Thursday, February 19, 2009

ഒരു ആകാശം മാത്രം

ഒരു ആകാശം
എല്ലാവർക്കും.
എന്തിനും, ഏതിനും

കണ്ണുകൾ ‍കടലാവുമ്പോള്‍
ഹൃദയം കനലാവുമ്പോള്‍
നെഞ്ചകം നീറി പിടയുമ്പോള്‍
കൈയുയർത്തി യാചിക്കാൻ
മുഖമുയർത്തിയൊന്നു നോക്കാൻ

ഒരു ആകാശം മാത്രം
എല്ലാവർക്കും.
എന്തിനും, ഏതിനും

പക്ഷെ, നിങ്ങൾ തൻ ദു:ഖം
ഘനീഭവിച്ചും മഴയാകുന്നതല്ലാതെ
നിങ്ങൾ തൻ താപം
സുര്യനായ്‌ നിന്നു തിളകുന്നതല്ലാതെ
അവിടെ ആരുമില്ലാ

എല്ലാം ഇവിടെയാണു

49 comments:

വരവൂരാൻ said...

തുടക്കവും ഒടുക്കവും
നന്മയും തിന്മയും
സ്വർഗ്ഗവും നരകവും

എല്ലാം ഈ ഭൂമിയിൽ

...പകല്‍കിനാവന്‍...daYdreamEr... said...

ശരീരം മനസ്സിനോട് പറഞ്ഞതെല്ലാം
കടംകഥകള്‍ ആയിരുന്നു...
ഒരിക്കലും ഉത്തരം കിട്ടാത്ത കടംകഥകള്‍...

എല്ലാം ഇവിടെ തന്നെ... !! നമ്മള്‍ ഒരുക്കുന്ന നമ്മുടെ സ്വര്‍ഗ്ഗവും നരകവും....
ആശംസകള്‍...

...പകല്‍കിനാവന്‍...daYdreamEr... said...

കണ്ണുകൾ കടലാവുപ്പോൾ
ഹൃദയം കനലാവുപ്പോൾ
നെഞ്ചകം നീറി പിടയുപ്പോൾ

ഈ വരികള്‍?

ശ്രീ said...

അതു ശരിയാ...

കടലാവുപ്പോൾ എന്നത് കടലാവുമ്പോള്‍ എന്നല്ലേ മാഷേ ഉദ്ദേശ്ശിച്ചത്?

Prayan said...

ഒരു ആകാശം
എല്ലാവർക്കും.
എന്തിനും, ഏതിനും
എന്നിട്ടെന്തേ
ഒരേ കാരണത്തില്‍
കണ്ണുകള്‍കടലാവുമ്പോള്‍
അതേകാര‍ണത്തില്‍
ഹൃദയം കനലാവുമ്പോള്‍
എട്ടുപേര്‍ എട്ടുദിക്കിലേക്ക്
തിരിഞ്ഞ് മുകളിലേക്ക്
കയ്യുയര്‍‍ത്തുന്നത്?
ശരിക്കും ഉത്തരമില്ലാത്ത
കടങ്കഥ തന്നെ അല്ലെ...
....ആശംസകള്‍......

T.A.Sasi said...

കണ്ണുകൾ ‍കടലാവുമ്പോള്‍

T.A.Sasi said...

കണ്ണുകൾ ‍കടലാവുമ്പോള്‍

mayilppeeli said...

എല്ലാവര്‍ക്കും കൂടി ഓരേയൊരാകാശം......ഇതാര്‍ക്കു സ്വന്തം......

വളരെ നന്നായിട്ടുണ്ട്‌.....

ജ്വാല said...

ആകാശം ഒരു തോന്നലും
ഭൂമിയൊരു യാഥാര്‍ത്ഥ്യവും...

വരവൂരാൻ said...

പകലേ : ഒത്തിരി നന്ദിയുണ്ട്‌ വെളിച്ചമായ്‌ കൂടെ നിൽക്കുന്നതിനു
ശ്രീ : ഞാൻ തിരുത്തി, നന്ദിയുണ്ട്‌ വന്നതിനു വായിച്ചതിനും
പറയാൻ : ശരിക്കും ഉത്തരമില്ലാത്ത
കഥകളിലേക്ക്‌ എത്തിയതിനു ഒത്തിരി നന്ദി ഇനിയും വരണം
ശശി : വന്നതിൽ ഒത്തിരി സന്തോഷം, ഇനിയും കാണണം
മയിൽ : ഓരേയൊരാകാശം ഇതാര്‍ക്കു സ്വന്തം ? വേദനിക്കുന്നവനു സ്വപ്നംകാണുന്നവനും സ്വന്തം. നന്ദി
ജ്വാല : തോന്നലുകളുടെ ആകാശവും, യാഥാർത്ഥ്യങ്ങളുടെ ഭുമിയും മനോഹരമായിരിക്കുന്നു. നന്ദി

Rafeek Wadakanchery said...

