിച്ചേരലിനും, ആശംസകൾക്കും.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ശരിയാവൂടാ.. എല്ലാ പ്രാര്‍ത്ഥനകളും..
സ്നേഹത്തോടെ,

Anonymous said...

MONU MITUKKANANU.
PAETIKKANDA...

വിജയലക്ഷ്മി said...

മക്കളുടെ കൊച്ചു കൊച്ചു കുസൃതികള്‍ പലരുമായി പങ്കിടുമ്പോള്‍ അതും ഒരു സന്തോഷമല്ലെ മോനെ ..

വരവൂരാൻ said...

രാമചന്ദ്രന്‍, nalkkanny, വിജയലക്ഷ്മി അമ്മ, എല്ലാവർക്കും നന്ദി വന്നതിനു ആശംസകൾ പങ്കുവെച്ചതിനു.

Bindhu Unny said...

അനയ് ആള് സ്മാര്‍ട്ടാണല്ലോ.
നേരിട്ടല്ലെങ്കിലും പപ്പ തന്നെയാ വാങ്ങിക്കൊടുക്കുന്നതെന്ന് അവന് പിന്നീട് മനസ്സിലാവും.
:-)

സ്നേഹതീരം said...

അനുവിനോട് എനിക്കും വല്ലാതെ സ്നേഹം തോന്നുന്നു. അവന്റെ നിറുകയിൽ ഒരുമ്മ. പഠിച്ചു മിടുക്കനാവട്ടെ. എല്ലാ നന്മകളും ഉണ്ടാവട്ടെ.

വരവൂരാൻ said...

Bindhu, സ്നേഹതീരം, അഭിപ്രായമറിയിച്ചതിനു ഈ സ്നേഹതീരത്തിനു ഒത്തിരി നന്ദി

saritha said...

wht to say friend..nattil njan kannannte project cheythu vasham kettirikkukaya.thangal rakshapettu ennu karuthiyal mathi.

വരവൂരാൻ said...

saritha : അങ്ങിനെയാണോ.. രക്ഷപ്പെട്ടു.. അഭിപ്രായമറിയിച്ചതിനു നന്ദി

ജ്വാല said...

ഈ നൊമ്പരങ്ങള്‍ മനസ്സിലാകുന്നു...

വരവൂരാൻ said...

ജ്വാല : നന്ദി ഈ മനസ്സു വായിച്ചതിനു

Sureshkumar Punjhayil said...

Ee swakaryathyil njangalum panku cherunnu... Monu Ashamsakal...!!!

വരവൂരാൻ said...

Sureshkumar: ഈ പങ്കുചേരലിനും പ്രാർത്ഥനക്കും ഒത്തിരി നന്ദി.. താങ്കളുടെ കുടുംബത്തിനു നന്മകൾ നേരുന്നു

സനില്‍ എസ് .കെ said...

സാരല്യ ... പലരും പറഞ്ഞത് പോലെ അവര്‍ക്ക് വേണ്ടിയല്ലേ ....
അവര്‍ക്ക് വേണ്ടി മാത്രം...
എല്ലാ വര്‍ഷവും ദാ ഇവന്‍മാരെ , ആദ്യ ദിവസം സ്കൂളില്‍
കൊണ്ടാക്കാന്‍ വേണ്ടി ആ സമയത്ത് നാട്ടില്‍ പോകുന്ന
ഒരു വട്ടനാണ് ഈ ഞാനും...

http://aliumer.blogspot.com/

വരവൂരാൻ said...

സനില്‍ : ഈ മനസ്സു അറിഞ്ഞതിനും നന്ദി. ആദ്യ കമന്റു ഈ പോസ്റ്റിൽ തന്നെ ഇട്ടതിൽ നിന്നു താങ്കളുടെ മനസ്സു ഞാൻ വായിച്ചറിഞ്ഞും.. നന്മകൾ നേരുന്നു

deepz said...

എന്റെയും സ്നേഹം നിറഞ്ഞ പ്രാര്‍ത്ഥനകള്‍ ....നന്നായി വരട്ടേ...സന്തോഷമായിരിക്കൂ.....

വരവൂരാൻ said...

ദീപ്സ്‌ : ഒത്തിരി ഒത്തിരി നന്ദി ഈ പ്രാർത്ഥനകൾക്ക്‌..പിന്നെ ഈ സ്നേഹമൂറുന്ന മിഴികൾക്കും

Thamburu .....Thamburatti said...

:)

വരവൂരാൻ said...

തംബുരു : നന്ദി

Priya said...

Anay is so cute!!!!!!!! പപ്പ അടുത്തില്ലാത്ത വിഷമം അവന്റെ മുഖത്തും ഉണ്ട്.

വരവൂരാൻ said...

നന്ദി പ്രിയ