Friday, March 20, 2009

ഞാവൽ പഴം

ഇന്നലെ ദീപികയിൽ വന്നൊരു വാർത്ത. ....

മോൻ ആവശ്യപ്പെടാതെ തന്നെ അവനു വേണ്ടി വിലയേറിയ കളിപ്പാട്ടങ്ങൾ തിരയുന്ന എന്റെ കൈ ഒന്നു വിറച്ചു പോയി. ചോക്ക്ലേറ്റുകളും കാഡബറീസ്സുകളും വാങ്ങിക്കുട്ടാൻ കരുതിയ മനസ്സ്‌ അറിയാതെയൊന്ന് ഇടറി .... ഇവനു ഒരു കുഞ്ഞ്‌, ജീവനെ പോലെ ഇവനെയും സ്നേഹിക്കണമെന്നു കരുതിയ മാതാപിതാക്കൾ.

അനാഥമായ ഒരു ബാല്യം ... വിശപ്പുകൊണ്ട്‌... ഞാവൽ പഴം തേടി..... ഭക്ഷണം തരാമെന്നു ആരൊക്കയോ പറഞ്ഞപ്പോൾ ഓടിയിറങ്ങികാണും....ഒരു വേള കൈകൾ ഉണ്ടായിരുന്നെങ്കിലെന്ന് ആ മരവും ആഗ്രഹിച്ചു കാണും..... കണ്ട്‌... കൊതിവെച്ച... നൽകാൻ കഴിയാതെ പോയ ഞാവൽ പഴങ്ങളെ ഓർത്ത്‌ ആ ഞാവൽ മരവും വേദനിച്ചു കാണും.

കരുതിവെച്ചിട്ടുണ്ട്‌ ഒരിത്തിരി എന്നാലാവൂവിധം.... അധികം തിരയേണ്ടി വരില്ലാ .. കാണും... ഇതു പോലെ ഏതെങ്കിലും മരചില്ലകളിലോ.. ചവറ്റുക്കുനയിലെ വലിച്ചെറിയപ്പെട്ട പാഴ്‌വസ്തുകൾകിടയിലോ... വിശക്കുന്നു എന്നു പറഞ്ഞ്‌....

വേറെ ഒന്നിനു വേണ്ടിയല്ലാ.. കുറ്റബോധമില്ലാതെ എന്റെ കുഞ്ഞിനെ എനിക്കൊന്നു വാരി പുണരാമല്ലോ......?

കണ്ണുകൾ കടലാവുമ്പോൾ
നെഞ്ചകം നീറിപിടയുമ്പോൾ
തലയുയർത്തി നിശബ്ദം മായ്‌
ഒന്നു പ്രാർത്ഥിക്കാൻ
ഈ ആകാശം മാത്രം

32 comments:

പാവപ്പെട്ടവന്‍ said...

മനോഹരം ചിന്താപരം നല്ല എഴുത്ത്
അഭിനന്ദനങ്ങള്‍

T.A.Sasi said...

ഓരോ കണ്ണിമാങ്ങയും
ചില നേരങ്ങളില്‍
വിശപ്പിന്‍റെ ഓര്‍മ്മ
പുത്‌ക്കാറുണ്ട്.
അപ്പത്തി നോടൊപ്പം
ഉപ്പും ചേരുന്നതിന്റെ രുചി.

ഇപ്പോള്‍
ഞാവല്‍പഴവും .

Malayalam Songs said...

good one

...പകല്‍കിനാവന്‍...daYdreamEr... said...

ഞാനാവര്‍ത്തിക്കട്ടെ...

കണ്ണുകൾ കടലാവുമ്പോൾ
നെഞ്ചകം നീറിപിടയുമ്പോൾ
തലയുയർത്തി നിശബ്ദം മായ്‌
ഒന്നു പ്രാർത്ഥിക്കാൻ
ഈ ആകാശം മാത്രം ...

smitha adharsh said...

ഞാനും കണ്ടിരുന്നു ഇതേ വാര്‍ത്ത..!
ചങ്ക് പെടച്ചു പോയി..

കുമാരന്‍ said...

നൊമ്പരപ്പെടുത്തുന്ന ഒരു പോസ്റ്റ്.

നരിക്കുന്നൻ said...

'ഭക്ഷണം തരാമെന്നു ആരൊക്കയോ പറഞ്ഞപ്പോൾ ഓടിയിറങ്ങികാണും....'

ഇപ്പോ ശരിക്കും ശരിക്കും എന്റെ നെഞ്ചകം ഇടറുന്നുണ്ട്. ഇത്തരം വാർത്തകൾ എന്നും നമ്മുടെ കണ്മുന്നിലൂടെ കാണുന്നു. പക്ഷേ അതിന്റെ ആഴത്തിലുള്ള അർത്ഥത്തിലേക്ക് നമ്മെ സ്വയം കൊണ്ട് പോകാൻ കഴിയുന്ന മനസ്സുകളാണ് വേണ്ടത്. വരവൂരാന്റെ ഈ നല്ല മനസ്സിന് അഭിനന്ദനങ്ങൾ.

