Wednesday, March 18, 2009

ഒരു കാട്ടു തീ


കനവിൽ ഒരു കാട്ടു തീ
ഇളം നാമ്പുകളെയും
പടർന്നു പന്തലിച്ച
സ്വപനങ്ങളെയും.
കത്തിയെരിയിച്ചു കൊണ്ട്‌

ചിന്തകളിലേക്ക്‌
ജിവിതത്തിലേക്ക്‌
കൊടും ചൂടും,
കറുത്തപുകയും
വിതച്ചുകൊണ്ട്‌

ആകാശം മറച്ചും
പ്രത്യാശ നശിപ്പിച്ചും
ഹൃദ്ദ്യലേക്ക്‌ എരിഞ്ഞ്കേറി
നിരാശയിൽ അമർന്ന്

മാറ്റത്തിന്റെ പൊടികാറ്റായ്‌
അന്ധകാരത്തിലേക്ക്‌
വിരൽ ചൂണ്ടി

കരിയിച്ച്‌ കനലാക്കിയിട്ടു
പിന്നെയു നീറികൊണ്ട്‌

14 comments:

വരവൂരാൻ said...

സാബത്തിക മാന്ദ്യത്തെ കുറിച്ച്‌

നരിക്കുന്നൻ said...

'കനവിൽ ഒരു കാട്ടു തീ
ഇളം നാമ്പുകളെയും
പടർന്നു പന്തലിച്ച
സ്വപനങ്ങളെയും.
കത്തിയെരിയിച്ചു കൊണ്ട്‌'

ഈ കാട്ടുതീയൊന്ന് ശമിച്ചെങ്കിൽ എന്ന് വിലപിക്കുന്ന അനേകായിരങ്ങളുടെ വേദന.
പക്ഷെ, സമ്പത്തിനും സൌകര്യങ്ങൾക്കും അപ്പുറത്ത് മറ്റൊരു ലോകമുണ്ടെന്ന് മനുഷ്യനെ പഠിപ്പിക്കാനെങ്കിലും ഇങ്ങനെയൊരു മാന്ദ്യം ഇവിടെ അനിവാര്യമായിരുന്നു.
ലോകം കാൽചുവട്ടിലിട്ട് ഞെരിച്ചമർക്കുന്ന അഹങ്കാരങ്ങൾക്ക് ശക്തമായൊരു മറുപടി.
എങ്കിലും നീറിപ്പുകയുന്നുണ്ട് ഒന്നുമറിയാത്ത കുറേ ജന്മങ്ങൾ.
എല്ലാത്തിലും എല്ലായിടത്തു എന്നും ഇരയാകാറുള്ള ഒരുപാട് പച്ച ജന്മങ്ങൾ!

Sukanya said...

സാമ്പത്തിക മാന്ദ്യം എന്ന കാട്ടുതീ നശിപ്പിച്ചതൊക്കെയും ഒരു രാത്രിമഴയില്‍ പുതു നാമ്പുകള്‍ ആയി ഉയിര്‍ത്തെഴുന്നേല്‍ക്കട്ടെ !

Prayan said...

ചിന്തകളിലേക്ക്‌
ജിവിതത്തിലേക്ക്‌
കൊടും ചൂടും,
കറുത്തപുകയും
വിതച്ചുകൊണ്ട്‌
മാന്ദ്യം നമ്മുടെ കുട്ടികളെയും ബാധിച്ചു തുടങ്ങിയിരിക്കുന്നു.
ഒരിടത്തും പ്ലേസ്മെന്റുകളൊന്നും നടക്കുന്നില്ല.

...പകല്‍കിനാവന്‍...daYdreamEr... said...

പ്രിയ കൂട്ടുകാരാ ...
തീ പോലെ എരിയുന്നു നെഞ്ചിനുള്ളിൽ നിന്റെ ഈ വരികൾ...
പടരുകയാണു ഈ മാന്ദ്യം...
നിസ്സഹാരായി വെറും കയ്യാൽ ഒരു മടക്കം...

