Sunday, February 1, 2009

അകലാനായ്‌ അരികു ചേർന്നു പോയവയെത്ര


മുകളിലും താഴെയുമായ്‌
കാറ്റും വെളിച്ചവും
വീതിയും വിസ്താരവുമുള്ള
എത്രയോ മുറികൾ
എന്നിട്ടും, കോവണിമുറിയുടെ
ഇരുണ്ട വെളിച്ചത്തിലാണു
പ്രണയത്തെ ഞാൻ ആദ്യമായ്‌ കണ്ടത്‌

കൈമാറാനായ്‌
പൂക്കളും, പഴങ്ങളും
മയിൽ പീലിയും
മഞ്ചാടിമണികളുമായ്‌
എത്രയോ, എന്നിട്ടും
വെറുതെ നീട്ടിയ
ചായ പെൻസിലിലാണു
പ്രണയം കൈവിരൽ കോർത്തത്‌

വരക്കാനായ്‌
താഴവാരത്തിൽ ഒറ്റപ്പെട്ട വീട്‌
കടലിൽ ഏകനായ തോണികാരൻ
മുനിഞ്ഞുകത്തുന്ന മൺ ചിരാത്‌
എന്നിട്ടും, കോറി വരച്ച
അവളുടെ കണ്ണുകളിലാണു
പ്രണയം നിർ വൃതി കൊണ്ടത്‌

അകലാനായ്‌
അരികു ചേർന്നു പോയവയെത്ര

തീരം തഴുകിയ തിര
പറന്നു പോയ ദേശാടന കിളി
കൊഴിഞ്ഞുപോയ മാമ്പഴകാലം
തിരികെ വരാത്ത ബാല്യം
എന്നിട്ടും, നീയെന്ന സൂര്യൻ
മറഞ്ഞപ്പോഴായിരുന്നു
കോവണിമുറിയുടെ
ഇരുണ്ട വെളിച്ചത്തിൽ
കോറി വരക്കപ്പെട്ട ചുവരുകൾക്കുള്ളിൽ
ഒരു മൺ ചിരാതുപോലും വരക്കാനാവാതെ
പ്രണയം എന്നെ ഏകനാക്കിയത്‌

39 comments:

...പകല്‍കിനാവന്‍...daYdreamEr... said...

വരക്കാനായ്‌താഴവാരത്തിൽ ഒറ്റപ്പെട്ട വീട്‌കടലിൽ ഏകനായ തോണികാരൻമുനിഞ്ഞുകത്തുന്ന മൺ ചിരാത്‌എന്നിട്ടും, കോറി വരച്ച അവളുടെ കണ്ണുകളിലാണുപ്രണയം നിർ വൃതി കൊണ്ടത്‌

കിടിലന്‍...
മാബഴകാലം
മാമ്പഴ എന്നാക്കണം... ഓഫീസില്‍ തിരക്കിലാ.. പിന്നെ വരാം... ആശംസകള്‍,....

Prayan said...

മന‍സ്സിലുറക്കി കിടത്തിയ എന്തിനെയൊക്കെയോ തട്ടിയുണര്‍ത്തി .....ആശംസകള്‍.

mayilppeeli said...

തിരികെ വരാത്തൊരു ബാല്യവും....കരിഞ്ഞുപോയ കുറെ സ്വപ്നങ്ങളും...സഫലമാകത്തൊരു പ്രണയവും.......മനസ്സിനെയെന്തൊക്കെയോ പുറകോട്ടു പിടിച്ചു വലിയ്ക്കുന്നു.....വളരെ മനോഹരമായ കവിത......

sabitha said...

varikal nannayirikkunnu...
ekaanthamaayirikkunna nimishangalaanu eettavum arthapoornam ennu viswasikkaanaanu enikkishtam....

ഉപാസന || Upasana said...

Very much liked BHai
:-)

വരവൂരാൻ said...