കണ്ണുകൾ കടലാവുമ്പോൾ
നെഞ്ചകം നീറിപിടയുമ്പോൾ
തലയുയർത്തി നിശബ്ദം മായ്‌
ഒന്നു പ്രാർത്ഥിക്കാൻ
ഈ ആകാശം മാത്രം ...

വരവൂരാൻ said...

പാവപ്പെട്ടവന്‍ : ഒത്തിരി നന്ദിയുണ്ട്‌ ആദ്യ കമന്റിൽ ഈ പേരു കണ്ടപ്പോൾ, ഇനിയും വരണം
Sasi :' ഓരോ കണ്ണിമാങ്ങയും
ചില നേരങ്ങളില്‍
വിശപ്പിന്‍റെ ഓര്‍മ്മ
പുത്‌ക്കാറുണ്ട്.'
ഈ വാക്കുകൾ മനസ്സിനെ ഒത്തിരി നോവിച്ചു സത്യമറിഞ്ഞ വാക്കുകൾ വന്നതിനു ഒത്തിരി സന്തോഷം
Malayalam Songs :അഭിപ്രായത്തിനു ഒത്തിരി നന്ദി
പകല്‍:‍ഒത്തിരി പ്രോൽസാഹനമാവുന്നുണ്ട്‌ നിന്റെ വായനാ സ്പർശ്ശം
സ്മിത : ഒരേ നോവ്‌ പങ്കുവെച്ചതിനു അഭിപ്രായത്തിനു ഒത്തിരി നന്ദി
കുമാരന്‍:വിലയേറിയ അഭിപ്രായത്തിനു ഒത്തിരി നന്ദി
നരി : വരികളും മനസ്സും വായിച്ചറിഞ്ഞതിനു ഒത്തിരി നന്ദി. ഈ വാർത്തയുടെ ആഴത്തിലുള്ള അർത്ഥത്തിലേക്ക് കൂട്ടു ചേർന്നതിനു ഒത്തിരി നന്ദി.

the man to walk with said...

innale aa vartha sthanarthi mohikalude varthakalkkidayil ezhunnu ninnu...ivideyaanu thiranjeduppu vendath..engottu ennullathinu..
nannayi..thanx

Sukanya said...

വല്ലാതെ വേദനിച്ചു. സ്വാര്‍ഥത കൊണ്ടാണോ നമ്മള്‍ നമ്മുടെ വേദനയെ കുറിച്ചു മാത്രം പറയുന്നത്?
പലതുള്ളി പെരുവെള്ളം എന്നപോലെ നമുക്കൊക്കെ എന്തെങ്കിലും ചെയ്യാന്‍ കഴിയില്ലേ?

അജീഷ് മാത്യു കറുകയില്‍ said...

മോൻ ആവശ്യപ്പെടാതെ തന്നെ അവനു വേണ്ടി വിലയേറിയ കളിപ്പാട്ടങ്ങൾ തിരയുന്ന എന്റെ കൈyum ഒന്നു വിറച്ചു പോയി. നൊമ്പരപ്പെടുത്തുന്ന വാര്‍ത്ത

വരവൂരാൻ said...

the man to walk with : ആർക്കും വേണ്ടാതെയാകുന്ന വാർത്തയാണു ഇതു പലപ്പോഴും. അഭിപ്രായത്തിനു ഒത്തിരി നന്ദി

സുകന്യ : ഈ വേദന തിരിച്ചറിഞ്ഞതിനു ഒത്തിരി നന്ദി.പലതുള്ളി പെരുവെള്ളം എന്നപോലെ നമുക്കൊക്കെ എന്തെങ്കിലും ചെയ്യാന്‍ കഴിയില്ലേ?
നമുക്കോക്കെ ശ്രമിക്കാം.നന്ദി

അജീഷ് :നന്ദിയുണ്ട്‌ ഈ മനസ്സിലേക്കെത്തിയതിനു

പാറുക്കുട്ടി said...

ഞാനും കണ്ടിരുന്നു ഈ വാർത്ത. ഞാനും രണ്ടു കുട്ടികളുടെ അമ്മയാണ്. ഈ വാർത്ത എന്നേയും വല്ലാതെ വേദനിപ്പിച്ചു.

Prayan said...

വല്ലാതെ വിഷമം തോന്നി വായിച്ചപ്പോള്‍.ഭക്ഷണം വാങ്ങിത്തരാമെന്നു പറഞ്ഞ മനുഷ്യന്റെ അവസ്ഥ ഒന്നാലോചിച്ചു നോക്കു..ഇങ്ങിനെയുള്ള അവസരങ്ങളിലാണ് പ്രാര്‍ത്ഥനയില്‍ വിശ്വാസമില്ലാത്തതില്‍ വിഷമം തോന്നാറ്.