കാന്താരിക്കുട്ടി said...

സാമ്പത്തികമാന്ദ്യത്തിൽ നിന്ന് കരകയറാൻ പെട്ടെന്നു സാധിക്കട്ടെ എന്ന് ആത്മാർഥമായും വിചാരിക്കുന്നു.മാന്ദ്യത്തെ ഞാനും ഭയപ്പാടോടെയാണു നോക്കി കാണുന്നത്.

Bindhu Unny said...

ഈ വേനലിനൊരറുതി വരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കാം.

ജ്വാല said...

ഈ കാട്ടു തീ അണക്കുവാന്‍ ഏതെങ്കിലും മഴയുടെ കനിവ് പ്രതീക്ഷിക്കാം..ഏറെ നാള്‍ അതിനു കത്തിയെരിയുവാനാവില്ല

ചങ്കരന്‍ said...

അനുഭവിക്കാനാകുന്നു, കവിതയും.

വരവൂരാൻ said...

നരി :ലോകം കാൽചുവട്ടിലിട്ട് ഞെരിച്ചമർക്കുന്ന അഹങ്കാരങ്ങൾക്ക് ശക്തമായൊരു മറുപടി. സത്യമാണു, സധാരണകാരനു വീടു സൗകര്യങ്ങളും വളരെ ദുരെയാക്കുന്ന ഒരു അവസ്ഥയായിരുന്നു അതിനു ഒരു മാറ്റം വരേണ്ടതു തന്നെയാണു

സുകന്യ : പറഞ്ഞപ്പോലെ ഒരു രാത്രിമഴയിൽ എല്ലാം തളിർക്കട്ടെ

പ്രായാൺ : ശരിയാണു ഇപ്പോൾ പുതിയതായ്‌ ഒഴിവുകൾ അധികമൊന്നു വരുന്നിലെന്ന് അറിഞ്ഞു.

പകൽ : നിസ്സഹാരായി വെറും കയ്യാൽ ഒരു മടക്കം... ശരിയാണു അങ്ങിനെ ചിലരെ കണ്ടിരുന്നു

കാന്താരി : സാമ്പത്തിക മാന്ദ്യം എല്ലാവരെയും ഭയപ്പെടുത്തിയിരിക്കുന്നു

ബിന്ദു :ഈ വേനലിനൊരറുതി വരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കാം

ജ്വാല : ഏറെ നാള്‍ അതിനു കത്തിയെരിയുവാനാവില്ല
അങ്ങിനെ കരുതാം

ചങ്കരൻ : ശരിയാണു അനുഭവിച്ചറിയുന്നു

അഭിപ്രായമറിയിച്ച എല്ലാവർക്കും ഒത്തിരി നന്ദി.

പാവപ്പെട്ടവന്‍ said...

കിനാവുകള്‍ക്ക് മേലയും
നാളയുടെ നിഴലിനു മേലയും
ചവിട്ടു പലകക്ക് മേലയും

കാട്ടുതീ പടര്‍ന്നു കൊണ്ടേയിരിക്കുന്നു

വരവൂരാൻ said...

പാവപ്പെട്ടവന്‍ : "കിനാവുകള്‍ക്ക് മേലയും
നാളയുടെ നിഴലിനു മേലയും
ചവിട്ടു പലകക്ക് മേലയും
കാട്ടുതീ പടര്‍ന്നു കൊണ്ടേയിരിക്കുന്നു"

മനോഹരം ഈ വരികൾ
കവിതയിൽ ചേരേണ്ടവ തന്നെ
നന്ദി, അഭിപ്രായത്തിനു ഈ വായനക്കും

അജീഷ് മാത്യു കറുകയില്‍ said...

പടർന്നു പന്തലിച്ച
സ്വപനങ്ങളെയും.
കത്തിയെരിയിച്ചു
കാട്ടുതീ പടര്‍ന്നു കൊണ്ടേയിരിക്കുന്നു

വരവൂരാൻ said...

അജീഷ് : നന്ദി, അഭിപ്രായത്തിനു ഈ വായനക്കും