Wednesday, April 1, 2009

നീല കുറിഞ്ഞികൾ - കാത്തിരിപ്പിന്റെ പൂക്കൾ


ഒരു മയിൽപീലി കാവ്‌
കാക്കപ്പൂ വിരിയുന്ന
വേലിപടർപ്പുകൾ
മഞ്ഞിൽ കുളിരുന്ന
പ്രഭാതം
മഴവിൽ വിരിയുന്ന
ഇല ചാർത്തുകൾ
മഞ്ചാടി പൊഴിക്കുന്ന
മരങ്ങൾ
മൈ ലാഞ്ചി കാടുകൾ
സുഗന്ധവാഹിയായ കാറ്റ്‌
സ്വപനങ്ങൾ വിരിയുന്ന
വയലുകൾ
സ്നേഹം
ഇത്രത്തോള്ളമുണ്ടിവിടെന്ന്
അറിയിക്കുന്ന കുന്നുകൾ
ഇങ്ങനെ തെളിഞ്ഞ്‌
ഒഴുകണമെന്ന് പുഴകൾ
പാണ്ടിയും പഞ്ചാരിയും
മുറുകുന്ന ഉത്സവപറമ്പുകൾ
.
ഹ...ഹ...ഹ...ഹ
.
കണിക്കൊന്നകൾ വരവേൽക്കുന്ന
വിഷുവിനൊന്നത്തുകൂടുവാൻ
ഈ പച്ചപ്പുകൾ നെഞ്ചിലേറ്റി
അവധിക്കൊരാൾ നാട്ടിലേക്ക്‌
.
അടുത്ത ആഴ്ച്ച നാട്ടിലേക്കു പോക്കുകയാണു, കുറച്ചുകാലം ഈ ബുലോകത്തു ഞാൻ ഇങ്ങിനെ പതിവായി കാണില്ലാ.. ദയവായി ആരും എന്നെ മറക്കരുത്‌.
.
ആ നല്ല നാളുകൾ അവസാനിക്കുപ്പോൾ വീണ്ടും ഈ വേർപ്പാടിന്റെ വേദനയിൽ ഉരുകി തീരാൻ വിധിക്കപെടുപ്പോൾ ഞാൻ ഓടിയെത്തും. അപ്പോൾ നിങ്ങളുടെ ബ്ലോഗ്ഗിൽ കുറിച്ചിട്ടിരികുന്ന ആ വരികളിൽ നിന്നു ഞാൻ എന്റെ നഷ്ടലോകം തിരിച്ചെടുക്കും. ഒരേ നിറവും ഒരേ സ്വരവുമുള്ള ദേശാടനകിളികളെ തിരിച്ചറിഞ്ഞ്‌ അവയൊടൊത്തു കൂടി വീണ്ടു ഒരു മടക്കയാത്രക്കായ്‌ കാത്തിരിക്കും. അതുവരെ എനിക്ക്‌ ഈ ചൂടിൽ പിടിച്ചു നിൽക്കാൻ കഴിയുക നിങ്ങളുടെ ബ്ലോഗ്ഗുകളാകുന്ന തണ്ണിർ പന്തലുകളിലുടെ മാത്രമാണു, ഈ കുട്ടായമയില്ലുടെ മാത്രമാണു.

എന്റെ ഈ ബ്ലോഗ്ഗിലെ വരികൾക്ക്‌ അത്ര നല്ല നിറമോ, സ്വരമോ ഇല്ലെന്ന് എന്നിക്കറിയാം പക്ഷെ കൂടെ പറക്കാൻ ചിറക്കു വിടർത്തി ശ്രമിക്കുന്നു എന്നു തിരിച്ചറിഞ്ഞ്‌ പ്രോൽസാഹിപ്പിച്ച്‌ കൂടെ കൂട്ടിയ പ്രിയമുള്ളവരെ ഈ ചിറക്കുകൾ ഒതുക്കി വെച്ചു ഒന്നു തിരിഞ്ഞു നോക്കികൊണ്ട്‌ ഞാൻ യാത്ര പറയുകയാണു ഒരു ചെറിയ ഇടവേള വരെയാണെക്കിൽ കൂടി പ്രിയപ്പെട്ടത്‌ എന്തോ നഷ്ടപെടുത്തിയെന്നു ഞാൻ ഒരോ നിമിഷവും തിരിച്ചറിയുന്നു.