എല്ലാവരും അവനവനിലേക്ക് ചുരുങ്ങുമ്പോള്‍ ..സ്വന്തമായി ഒരു ആകാശം ഉള്ളത് നല്ലതല്ലേ..
ആ മഴയും ..ആ സൂര്യനും ..ഏറ്റെടുക്കുക..

വരവൂരാന്‍ കൂടുതല്‍ ചിന്തിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു.
ആശം സകള്‍

സ്നേഹതീരം said...

ഏല്ലാം ഇവിടെ മാത്രമായിരിക്കാം.

എങ്കിലും ഹൃദയം കനലാവുമ്പോള്‍ ഞാന്‍ പിന്നെയെന്തു ചെയ്യും?

അങ്ങകലെ ആകാശത്ത് ആരുമില്ലെന്നു പറയല്ലേ..

ആരോ ഉണ്ടെന്നു വിശ്വസിച്ച് ഞാനെന്റെ കണ്ണിലെ കടലൊന്നു വറ്റിച്ചോട്ടെ..

ശിവ said...

അതെ എല്ലാം ഇവിടെയാ...നല്ല ചിന്ത....

തണല്‍ said...

ഒക്കെ മനസ്സിലായിത്തുടങ്ങിയല്ലേ...
:)

Abdul Majeed.K.H said...

വരവൂരാനേ, ഇതു ഞാനാടോ,വാഴക്കോടന്‍ പഴയ വ്യാസാ എപ്പിസോഡില്‍ ഓര്‍ത്തെടുക്കാവുന്ന മുഖങ്ങളില്‍ ഒന്ന് (ആണോ)
കവിത നന്നായി. ഞാനും ചില രചനാപരമായ സാഹസങ്ങള്‍ ചെയ്തിട്ടുണ്ട്. ബ്ലോഗ്ഗില്‍ കാണാം. തുടര്‍ന്നും എഴുതുക!
സസ്നേഹം, മജീദ്‌ വാഴക്കോട്.

വരവൂരാൻ said...

റഫീക്ക്‌ : നമുക്കായ്‌ മഴയും സൂര്യനുമുള്ള ഒരു ആകാശം അതെക്കിലും വേണ്ടേ അല്ലേ .. വന്നതിൽ സന്തോഷം ഇനിയും കാണാം

സ്നേഹതീരം : ആരോ ഉണ്ടെന്നു വിശ്വസിച്ച് ഞാനെന്റെ കണ്ണിലെ കടലൊന്നു വറ്റിച്ചോട്ടെ..
അങ്ങിനെ ഒരു വിശ്വാസം പോലും ഇല്ലാതിരുന്നാൽ, ആകാശം പോലെ ഒരു പ്രതീക്ഷ വേറെ എന്തുണ്ട്‌ നമുക്കു. നന്ദി ഈ അഭിപ്രായങ്ങൾക്ക്‌

ശിവ :കണ്ടതിൽ സന്തോഷം. ഇനിയും വരണം നടക്കട്ടെ ചിന്നഹള്ളി യാത്രകൾ മുടങ്ങാതെ

തണലേ : വരാം എന്നു പറഞ്ഞിട്ടു വരാതിരുന്നല്ലേ..? മീറ്റിനു ആരൊക്കയോ പറഞ്ഞു തണലും വരുന്നുണ്ടെന്നു.. അഭിപ്രായങ്ങൾക്കു നന്ദി

വാഴക്കോടാ : ഒത്തിരി സന്തോഷമായ്‌ ഇവിടെ കണ്ടതിനു. ഇനിയും വരണം ആശംസകൾക്കു ഒത്തിരി നന്ദി
ഓർത്തെടുത്തിരിക്കുന്നു ഈ മുഖം പഴയ വ്യാസയുഗത്തിൽ നിന്ന്

ജുനൈദ് ഇരു‌മ്പുഴി said...

nalla chintha

sukanya said...

"പക്ഷെ, നിങ്ങൾ തൻ ദു:ഖം
ഘനീഭവിച്ചും മഴയാകുന്നതല്ലാതെ
നിങ്ങൾ തൻ താപം
സുര്യനായ്‌ നിന്നു തിളക്കുന്നതല്ലാതെ
അവിടെ ആരുമില്ലാ "
സ്നേഹം ആകാശത്ത് നക്ഷത്രങ്ങളായ് തിളങ്ങുന്നില്ലേ?

വരവൂരാൻ said...