പകൽ :ആ അക്ഷരം വരുന്നേയില്ലാ എനിക്കു വരമൊഴിയിലൂടെ എല്ലായ്പ്പോഴും പകലിന്റെ കമന്റിൽ നിന്ന് കോപ്പി ചെയ്യുകയാണു പതിവ്‌. തെറ്റുകൾ കാണിച്ചു തന്നതിനു സ്നേഹപൂർവ്വമായ കമന്റിനു ഒത്തിരി നന്ദിയുണ്ട്‌

Prayan : മനസ്സിൽ ഈ വരികൾ ചില ഓർമ്മകൾ ഉണർത്തിയെന്നറിഞ്ഞതിൽ സന്തോഷം, ആശംസകൾക്കു നന്ദി നന്മക്കളോടെ

മയിൽ : ഒത്തിരി നന്ദിയുണ്ട്‌ ഈ ആശംസകളുടെ നിറമുള്ള പീലികൾക്ക്‌
'മനസ്സിനെയെന്തൊക്കെയോ പുറകോട്ടു
പിടിച്ചു വലിയ്ക്കുന്നു' ഉം നടക്കട്ടെ

സബിത :ഏകാന്തതയുടെ കൂട്ടുക്കാരി, ഇത്ര ഇഷ്ടമാണോ ഏകാന്തത. വന്നതിൽ സന്തോഷം ആശംസകൾക്കു നന്ദി

ഉപാസന നന്ദിയുണ്ട്‌ ഭായ്‌ നന്മകളൊടെ

jwalamughi said...

“അകലാനായ് അരികു ചേര്‍ന്നു പോയവയെത്ര“
നഷ്ടസ്വപ്നങ്ങള്‍ക്ക് ഒരു ഓര്‍മ്മകുറിപ്പ്

വരവൂരാൻ said...

ജ്വാല ഈ നഷ്ടസ്വപ്നങ്ങളിലേക്ക്‌ വന്നതിനു സന്തോഷം

വരവൂരാൻ said...

ജ്വാല ഈ നഷ്ടസ്വപ്നങ്ങളിലേക്ക്‌ വന്നതിനു സന്തോഷം

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

വാതില് പാളികള്‍ക്കു പുറകില്‍ മുറിയിലെ അരണ്ട വെളിച്ചത്തില്‍ കിട്ടിയ ചുംബനത്തെ ഓര്‍മ്മപ്പെടുത്തിയതിന് നന്ദി.
സഫലമാകാത്ത പ്രണയത്തിന്റെ വേദനയൂറും ഓര്‍മ്മകളുടെ സുഖമാണെനിക്കേറെയിഷ്ടം.

ഇഷ്ടമായി വരവൂരാനെ.

ചങ്കരന്‍ said...

നല്ല പ്രണയം വരവൂരാനേ.

ലതി said...

“അകലാനായ്‌
അരികു ചേർന്നു പോയവയെത്ര”
മനോഹരമായി.
അഭിനന്ദനങ്ങള്‍.

സുദേവ് said...

ഒരു പാടു മനോഹരമായി വരവൂരാന്‍ !!പക്ഷെ അത് തന്നെയല്ലേ പ്രണയത്തിന്റെ ഒരു ഭംഗി!!

Typist | എഴുത്തുകാരി said...

പ്രണയം എന്നും അങ്ങിനെയൊക്കെയാണെന്നേയ്.

കുമാരന്‍ said...

great work!!

വരവൂരാൻ said...

രാമചന്ദ്രന്‍ :അരണ്ട വെളിച്ചത്തില്‍ കിട്ടിയ ചുംബനവും സഫലമാകാത്ത പ്രണയത്തിന്റെ വേദനയും അവ തരുന്ന ഓർമ്മകളുടെ സുഖവും
ഒരുപോലെ തിരിച്ചറിഞ്ഞ സുഹ്രുത്തേ ഒത്തിരി നന്ദിയുണ്ട്‌
ചങ്കരന്‍ :വന്നതിൽ ഒത്തിരി സന്തോഷമുണ്ട്‌, ഇനിയും വരണം
ലതി : ഈ വായനക്കും അഭിനന്ദനങ്ങൾക്കും നന്ദിയുണ്ട്‌, ഇനിയും വരണം
സുദേവ് :ഇതും പ്രണയത്തിനു ചിലപ്പോൾ ഭംഗിതന്നെയാണു വന്നതിൽ സന്തോഷം
എഴുത്തുകാരി :പ്രണയം അങ്ങിനെയൊക്കെയാണെന്നേയ്
അതെ പ്രണയത്തിനു മാത്രം കഴിയുന്നത്‌. കുമാരന്‍:വന്നതിൽ സന്തോഷം

Rafeek Wadakanchery said...

പ്രണയത്തെ ആദ്യമായി കണ്ട ഇടം വല്ലാതെ ഇഷ്ടായി.
ഇതു പ്രണയത്തിനു മാത്രം അവകാശപ്പെട്ടതാണ്.
നന്നാവുന്നു ഓരോ കവിതയും ...
റഫീക്ക്.

sukanya said...