വരവൂരാൻ said...

പാറുക്കുട്ടി,പ്രയാൺ ഈ വേദനയിൽ പങ്കു ചേർന്നതിനു നന്ദി..
ഒരു വേള തനിക്കു കൈകൾ ഉണ്ടായിരുന്നെങ്കിലെന്ന് ആ മരവും ആഗ്രഹിച്ചു കാണും. കണ്ട്‌ കൊതിവെച്ച നൽകാൻ കഴിയാതെ പോയ ഞാവൽ പഴങ്ങളെ ഓർത്ത്‌ ആ ഞാവൽ മരവും വേദനിച്ചു കാണും

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

വരവൂരാനേ..

“ഒരു വേള കൈകൾ ഉണ്ടായിരുന്നെങ്കിലെന്ന് ആ മരവും ആഗ്രഹിച്ചു കാണും“

നീയെന്നെ സങ്കടപ്പെടുത്തിയല്ലോ.

Typist | എഴുത്തുകാരി said...

ഞാനും കണ്ടിരുന്നു, വല്ലാത്ത സങ്കടവും തോന്നി.എന്തു ചെയ്യാം!

lakshmy said...

അതെ. വല്ലാതെ വേദനിപ്പിച്ച ഒരു വാർത്ത :(

ശ്രീഇടമൺ said...

കണ്ണുകൾ കടലാവുമ്പോൾ
നെഞ്ചകം നീറിപിടയുമ്പോൾ
തലയുയർത്തി നിശബ്ദം മായ്‌
ഒന്നു പ്രാർത്ഥിക്കാൻ
ഈ ആകാശം മാത്രം

വരവൂരാൻ said...

രാമചന്ദ്രന്‍ :ഈ വാർത്ത എന്നെയും ഒത്തിരി വേദനിപ്പിച്ചു, അത്‌ നിങ്ങളായി പങ്കു വെച്ചതാണു മനസ്സ്‌ അറിഞ്ഞതിനു നന്ദി

എഴുത്തുകാരി :വായിച്ചതിനു വേദന പങ്കുവെച്ചതിനു നന്ദി
lakshmy :വായിച്ചതിനു വേദന പങ്കുവെച്ചതിനു നന്ദി
ശ്രീഇടമൺ :നന്ദിയുണ്ട്‌ ഈ വായനക്ക്‌

GURU - ഗുരു said...

നിസ്സഹായത
ദൈവം ഉണ്ടായിരുന്നെങ്കില്‍......

വരവൂരാൻ said...

ഗുരുജി നന്ദി ഈ വായനക്ക്‌

അരുണ്‍ കായംകുളം said...

ശരിയാ മാഷേ,
ദൈവം നമുക്ക് ആവശ്യത്തിനു തരുന്നു.എന്നിട്ടും നമ്മള്‍ കൂടുതല്‍ ആവശ്യപ്പെടുന്നു.എന്നാല്‍ ചിലരുടെ കാര്യം ഇങ്ങനെയും...
കലികാലം

ജ്വാല said...

മനസ്സിനെ കീറിമുറിക്കുന്ന വാര്‍ത്തയും അവതരണവും...

വരവൂരാൻ said...

അരുണ്‍, ജ്വാല :അഭിപ്രായത്തിനു ഒത്തിരി നന്ദി ഇനിയും വരണം.

കാസിം തങ്ങള്‍ said...

വേദനിപ്പിക്കുന്ന വാര്‍ത്ത. കണ്ടിരുന്നു പത്രത്തില്‍.

വരവൂരാൻ said...

തങ്ങൾജി നന്ദി

hAnLLaLaTh said...

കണ്ണ് നിറച്ചു കളഞ്ഞു...

വരവൂരാൻ said...

hAnLLaLaTh : നന്ദിയുണ്ട്‌ ഈ വായനക്ക്‌

deepz said...

കണ്ണ്നീര്‍ എന്റെ കാഴ്ചയെ മറച്ചുവോ...?

വരവൂരാൻ said...

ഈ കണ്ണുകൾ ഇവിടെയെത്തിയതിന്നു..ഒത്തിരി നന്ദി..

അനശ്വര said...

ഞാവല്പഴം സെര്‍ച്ച് ചെയ്തപ്പോള്‍ ഇവിടെ എത്തി...അന്നത്തെ വാര്‍ത്ത കണ്ടിരുന്നില്ല. ഇപ്പോള്‍ അതും അതിനെ കുറിച്ചെഴുതിയതും വായിച്ചപ്പോള്‍ മനസ്സ് ഒന്ന് നൊന്തു..