ജുനൈദ് : വന്നതിൽ ഒത്തിരി സന്തോഷം ഇനിയും കാണാം

സുകന്യാ : നക്ഷത്രങ്ങളെക്കാൾ തിളക്കമുള്ള സ്നേഹം ഭുമിയിലുമുണ്ടല്ലോ...
പവിഴ മല്ലി പൂക്കളെ പോലെ....തിളങ്ങുന്നത്‌

Suresh said...

ശരിയാണ്, യാചിക്കാനും, മുഖമുയര്‍ത്തി നോക്കാനും - ഒരാകാശം മാത്രം!

Sureshkumar Punjhayil said...

Yes. I have my own too... Best wishes.

വരവൂരാൻ said...

സുരേഷ്‌, സുരേഷ്കുമാർ, അഭിപ്രായങ്ങൾക്കു നന്ദി ഇനിയും വരണം ആശംസകൾ

നരിക്കുന്നൻ said...

വാക്കുകളിൽ എന്തോ വിശമം ഉള്ളത് പോലെ. നെഞ്ചകം നീറുമ്പോഴാണ്, ഹൃദയം കനലാവുമ്പോഴാണ്, കണ്ണുകൾ സാഗരങ്ങളാകുമ്പോഴാണ് ഇത്തരം കടുത്ത വരികൾ പിറക്കുന്നത്.
നല്ല ചിന്തകൾ!
എനിക്ക് സ്വന്തമായി ഒരു ആകാശം ഉണ്ടെന്ന് പറഞ്ഞ് തന്നതിന് നന്ദി.

hAnLLaLaTh said...

ആശയം നന്ന്...
ആരെങ്കിലും ഉണ്ടെങ്കിലും ഇല്ലെങ്കിലും ഞങ്ങള്‍ അങ്ങനെ തന്നെ കൊതിച്ചോട്ടെ ...
അതും ഇല്ലെന്നു പറയല്ലേ..!!!


"......പക്ഷെ, നിങ്ങൾ തൻ ദു:ഖം
ഘനീഭവിച്ചും മഴയാകുന്നതല്ലാതെ
നിങ്ങൾ തൻ താപം
സുര്യനായ്‌ നിന്നു തിളകുന്നതല്ലാതെ
അവിടെ ആരുമില്ലാ......"

ഈ വരികളില്‍

നിങ്ങളുടെ ദുഃഖം
നിങ്ങളുടെ താപം
എന്ന് മതിയാകും...
തന്‍ എന്ന പ്രയോഗം അരോചകമായിട്ടാണ് എനിക്ക് തോന്നുന്നത്...
ഇപ്പോള്‍ കവിതകളില്‍ കാണാനുമില്ല ഈ 'തന്‍' പ്രയോഗം

അരുണ്‍ കായംകുളം said...

'ഒരു ആകാശം മാത്രം
എല്ലാവർക്കും.
എന്തിനും, ഏതിനും'
നന്നായി വരവൂരാ.മേല്‍ സൂചിപ്പിച്ച വരികള്‍ ആവര്‍ത്തിക്കണമായിരുന്നോ?

രണ്‍ജിത് ചെമ്മാട്. said...

വരവൂ, തിരക്കിലായതിനാല്‍ നിന്റെ
കനലുകളില്‍ വന്ന് ഊതാന്‍ കഴിഞ്ഞില്ല...
ഉലയാത്ത 'ഉല'യില്‍ ഇനിയും പൊലിപ്പിക്കുക, ആശംസകള്‍....

വരവൂരാൻ said...

നരി :ഒത്തിരി നന്ദിയുണ്ട്‌, ഈ ആകാശത്തിൻ താഴെ നമ്മൾ ഒത്തു കൂടിയതിനു

ഹൻലല്ലാത്ത്‌ :അഭിപ്രായങ്ങൾക്കും ഉപദേശങ്ങൾക്കു നന്ദി ഇനി ശ്രന്ദ്ധിക്കാം.

അരുൺ :സന്തോഷമുണ്ട്‌ ഇവിടെ കണ്ടതിനു ഞാൻ ശ്രന്ദ്ധിക്കാം

രൺജിത്ത്‌: തിരക്കിനിടയിൽ ഇവിടെ എത്തിയതിനു അഭിപ്രായങ്ങൾക്കു ഒത്തിരി നന്ദി

ശ്രീഇടമൺ said...

നല്ല വരികള്‍...
നല്ല ആശയം...

വായിക്കാന്‍ താമസിച്ചു പോയി...ക്ഷമിക്കുമല്ലോ...
വീണ്ടും കാണാം..

സസ്നേഹം...

വരവൂരാൻ said...

ശ്രീ ഇടമൺ :വൈകിയായാലും വന്നല്ലോ സന്തോഷമുണ്ട്‌ സുഹ്രുത്തേ

sereena said...
This comment has been removed by the author.
sereena said...

