Wednesday, January 14, 2009

മര തണൽ


ഒരു മരത്തെ
വെറുതെ പഴിച്ച്‌
ചൂണ്ടി കാണിക്കുബോൾ

അതിൽ വിടർന്ന
പൂക്കളെ കുറിച്ചും
തന്നിരുന്ന വസന്തകാലത്തെ
കുറിച്ചും ഓർക്കണം

നിറഞ്ഞു നിന്ന
ഇലകളെ കുറിച്ചും
തന്നിരുന്ന തണ്ണലിടത്തെ
കുറിച്ചും ഓർക്കണം

മണ്ണിലേക്ക്‌ ആഴ്‌ന്നിറങ്ങിയ
വേരിനെക്കുറിച്ചും
മണ്ണും മരവും
നമുക്കേകിയ കരുത്തിനെ
കുറിച്ചും ഓർക്കണം

ചില്ലയിലെ കിളി
കൊഞ്ചലിനെ കുറിച്ചും
കനിഞ്ഞു തന്ന കായ്‌ കനികളെ
കുറിച്ചും ഓർക്കണം

മുറ്റത്തെ മുവാണ്ടൻമാവ്‌
ഇനി കായ്ക്കില്ലാ
വെട്ടി കളഞ്ഞേക്കാം
ഒരു വെറു വാക്ക്‌

മാതാവൂട്ടിയ മധുരം
മാവും ഊട്ടിയിരുന്നല്ലോ
എന്നൊരു ചോദ്യം കാറ്റിനു

ഇതു പറയുബോഴും
ആ മര തണ്ണലിൽ തന്നെയായിരുന്നല്ലോ
നിങ്ങളെന്ന് ഒരു അണ്ണാൻ കുഞ്ഞ്‌

നരച്ച്‌ ശുഷ്കിച്ച്‌
ദൈവനാമംചൊല്ലി
ഇനി കായ്ക്കാത്ത
ഒരു നിസ്സംഗത അകത്ത്‌

വെട്ടി കളഞ്ഞേക്കുമോ അതിനെയും

23 comments:

വരവൂരാൻ said...

മരം ഒരു വരം

കാസിം തങ്ങള്‍ said...

വൃദ്ധസദങ്ങളെന്ന കാരാഗൃഹത്തിലേക്ക് വലിച്ചെറിയപ്പെടുന്ന പ്രായം ചെന്നവരുടെ ദുഖത്തിന്റെ ചുവയ്ണ്ടീ വരികള്‍ക്ക് സുഹൃത്തേ. നന്നായി.

mayilppeeli said...

മരമായാലും മനുഷ്യനായാലും അവരേക്കൊണ്ട്‌ പ്രയോജനമുണ്ടെങ്കിലേ സ്നേഹിയ്ക്കാനും പരിപാലിയ്ക്കാനും ആളുണ്ടാവൂ എന്ന ഇന്നത്തെ അവസ്ഥയെ പ്രതിപാദിയ്ക്കുന്ന കവിത....... വളരെ നന്നായിട്ടുണ്ട്‌....

നരിക്കുന്നൻ said...

ആർക്കും വേണ്ടാതാകുന്ന വാർദ്ധക്യത്തെ കുറിച്ച് ഓർമ്മിപ്പിക്കുന്നു ഈ വരികൾ. ഇലകൾ കരിഞ്ഞുണങ്ങിയ വൃക്ഷങ്ങൾ വെട്ടിനിരത്തുമ്പോൾ ഒരിക്കൽ തണല് നലികയ, പൂവും കായ്കനികളും നൽകിയ വസന്തകാലത്തെ ഓർക്കണമെന്ന് പറയുമ്പോൾ തെരുവുകളിൽ വേണ്ടാതാകുന്ന വൃദ്ധജനങ്ങൾ മനസ്സിലേക്കോടിയെത്തുന്നു.

പക്ഷേ ഇലകൾ കിളിർത്ത് തണലേകിയിട്ടും, കായും കനിയും പൂ‍വും നൽകിയിട്ടും, അകാലത്തിൽ വെട്ടിമാറ്റപ്പെടുന്ന മരങ്ങൾക്ക് ആരാണുത്തരവാധി?

മരത്തേയും മനുഷ്യനേയും കൂട്ടിയിണക്കിയ ഈ വരികൾ ഒരുപാടിഷ്ടമായി.

വിജയലക്ഷ്മി said...

Arthhavathhaaya kavitha!ishttappettu othhiri.

Typist | എഴുത്തുകാരി said...

വായിച്ചു തിര്‍ന്നപ്പോള്‍ ചെറിയൊരു നൊമ്പരം. ആവശ്യവും പ്രയോജനവുമെല്ലാം കഴിഞ്ഞാല്‍ പിന്നെന്തിനാ വെറുതെ ഒരു ഭാരമായിട്ടു കൂടെ നിര്‍ത്തുന്നതു്, അതു മരമായാലും മനുഷ്യനായാലും!‍

ഭൂമിപുത്രി said...

വീട്ടിനുള്ളിലേയ്ക്കൊന്ന് കണ്ണയയ്ക്കുന്ന
അവസാന വരികൾ കൊണ്ട്
കവിതയുടെ ഛായ ആകെ മാറി

രണ്‍ജിത് ചെമ്മാട്. said...