28 comments:

വരവൂരാൻ said...

കാല ചക്രമേ ഒന്നു പതുക്കെ....
കുറച്ചു ദിവസത്തേക്കു
നാട്ടുവഴിയിലൂടെ എന്നപോൽ തിരിയുക...

സ്നേഹപൂർവ്വം.... വിഷു ആശംസകൾ

നാട്ടിൽ (ത്രിശ്ശുർ, പാലക്കാട്‌) ബ്ലോഗ്ഗ്‌ മീറ്റുകളോ മറ്റോ.. 10 തിയ്യതിക്കു ശേഷം സംഘടിപ്പിക്കുന്നെക്കിൽ ഒന്നു അറിയിക്കണം... അല്ലാതെയുമുള്ള സൗഹൃദത്തിനു സ്നേഹപൂർവ്വം സ്വാഗതം.. ഇതിലൂടെ .. 9605907127

...പകല്‍കിനാവന്‍...daYdreamEr... said...

പ്രിയ കൂട്ടുകാരാ.. എല്ലാ ആശംസകളും...
ഒപ്പം വിഷു ആശംസകളും...

ഏറെ സ്നേഹത്തോടെ...
പകല്‍..

ശ്രീ said...

നാട്ടില്‍ സന്തോഷമായി പോയി വരൂ മാഷേ. നല്ലൊരു അവധിക്കാലം ആശംസിയ്ക്കുന്നു .

ഒപ്പം ഹൃദയം നിറഞ്ഞ ഈസ്റ്റര്‍-വിഷു ആശംസകളും...

Typist | എഴുത്തുകാരി said...

വരൂ വരൂ നാട്ടിലേക്കു്. സ്വാഗതം ചെയ്യാന്‍‍ നിറയെ കണിക്കൊന്ന പൂക്കളുണ്ടിവിടെ.വിഷുവല്ലേ. അവധിക്കാലം ആഘോഷിക്കൂ. തിരിച്ചു ബൂലോഗത്തു വരുമ്പോഴും ഞങ്ങളൊക്കെയുണ്ടാവും.

Prayan said...

കൊതിപ്പിക്കയൊന്നും വേണ്ട... ഞങ്ങളും പോകുന്നുണ്ട് അടുത്ത മാസം.ഈ മാസം നാട്ടിലുള്ളവരെല്ലാം ഇങ്ങോട്ട് വരികയാണ്.

sandra said...

വിഷു ആശംസകള്‍......

Shihab Mogral said...

കൊതിപ്പിക്കുകയാ ല്ലേ....? :)

ആശംസകള്‍ ..

ചങ്കരന്‍ said...

ഇങ്ങള്‌ വെക്കം പോയിട്ടും വരീന്ന്.
ബൈ ദി വേ നല്ല കവിത.

കെ.കെ.എസ് said...

good post..all the best

പാവപ്പെട്ടവന്‍ said...

ഗൊച്ചു ഗള്ളന്‍ പോയി വാ.....

ജ്വാല said...

കണിക്കൊന്ന പൂവിട്ടു വിഷുവിനെ വരവേല്‍ക്കാന്‍....പിന്നെ
തൃശ്ശൂര്‍ പൂരം വരുന്നു...
സ്വാഗതം..

Sukanya said...

വഴിയോരത്തെ കാക്കപൂവും ഇലച്ചാര്‍ത്തിലെ മഴവില്ലും ഒക്കെ കുറെ കുട്ടിക്കാല സ്മരണകള്‍ ഉണര്‍ത്തി. നാട്ടിലേക്ക് വരുകയാണല്ലേ?

വരവൂരാൻ said...

പ്രിയമുള്ളവരെ ഒത്തിരി സന്തോഷമുണ്ട്‌ ഈ ആശംസകൾക്ക്‌, ഈ സ്നേഹത്തിനു..
പകല്‍, ശ്രീ,എഴുത്തുകാരി, Prayan, sandra, Shihab Mogral, ചങ്കരന്‍, കെ.കെ.എസ്, പാവപ്പെട്ടവന്‍, ജ്വാല, സുകന്യ നന്ദി കഴിയുമെങ്കിൽ വിളിക്കണം. സ്നേഹപൂർവ്വം

hAnLLaLaTh said...