"ഇത്രമേല്‍ മണമുള്ള കുടമുല്ല പൂവുകള്‍ക്കെത്ര കിനാക്കള്‍ ഉണ്ടായിരിക്കും"
അതൊന്നു മാറ്റി പാടട്ടെ, "ഇത്രമേല്‍ പ്രണയമുള്ള കവിതക്കെത്ര കിനാക്കള്‍ ഉണ്ടായിരുന്നു? "
വളരെ നന്നായിരിക്കുന്നു ഈ കവിതയിലെ ഓരോ വരികളും.

വരവൂരാൻ said...

പ്രിയ റഫീക്ക്‌ സന്തോഷമുണ്ട്‌ ഇരുണ്ടവെളിച്ചത്തിലെ പ്രണയത്തെ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിനു.

സുകന്യ ഇത്രമേല്‍ മണമുള്ള അഭിപ്രായങ്ങളുടെ കുടമുല്ല പൂവുകൾക്ക്‌ ഒത്തിരി നന്ദിയുണ്ട്‌. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിനു സന്തോഷം

അരുണ്‍ കായംകുളം said...

വരവൂരാ,വരികള്‍ കോട്ട് ചെയ്യുന്നില്ല,എങ്കിലും മനസ്സിനെ സ്പര്‍ശിച്ചു

വരവൂരാൻ said...

നന്ദി അരുൺ

വിജയലക്ഷ്മി said...

manassinullilurangi kidannirunna othhiri mohangalum mohabhangangalum varikalil prathyakshathhil kaanaanpatti..aashamsakal!

Bindhu Unny said...

മനോഹരമായ വരികള്‍ :-)

B Shihab said...

വളരെ മനോഹരമായ കവിത......

My......C..R..A..C..K........Words said...

pranayam nammale ekanaakkumo ... chilappol anganeyumaakaam ...
kootinu chila ormakal ...
nombarathinte nanutha sukham ...
he pranayame nee pokaathirunnengil ...

the man to walk with said...

pinneyum oru ormakkalam..
congrats

വരവൂരാൻ said...

ശ്രീ വിജയലക്ഷ്മി: സന്തോഷമുണ്ട്‌ ഈ വരവിനും ആശംസകൾക്കും. നന്ദി

Bindhu Unny : സാഹസിക യാത്രക്ക്‌ ഇടയിൽ ഇവിടെയെത്തിയതിനു ഒത്തിരി നന്ദി

ശിഹാബ്ജി :ഈ അനുഗ്രഹത്തിനു നന്ദി

My.CRACK "ഹേ പ്രണയമേ നീ പോവാതിരുന്നെക്കിൽ" ക്രാക്ക്‌, വരികൾ എനിക്കു ഇഷ്ടപ്പെട്ടും നന്ദിയുണ്ട്‌ ഈ അക്ഷരങ്ങൾക്ക്‌

the man to walk with : ഈ ഓർമ്മകാലത്തിലേക്ക്‌ എത്തിയതിനു സ്നേഹപൂർവ്വം

രണ്‍ജിത് ചെമ്മാട്. said...

പച്ചപ്പിന്റെ പ്രണയത്തുളുമ്പല്‍...
മനോഹരം....

ദുഫായിലാണെങ്കില്‍ സമയമനുസരിച്ച് ഒന്ന് വിളിക്കണേ...
055 83 20 985

വരവൂരാൻ said...

രൺജിത്‌ ഒത്തിരി നന്ദിയുണ്ട്‌, ഞാൻ വിളിക്കാം,

Neena Sabarish said...

തേഞ്ഞുപോയിട്ടും കളയാതെസൂക്ഷിച്ച ചായപ്പെന്‍സിലിനോടുള്ള ഇഷ്ടം വഴിഞ്ഞൊഴുകുന്നൂ കവിതയിലൂടെ നഷ്ടപ്രണയത്തിലേയ്ക്ക്....മനോഹരം!

നരിക്കുന്നൻ said...

മുമ്പ് വായിച്ച് പോയിരുന്നു. അന്ന് അഭിപ്രായം പറയാൻ സമയം കിട്ടിയില്ല. സ്നേഹം നിറഞ്ഞ താങ്കളുടെ അന്വേഷണങ്ങൾക്ക് നന്ദി. നന്മകൾക്കായി പ്രാർത്ഥിക്കുന്നു.