ആദ്യഭാഗം കണ്ടപ്പോള്‍ അലസമായ വരികളെന്ന് തോന്നി...
അന്ത്യത്തില്‍ 'കവിത' കണ്ടു...
ആശംസകള്‍....

jwalamughi said...

മരങള്‍..മഹാമരങള്‍
മൌനമായി മനുഷ്യനെ പഠിപ്പിക്കുന്നു...

Seema said...

കവിതയില്‍ ഭംഗി നിറച്ചത് അതിലെ അവസാന വരികളാണു....

വരവൂരാൻ said...

എന്റെ പോസ്റ്റിനു ആദ്യ കമന്റിട്ടതിനു വരവൂരാനു നന്ദി "ഞാൻ തന്നെയാണു എന്നെ വിമൽകുമാർ എന്നു വിളിക്കുന്നത്‌"
കാസീ ഭായ്‌ :ഇവിടെ കണ്ടതിൽ സന്തോഷം ആശംസകൾക്കു നന്ദി
മയിൽ പീലി : ആശംസകളുടെ പീലിവിടർത്തിയതിനു നന്ദി
നരി: പ്രോൽസാഹനങ്ങൾ പ്രചോദനങ്ങളാവുന്നുണ്ട്‌ ഒത്തിരി നന്ദിയുണ്ട്‌ കരുത്തുള്ള അഭിപ്രായങ്ങൾക്ക്‌
ശ്രീ വിജയലക്ഷമി: ആശംസകൾ അറിയിച്ചതിനും നന്ദിയുണ്ട്‌
എഴുത്തുകാരി :വന്നതിൽ സന്തോഷം, നന്ദിയുണ്ട്‌
ഭൂമിപുത്രി: മനസ്സു തിരിച്ചറിഞ്ഞതിനു നന്ദി
രണ്‍ജിത് :നല്ല വിലയിരുത്തലിനു നന്ദി
ജ്വാലാമുഖി : മരങ്ങൾ മനുഷ്യനെ മൗനമായി പലതു പഠിപ്പിക്കുന്നു... സത്യമാണു.
സീമ : അഭിപ്രായത്തിനു ആസ്വാദ
നത്തിനും നന്ദി

ശ്രീഇടമൺ said...

നല്ല കവിത..
നല്ല ആശയം..

ആശംസകള്‍...

വരവൂരാൻ said...

ശ്രീഇടമൺ : ആശംസകൾ അറിയിച്ചതിനും നന്ദിയുണ്ട്‌

My......C..R..A..C..K........Words said...

ormakal undaayirikkanam
pakal maayum irul moodum
erinjadangaan chithayilethum
oruthundu mangobinu alayaathirikkanam

...പകല്‍കിനാവന്‍...daYdreamEr... said...

ഈ മരവും മനുഷ്യ ജീവിതം ഇണക്കി ചേര്‍ത്ത വരികള്‍ വ്യാപ്തിയുള്ളതാണ്... ഒത്തിരി ആശംസകള്‍... നല്ല എഴുത്തുകള്‍ ഉണ്ടാവട്ടെ വരവൂരാന്‍....

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

നല്ല ചിന്തകള്‍, വരവൂരാന്‍. സ്വാര്‍ത്ഥത നിറഞ്ഞ ലോകത്ത് നമുക്ക് പ്രയോജനമില്ലാത്തവ ഒഴിവാക്കുക എന്നതാണല്ലോ.

ആത്മ said...

നല്ല കവിത
അഭിനന്ദനങ്ങള്‍.

വരവൂരാൻ said...

My C..R..A..C..K:ഓർമ്മകൾ ഉണ്ടായിരിക്കണം
പകൽമായും ഇരുൾമൂടും, എരിഞ്ഞടങ്ങാൻ ചിതയിലെത്തും ഒരുതുണ്ടു മാക്കൊബിനു അലയാതിരിക്കണം
നന്നായിട്ടുണ്ട്‌, നന്ദി
പകല്‍കിനാവന്‍ : അങ്ങനെ പ്രാർത്ഥിക്കാം, നന്മകൾ നേരുന്നു
രാമചന്ദ്രന്‍ :ഒത്തിരി നന്ദിയുണ്ട്‌ മുടങ്ങാതെയുള്ള വായനക്കും പ്രോൽസാഹനത്തിനും
ആത്മ : ആദ്യമായാണു ഇവിടെ,
എന്നു തോന്നുന്നു വന്നതിൽ സന്തോഷം

lakshmy said...

നരച്ച്‌ ശുഷ്കിച്ച്‌
ദൈവനാമംചൊല്ലി
ഇനി കായ്ക്കാത്ത
ഒരു നിസ്സംഗത അകത്ത്‌


വെട്ടി കളഞ്ഞേക്കുമോ അതിനെയും

രൺജിത്തിന്റെ അഭിപ്രായം തന്നെ എനിക്കും.
നല്ല വരികൾ!

Rafeek Wadakanchery said...

good work
good message

വരവൂരാൻ said...

ലക്ഷമി, റഫീക്ക്‌ : വന്നതിൽ സന്തോഷം ഇനിയും വരണം, വായനക്കും പ്രോൽസാഹനത്തിനും. ഒത്തിരി നന്ദിയുണ്ട്‌

ശ്രീ said...

നല്ല വരികള്‍, മാഷേ

വരവൂരാൻ said...

ശ്രീ: സ്വാഗതം