Sunday, May 24, 2009

അകലെയെവിടെയോ നീ മറഞ്ഞിരിക്കുന്നു

ഇനിയൊരു രാവും
ഇത്രമേൽ നിലാവും
നക്ഷത്ര കൂട്ടുമായ്‌
എത്തുകില്ലാ

നിറമുള്ള കിനാക്കളെ
തുരുതുരാ പെയ്യിക്കു മീ
നിദ്രയു ഇനിയില്ലാ

അകലെയെവിടെയോ
നീ മറഞ്ഞിരിക്കുന്നു
മനസ്സിന്റെ കണ്ണുകൾ
അതറിയുന്നു

എന്തിനായിരുന്നു നീ
കിനാക്കൾ കൊണ്ടൊരു
നിറമുള്ള മാല
കോർത്തു തന്നത്‌

ആകാശം അടർത്തിവിട്ട
ഈ നക്ഷത്ര തുണ്ട്‌
ഭുമിയിലുമല്ലാ
ആകാശത്തുമല്ലാതെയാവുന്നു

27 comments:

രണ്‍ജിത് ചെമ്മാട്. said...

എന്തുപറ്റി?

മുക്കുറ്റി said...

നന്നായിട്ടുണ്ട്‌ ..........

Sukanya said...

"ആകാശം അടർത്തിവിട്ട ഈ നക്ഷത്ര തുണ്ട്‌ ഭുമിയിലുമല്ലാ ആകാശത്തുമല്ലാതെയാവുന്നു"
നല്ല വരികള്‍.

...പകല്‍കിനാവന്‍...daYdreamEr... said...

ഇത്രമേൽ നിലാവും
നക്ഷത്ര കൂട്ടുമായ്‌
നീ വീണ്ടു മെത്തിയല്ലോ.. :)

Anonymous said...

ഇഷ്ട്ടമായില്ല..

നരിക്കുന്നൻ said...

ഒന്ന് കണ്ടിരുന്നെങ്കിൽ...
എന്തേ പെട്ടന്നിങ്ങനെയൊരു വിളി... ആരാ ഇത്ര നിലാവും നക്ഷത്രത്തിളക്കവുമായി വന്നത്? എന്റെ ഉറക്കം നഷ്ടപ്പെട്ടിട്ട് നാളുകളായി സഹോദരാ‍...

ഈ കിനാവ് പുലരട്ടേ.. നിന്റെ ആശകളിൽ കുളിര് നിറയട്ടേ...

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

നിരാശപ്പെടാതെ, വരാതിരിക്കില്ല.

ഓ.ടോ. നരിക്കുന്നനും പെട്ടിരിക്കുന്നു ഏതോ പ്രണയത്തില്‍.
:)

കണ്ണനുണ്ണി said...

നല്ല വരികള്‍...ഇഷ്ടായി..

sAk said...

നിറമുള്ള കിനാക്കള്‍ മായാതിരിക്കട്ടെ മനസ്സില്‍ നിന്നും ...

വരവൂരാൻ said...

ബുലോകത്തെ പ്രണയ മഴ നനഞ്ഞപ്പോൾ വെറുതെ എഴുതിയതാ... ഒന്നു ഇല്ലാ... ഒരു നഷ്ടബോധം...പ്രണയം എന്റെ ഗ്രാമത്തോടുള്ളതായിരുന്നു.

രണ്‍ജിത്, മുക്കുറ്റി,സുകന്യാ,പകൽ, നരി,‍ വെട്ടിക്കാട്ട്
,കണ്ണനുണ്ണി,sAk. പ്രിയമുള്ളവരെ ഒത്തിരി സന്തോഷം വായനക്കും അഭിപ്രായത്തിനും ഇനിയും വരണം
അജ്ഞാത : ഇനിയും വരണം.. അഭിപ്രായങ്ങൾക്കു സ്വാഗതം.അകലെയെവിടെയോ നീ മറഞ്ഞിരിക്കുന്നു
മനസ്സിന്റെ കണ്ണുകൾ അതറിയുന്നു

ജ്വാല said...

തിരികെ എത്തി അല്ലേ?

“ആകാശം അടർത്തിവിട്ട
ഈ നക്ഷത്ര തുണ്ട്‌
ഭുമിയിലുമല്ല
ആകാശത്തുമല്ലാതെയാവുന്നു“
നഷ്ടബോധം നിഴലിക്കുന്നു

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

എന്തിനായിരുന്നു നീ
കിനാക്കൾ കൊണ്ടൊരു
നിറമുള്ള മാല
കോർത്തു തന്നത്‌

അണ്ണാ നന്നായിരിക്കുന്നു ആശംസകള്‍

ശ്രീഇടമൺ said...