വൈകിയെങ്കിലും...,ശുഭ യാത്രയും നന്മയും നേരുന്നു

വരവൂരാൻ said...

യാത്രാ മംഗളങ്ങൾക്ക്‌ നന്ദി.... നന്മയോടെ

Seema said...

happy journey!

കുമാരന്‍ said...

വിഷു ആശംസകൾ

നരിക്കുന്നൻ said...

‘’
കണിക്കൊന്നകൾ വരവേൽക്കുന്ന
വിഷുവിനൊന്നത്തുകൂടുവാൻ
ഈ പച്ചപ്പുകൾ നെഞ്ചിലേറ്റി
അവധിക്കൊരാൾ നാട്ടിലേക്ക്‌
‘’

ഒരു പക്ഷേ ഞാനിത് വായിക്കുമ്പോൾ വരവൂരാൻ നാട്ടിൽ ആഘോഷം തുടങ്ങിക്കാണും. നാടിന്റെ മനോഹരമായ ഓർമ്മകളുമായി സംതൃപ്തിയോടെ തിരിച്ച് വരൂ... വരവൂരാനും കുടുംബത്തിനും എന്റേയും കുടുംബത്തിന്റേയും വിഷു ആശംസകൾ!

അരുണ്‍ കായംകുളം said...

വിഷുവെല്ലാം എങ്ങനെ ഉണ്ടായിരുന്നു മാഷേ?അടിപൊളി ആയിരുന്നോ?

Neena Sabarish said...

ചെറിയ ഇടവേളകള്‍ സ്നേഹത്തിന്റെ മാറ്റുകൂട്ടും.... പോയ്വരൂ....

Sureshkumar Punjhayil said...

Nalloru yaathrayakatte... Ashamsakal...!!!

കണ്ണനുണ്ണി said...

പോയി അവധികാലം ആസ്വദിച്ച് മടങ്ങി വരൂ ....ആശംസകള്‍

നരിക്കുന്നൻ said...

മാഷേ.. തിരിച്ചെത്തിയോ അപ്പോൾ? എന്നാൽ ഐശ്വര്യമായി തുടങ്ങിക്കോളൂ... ഒരുപാട് നാളുകൾക്ക് ശേഷം വരവൂരാന്റെ വരികൾക്ക് കാത്തിരിക്കുന്നു.

വരവൂരാൻ said...

Seema,കുമാരന്‍,നരി,അരുണ്‍, Neena, Sureshkumar,കണ്ണനുണ്ണി.യാത്രാ മംഗളങ്ങൾക്ക്‌ നന്ദി നന്മയോടെ...

നരി : നിങ്ങളുടെയോക്കെ വായിച്ച്‌ പ്രചോദനം ഉൾകൊള്ളുന്നു. അടുത്തു തന്നെ എഴുതാൻ ശ്രമിക്കാം. നന്മകളോടെ

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

എന്താണ് നാട്ടിലെ വിശേഷങ്ങള്‍?

സബിതാബാല said...

വൈകിയാണെങ്കിലും വായിക്കാന്‍ കഴിഞ്ഞുവല്ലോ...
പുഴയിലെ വരികളും ഇഷ്ടമായി.

വരവൂരാൻ said...

രാമചന്ദ്രന്‍ വെട്ടിക്കാട്ട്.: നാട്ടിൽ എല്ലാവരും സന്തോഷമായിരിക്കുന്നു. നന്ദി സ്നേഹാന്വഷണങ്ങൾക്ക്‌
സബിതാ : ഇവിടെ വന്നതിൽ സന്തോഷമുണ്ട്‌... പുഴയിലെ വരികളും വായിച്ചതിനു നന്ദി. ഇനിയും കാണാം

aswathi said...

കണിക്കൊന്നകൾ വരവേൽക്കുന്ന
വിഷുവിനൊന്നത്തുകൂടുവാൻ
ഈ പച്ചപ്പുകൾ നെഞ്ചിലേറ്റി
അവധിക്കൊരാൾ നാട്ടിലേക്ക്‌....
ഇനി‍യു അവധി കഴിഞില്ലെ..കുറെ നാളുകൾ ആയിട്ടു എവിടെ പൊയി മറഞ്ഞ്‌ഞു.. കാണുനില്ലല്ലൊ;....