Thursday, January 22, 2009

ഭുമിയുടെ മഴ


ഒരു നേർത്ത കാറ്റ്‌
കരിയിലകളിൽ ചിറകനക്കി

ഒരു നനവാർന്ന കണം
കുറെ മുൻപേ പറന്നിറങ്ങി

കൂട്ടംതെറ്റിയ കുളിർ
കൈ എത്താ ദുരത്ത്‌
ചിണുങ്ങി നിന്നു

ഇലകൾകിടയിൽ
ഉണ്ണിപൂവിനെ
ഒളിപ്പിച്ച ചില്ലകൾ
അനുരാഗത്തിനു കാതോർത്തു

പാടവരമ്പിലെ അവസാന കിളിയും
ഒരു മൂളിപാട്ടുമായ്‌ പറന്നകന്നു

ഇനി എന്റെ
മണൽകിനാവിലേക്കു
പുതുമണിന്റെ കാമോദ്ദീപതമായ ഗന്ധത്താൽ
ഉഴുതുമറിക്കാനും, പുതുനാബിനുമായ്‌
എന്നിൽ സ്ഖലനം ഉണർത്തി
അവൾ വരുന്നു.

എന്റെ മഴ

15 comments:

...പകല്‍കിനാവന്‍...daYdreamEr... said...

പാടവരബിലെ - പാടവരമ്പിലെ എന്നാക്കണേ... !
വരവൂരാന്‍ .. മഴ പെയ്തു തളിര്‍ക്കട്ടെ മൊട്ടുകള്‍... പുതുനാമ്പുകള്‍.... ആശംസകള്‍... :)

നരിക്കുന്നൻ said...

എന്റെ മനസ്സിലേക്കും മനോഹരമായി പെയ്തിറങ്ങി ഈ മഴ. വരികളിൽ പുതുമണ്ണിന്റെ മണം. കരിയിലകളിൽ ചിറകനക്കിയ കാറ്റ് എന്നേയും തഴുകുന്നു.

ഇത് എന്റെ മണൽകിനാവ്.....

വരവൂരാൻ said...

പകൽ : ഞാൻ ആ തെറ്റ്‌ തിരുത്തി, ഒത്തിരി നന്ദിയുണ്ട്‌ കൂട്ടുകാരാ.. ഈ കിനാവു പോലുള്ള മനസ്സിനു.

നരി :പ്രോൽസാഹനത്തിനു പ്രചോദനത്തിനു ഒരായിരം നന്ദിയുണ്ട്‌, ഒത്തിരി ഉണർവ്വേകുന്ന അഭിപ്രായങ്ങൾ തന്ന് കൂടെ നിൽക്കുന്നതിൽ സന്തോഷമുണ്ട്‌

...പകല്‍കിനാവന്‍...daYdreamEr... said...

ടെ ഞാന്‍ പിന്നേം വന്നു.. പുതുത്‌ എന്തെങ്കിലും ഉണ്ടോന്നു നോക്കാന്‍... എന്നെ കൊണ്ടു ഞാന്‍ തോറ്റു...!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മഴ പെയ്യട്ടെ...

അരുണ്‍ കായംകുളം said...

പുതുമഴ പെയ്യുമ്പോഴുള്ള മണമുണ്ടല്ലോ? ഒരു നിമിഷം മനസ്സ് അവിടെയായി പോയി

jwalamughi said...

മഴ ജീവന് അമൃതം തന്നെയാണ്.....

വരവൂരാൻ said...

പകല്‍കിനാവന്‍ : രാത്രി മഴയിൽ ഇടെക്കിടെ പകൽ വരുന്നതു നല്ലതല്ലേ സുഹ്രുത്തേ, ചുമ്മാ പോരുക സ്വാഗതം
പ്രിയ ഉണ്ണികൃഷ്ണന്‍ : സന്തോഷമുണ്ട്‌ വന്നതിൽ

അരുണ്‍ :പുതുമഴയിൽ കൂടെ നനഞ്ഞതിൽ സന്തോഷമുണ്ട്‌

ജ്വാല : മഴയുടെ അമൃത്‌ തിരിച്ചറിഞ്ഞതിനു. വന്നതിലു സന്തോഷം

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

പുതുമഴയിലെ മണ്ണിന്റെ മണം........
ഞാനീ മഴ നനയുന്നു.

ശ്രീഇടമൺ said...

വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു നനുത്ത മഴ പെട്ടെന്ന് പെയ്ത് ഉടലാകെ നനച്ചപോലെ....
നല്ല തണുപ്പ്...*
നല്ല മഴ...*
നല്ല കവിത...*

ആശംസകള്‍

വരവൂരാൻ said...

രാമചന്ദ്രന്‍, ശ്രീഇടമൺ : നന്ദിയുണ്ട്‌ അഭിപ്രായങ്ങൾക്കു വന്നതിനു. ഇനിയും വരണം സ്വാഗതം

വിജയലക്ഷ്മി said...

ee mazhaya njanishttappedunnu..

വരവൂരാൻ said...

ബ്ലോഗ്ഗിൽ അമ്മയുടെ സാനിധ്യം ഒത്തിരി സന്തോഷവും ഐശ്യര്യവും തരുന്നു ഇനിയും വരണം അനുഗ്രഹിക്കണം

MANAVAN said...

NANNUNANNU CHILATHOKKEYUM

വരവൂരാൻ said...

MANAVAN : സന്തോഷമുണ്ട്‌ വന്നതിൽ