ആദ്യമായി പ്രണയം കണ്ട ഇരുണ്ട ഇടനാഴിയും, പ്രണയം കൈവിരൽ കോർത്ത ചായ പെൻസിലും, പ്രണയം നിർവൃതിപൂണ്ട അവളുടെ കണ്ണുകളും,
എന്നിട്ടും.. എന്തിനാണ് ഇത്രയധികം അകന്ന് പോയത്?

പ്രണയം ഏകനാക്കിയ ഈ ഇരുണ്ട ഇടനാഴിയിൽ ഞാനും കാതോർക്കുകയാണ്.. അവളുടെ കാലൊച്ചക്കായി.... [ഭാര്യ അറിയണ്ട]....:)

വരവൂരാൻ said...

നീന : സന്തോഷമുണ്ട്‌, ഈ നഷ്ടപ്രണയത്തിലേക്കെത്തിനോക്കിയതിനു, കളയാതെ സൂക്ഷിച്ച ചായപ്പെന്‍സിലിനോടുള്ള ഇഷ്ടം തിരിച്ചറിഞ്ഞതിനു. നന്ദി
നരി വീണ്ടു കണ്ടതിലും, സുഖമാണെന്നറിഞ്ഞതിലും സന്തോഷം,
" ആദ്യമായി പ്രണയം കണ്ട ഇരുണ്ട ഇടനാഴിയും, പ്രണയം കൈവിരൽ കോർത്ത ചായ പെൻസിലും, പ്രണയം നിർവൃതിപൂണ്ട അവളുടെ കണ്ണുകളും,
എന്നിട്ടും.. എന്തിനാണ് ഇത്രയധികം അകന്ന് പോയത്?" എല്ലാം അകലാനായ്‌ അരികു ചേർന്നുപോയവ മാത്രമായിരുന്നു ,നരി . സത്യമായിട്ടും [ഭാര്യ അറിയണ്ട] ഇനിയൊരു കാലൊച്ചക്കായ്‌ കൊതിക്കുന്നത്‌. നന്മകളൊടെ

...പകല്‍കിനാവന്‍...daYdreamEr... said...

മീറ്റിനു വരുമോ? ദുബായ് യില്‍...
Chk this
http://uaemeet.blogspot.com/2009/02/blog-post.html

തിയ്യതി: 20-02-2009 വെള്ളിയാഴ്ച

വേദി: സാബീല്‍ പാര്‍ക്ക് (zabeel park) ദുബൈ
ഗേറ്റ് : 1 ന്റെ ഉള്ളില്‍ വലതുവശത്ത്
സമയം: രാവിലെ 10 മണി മുതല്‍...

വരവൂരാൻ said...

പകലേ അറിയിച്ചതിനു ഒത്തിരി നന്ദി, ഞാൻ ശ്രമിക്കാം, അവിടെ കാണാമെന്നു കരുതുന്നു

shine അഥവാ കുട്ടേട്ടൻ said...

കൊള്ളാം..നല്ല വരികൾ..ഇടക്കൊക്കെ വരാം..

വരവൂരാൻ said...

കുട്ടേട്ടൻ : വന്നതിൽ സന്തോഷം, ഇനിയും വരണം, നന്ദി

lalrenjith said...

എന്നിട്ടും, കോവണിമുറിയുടെ
ഇരുണ്ട വെളിച്ചത്തിലാണു
പ്രണയത്തെ ഞാൻ ആദ്യമായ്‌ കണ്ടത്‌
..................................

എന്നിട്ടും വെറുതെ നീട്ടിയചായ പെൻസിലിലാണുപ്രണയം കൈവിരൽ കോർത്തത്‌

............................

സത്യത്തില്‍ ...അകലാനായിരുന്നില്ലേ...
താങ്കളുടേയും ....ആഗ്രഹം ..????

വരവൂരാൻ said...

നന്ദി ലാൽ

aswathi said...

മഴയെ സ്നെഹികുന്ന പ്രണയം ഈഷ്ട്ടപെദുന്ന വരവൂരാൻ എല്ലാ കവിതകളും നന്നായിരിക്കുന്നു...തിരികെ വരാത്തൊരു ബാല്ല്യ്ം തിരിചുവന്നിരുന്നെകിൽ.....എന്നറിയാതെ ആശയികുന്നു.പ്രണയംഎല്ലാവർകും ദുഖം മാത്ര തരുല്ലു‍ൂ???