പകല്‍ തിളയ്ക്കുംപോഴും ഉള്ളില്‍
ഒരു തുണ്ട് ആകാശമെങ്കിലുമുണ്ടല്ലോ,
അതിലേ വരും ഇത്തിരി നിലാവ്, ഒരു കുഞ്ഞു
നക്ഷത്രത്തിന്റെ കണ്‍വെട്ടം

വരവൂരാൻ said...

സെറിനാ ഇത്തിരി നിലാവും, ഈ നക്ഷത്ര കൺ വെട്ടവുമായ്‌ ഇവിടെയെത്തിയതിനു ഒത്തിരി നന്ദി

shihab mogral said...

നിങ്ങൾ തൻ ദു:ഖംഘനീഭവിച്ചും
മഴയാകുന്നതല്ലാതെ
നിങ്ങൾ തൻ താപം
സുര്യനായ്‌ നിന്നു തിളകുന്നതല്ലാതെ.....

എത്ര നല്ല വരികള്‍...ആശംസകള്‍

വരവൂരാൻ said...

ശിഹാബ്‌ നന്ദിയുണ്ട്‌, വന്നതിനു

Anas Mohamed said...

നിങ്ങൾ തൻ ദു:ഖംഘനീഭവിച്ചും മഴയാകുന്നതല്ലാതെനിങ്ങൾ തൻ താപം സുര്യനായ്‌ നിന്നു തിളകുന്നതല്ലാതെഅവിടെ ആരുമില്ലാ... പക്ഷെ ആരൊ പരന്ഛ്ത് പൊലെ...കുറച് നക്ക്ഷത്രങള്‍ മാത്രം....

SreeDeviNair.ശ്രീരാഗം said...

സന്തോഷിക്കുന്നവന്‍
കാണുന്ന ആകാശമല്ല;
ദുഃഖിക്കുന്നവന്റെ
ആകാശം...!
(എന്നുതോന്നുന്നു?)

ഇഷ്ടമായീ..
ആശംസകള്‍....

പാറുക്കുട്ടി said...

അതേ. എല്ലാം ഇവിടെയാണ്.

ആകാശം നമ്മൾക്കെല്ലാം പൊതുസ്വത്ത്.

നല്ല ആശയം.

വരവൂരാൻ said...

Anas Mohamed : വന്നതിലു അഭിപ്രായം പറഞ്ഞതിലും നന്ദിയുണ്ട്‌

ശ്രീ ദേവി ചേച്ചി : അഭിപ്രായത്തിനു ഒത്തിരി സന്തോഷം. ആകാശങ്ങൾ മാറുന്നുണ്ട്‌ മനസ്സിനു ഒപ്പം

പാറുക്കുട്ടി : നന്ദിയുണ്ട്‌ ഈ വായനക്കും അഭിപ്രായത്തിനും

smitha adharsh said...

ഹോ! ആകാശത്തിന്‍റെ ഒരു കാര്യം!
നല്ല വരികള്‍..നന്നായി കേട്ടോ.

വരവൂരാൻ said...

സ്മിതാ : ഒത്തിരി സന്തോഷം വായിച്ചതിൽ ഇനിയും വരണം. നന്ദി

ഗൗരി നന്ദന said...

'ഒരു ആകാശം മാത്രം
എല്ലാവര്‍ക്കും.
എന്തിനും, ഏതിനും'

.......ഇതിഷ്ടായീ..........നന്ദി...

വരവൂരാൻ said...

ഗൗരി ഇവിടെ വന്നതിനും അഭിപ്രായമറിയിച്ചതിനു ഒത്തിരി സന്തോഷം.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

"എല്ലാം ഇവിടെയാണ്”

വരവൂരാനെ, കവിതയും ഇവിടെത്തന്നെയാണ്.

Sapna Anu B.George said...

പരന്ന നീലാകാശത്തിന്റെ സ്വാതന്ത്ര്യം....

വരവൂരാൻ said...

രാമചന്ദ്രന്‍ : ആകാശത്തോള്ളം വിടർന്ന കവിത അല്ലേ ? നന്ദി വന്നതിനു അഭിപ്രായമറിയിച്ചതിനു.

Sapna : പരന്ന നീലാകാശത്തിന്റെ സ്വാതന്ത്ര്യം.അതെ ആകാശത്തിനു മാത്രം സ്വന്തം
നന്ദി ഇനിയും വരണം

സബിതാബാല said...

aakaasatholam sundaram...

വരവൂരാൻ said...

ഈ ആശംസകളും സുന്ദരം ആകാശത്തോളം

Anonymous said...

ATHE ORAEORU AAKASAM ...

വരവൂരാൻ said...

nalkkanny : വന്നതിൽ ഒത്തിരി സന്തോഷം, ഇനിയും കാണണം