ആകാശം അടർത്തിവിട്ട
ഈ നക്ഷത്ര തുണ്ട്‌
ഭുമിയിലുമല്ലാ
ആകാശത്തുമല്ലാതെയാവുന്നു

വരികള്‍ ഹൃദ്യം...
ആശംസകള്‍...*
:)

saritha said...

അകലെയെവിടെയോ
നീ മറഞ്ഞിരിക്കുന്നു
മനസ്സിന്റെ കണ്ണുകൾ
അതറിയുന്നു
***********************
എസ്‌താ,

ഇനി നിന്നെ കാണില്ല,
കേള്‍ക്കില്ല
പറയില്ല....
ആ ആലോചന തന്നെ സഹിക്കാവുന്നതിലും അപ്പുറമാണ്‌.
*****************************

saritha said...
This comment has been removed by the author.
വരവൂരാൻ said...

ജ്വാല, കുറുപ്പിന്‍റെ ക. പു., ശ്രീഇടമൺ, സരിത സ്വാഗതം.

ഈ വായനക്കും അഭിപ്രായങ്ങൾക്കും ഒത്തിരി നന്ദി, ഇനിയും വരണം

പാവപ്പെട്ടവന്‍ said...

ഇനിയൊരു രാവും
ഇത്രമേൽ നിലാവും
നക്ഷത്ര കൂട്ടുമായ്‌
എത്തുകില്ലാ
മനോഹരമായിരിക്കുന്നു

അരുണ്‍ കായംകുളം said...

ഇടയ്ക്ക് നാട്ടിലാരുന്നോ?
അല്ല ആകെ ഒരു നഷ്ടബോധത്തിന്‍റെ സിംപല്‍

Anonymous said...

മനസ്സിന്റെ കണ്ണിലൂടെ ഞാനും കാണ്മൂ പലതും....മനോഹരം

വരവൂരാൻ said...

പാവപ്പെട്ടവന്‍: അഭിപ്രായത്തിനു നന്ദി
അരുണ്‍ : നാട്ടിലായിരുന്നു അതു തന്നെ സംഭവം
അജ്ഞാത : ഞാനും കാണ്മൂ പലതും.
ഇനിയും വരണം

വിജയലക്ഷ്മി said...

mone : kavitha nannaayirikkunnu...varikalil niraasha olinjirikkunnu..
asugam kaaranam othhiri naalaayi ee vazhi vannittu ..

Shihab Mogral said...

അകലെയെവിടെയോ
നീ മറഞ്ഞിരിക്കുന്നു
മനസ്സിന്റെ കണ്ണുകൾ
അതറിയുന്നു---

അറിയാതിരിക്കുന്നതെങ്ങനെ.. ?

ആശംസകള്‍

-ശിഹാബ്മൊഗ്രാല്‍-

വരവൂരാൻ said...

അമ്മേ.. അസുഖം മാറിയെന്നു കരുതുന്നു.. വേഗം സുഖമാവട്ടെ. നന്ദി അഭിപ്രായത്തിനു.

ശിഹാബ് : അഭിപ്രായത്തിനു വായനക്കു ഒത്തിരി നന്ദി

rahoof poozhikkunnu said...

വരവൂരാനെ തങ്കളുദെ വരികൾ എല്ലം ഒന്നിനൊന്നു മെചം. ഒറ്റ വീർപ്പിനു എല്ലാം വായിചു .നന്മകൾ നെരുന്നു

lalrenjith said...

രാവും നിലാവും
നക്ഷത്ര കൂട്ടുമായ്‌
എത്തുകില്ലാ....
......................
കിനാക്കളെ
തുരുതുരാ പെയ്യിക്കു മീ
നിദ്രയു ഇനിയില്ലാ
..............
അകലെ
നീ മറഞ്ഞിരിക്കുന്നു
മനസ്സിന്റെ കണ്ണുകൾ
അതറിയുന്നു
................


നന്നായിട്ടുണ്ട്...നല്ല വരികള്‍ ...

വരവൂരാൻ said...

ലാൽ : ഒത്തിരി നന്ദി വരികൾ ഇഷ്ടമായ്‌ എന്നറിയിച്ചതിനു.. ഇനിയും വരുമല്ലോ..

റഹൂഫ്‌ : ഈ അഭിപ്രായത്തിനു ഒത്തിരി നന്ദി.. ഇനിയും വരിക

aswathi said...

നിറമുള്ള കിനാക്കളെ തുരുതുരാ പെയ്യിക്കു മീ....

ജീവിതം ഒരു നിറമുള്ള കിനാവല്ലെ സുനിൽ