Sunday, January 4, 2009

പറയാതെ.. പെയ്തൊഴിയാതെ


പറയാതെയും
അറിയാതെയും
പോയ ചില ഇഷ്ടങ്ങൾ
കാലങ്ങൾ കഴിഞ്ഞിട്ടും,
ചില നോട്ടങ്ങളിലൂടെ
പറയാതെ പോയതിനെ പറ്റി
ഒത്തിരി പറഞ്ഞിട്ടു പോകാറുണ്ട്‌


അറിയാതെ പോയ
ആ ഇഷ്ട്ങ്ങളെ ഓർത്ത്‌
മനസ്സിന്റെ മഴ കാടുകളിലെ
നനഞ്ഞ മൺ പുറ്റുകളിൽ
ഞാൻ മരവിച്ചിരിക്കാറുണ്ട്‌


പെയ്തൊഴിയാത്ത ചില
കാർ മേഘങ്ങളെ
കാറ്റിന്റെ കൈകളിൽ
കളിക്കാൻ വിട്ട്‌
കാലം ഇനിയും
കാത്തിരിക്കുന്നുണ്ട്‌
ഓർക്കാപ്പുറത്തൊരു
മഴ ചാറ്റലിനായ്‌

26 comments:

mayilppeeli said...

പറയാതെയും അറിയാതെയും പോയ ചില ഇഷ്ടങ്ങള്‍......ഇഷ്ടങ്ങളായി ഇനിയും മനസ്സില്‍ തന്നെയിരിയ്ക്കട്ടേ.......വളരെ നന്നായിട്ടുണ്ട്‌......

പുതുവല്‍സരാശംസകള്‍......

മാറുന്ന മലയാളി said...

പറയാതെയും അറിയാതെയും പോയ ഇഷ്ടങ്ങള്‍ എന്നും മനസ്സിന് നൊമ്പരമാണ്

ലതി said...

ഓർക്കാപ്പുറത്തുള്ള ആ
മഴ ചാറലിനായി
കാത്തിരിക്കാം.
നന്നായിട്ടുണ്ട്.

നരിക്കുന്നൻ said...

‘അറിയാതെ പോയ
ആ ഇഷ്ട്ങ്ങളെ ഓർത്ത്‌
മനസ്സിന്റെ മഴ കാടുകളിലെ
നനഞ്ഞ മൺ പുറ്റുകളിൽ
ഞാൻ മരവിച്ചിരിക്കാറുണ്ട്‌‘

മാഷേ, എന്റെ മനസ്സിത്ര മനോഹരമായി വായിച്ചെടുത്തതെങ്ങനെ? ആ ഇഷ്ടങ്ങളെ മറക്കാൻ ഒരു കാലത്തിനും കഴിയില്ല.

മനോഹരം.

...പകല്‍കിനാവന്‍...daYdreamEr... said...

ഈ ഓര്‍ക്കാപ്പുറത്തുള്ള
മഴ ചാറലിനായി ഉള്ള ഈ കാത്തിരിപ്പ്...

ആരുമറിയാത്ത ഈ ഇഷ്ടങ്ങള്‍...
ഒക്കെ ഓര്‍മകളുടെ നനുത്ത നൊമ്പരമാണ്...
നല്ല വരികള്‍... ആശംസകള്‍....

വരവൂരാൻ said...

mayilppeeli: ആ ഇഷ്ടങ്ങള്‍ മനസ്സില്‍ തന്നെയിരിയ്ക്കട്ടേ ഇനി ഓർത്തിട്ട്‌ എന്തിനാ അല്ലേ?
മാറുന്ന മലയാളി : തികച്ചും സത്യമാണു, അറിയാതെ പോയ ഇഷ്ടങ്ങള്‍ എന്നും മനസ്സിന് നൊമ്പരമാണ്
ലതി :അതെ കാത്തിരിക്കാം. വീണ്ടും വീണ്ടും മരവിച്ചിരിക്കാം അതിന്റെ ഓർമ്മയിൽ
നരി : എന്റെ ഒരു പോസ്റ്റിൽ മുൻപിട്ട കമന്റിൽ നിന്നു തന്നെയാണു ഈ കവിതയുടെ പിറവി. അപ്പോൾ തുറന്ന മനസ്സിൽ നിന്നു വായിച്ചെടുത്താതാണു ഇത്‌.
പകല്‍കിനാവന്‍ :ആരുമറിയാത്ത ഈ ഇഷ്ടങ്ങള്‍ ഓര്‍മകളുടെ നനുത്ത നൊമ്പരമാണ്.
അതിൽ നന്നയാൻ മാത്രം ഇനി ഈ കാത്തിരിപ്പ്...
എല്ലാവർക്കും നന്മകൾ നേരുന്നു

lakshmy said...

നല്ല വരികൾ, പക്ഷെ ഒരു നൊമ്പരം തരുന്നു

jwalamughi said...

രാത്രി മഴ പോലെ ആസ്വാദ്യം..

വരവൂരാൻ said...

ലക്ഷ്മി ആശംസകൾക്കു നന്ദി, നൊബരവും ഒരു നേർത്ത സുഖമാണു
ജ്വാലമുഖി ആദ്യമായാണു ഇവിടെ എന്നു തോന്നുന്നു, രാത്രി മഴയിലേക്കു സ്വാഗതം

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ഇത് പോലെ പറയാതെ പോയ ഒരുപാട് ഇഷ്ടങ്ങളുണ്ട്. അറിയാവുന്ന ചില ഇഷ്ടങ്ങളോട് മുഖം തിരിക്കേണ്ടിയും വന്നിട്ടുണ്ട്. ഇപ്പഴും അവയൊക്കെ ഓര്‍ത്തിരിക്കുന്നത് ഒരു സുഖമാണ്. ഒരു പക്ഷേ അറിഞ്ഞിരുന്നെങ്കില്‍ ലഭിക്കുമായിരുന്ന സുഖത്തേക്കാള്‍..

വളരെയധികം ഇഷ്ടപ്പെട്ടു.

വരവൂരാൻ said...

രാമചന്ദ്രന്‍ : തീർച്ചയായും
അവയൊക്കെ ഓര്‍ത്തിരിക്കുന്നത് ഒരു സുഖമാണ്. ഒരു പക്ഷേ അറിഞ്ഞിരുന്നെങ്കില്‍ ലഭിക്കുമായിരുന്ന സുഖത്തേക്കാള്‍.. ഇനി ഇങ്ങനെ പോകട്ടെ അറിയാത്തതു പറയാത്തതു ആരും അറിയതെ തന്നെ
നന്മകൾ നേരുന്നു

കുമാരന്‍ said...

ഇഷ്ടമായി കവിത

വരവൂരാൻ said...

കുമാരന്‍ ആശംസകൾക്കു നന്ദി

ഓമന said...

പെയ്തൊഴിയാത്ത ചില കാര്‍മേഘങ്ങളെ കാത്തു ഞങ്ങളും ഇരിക്കുന്നു ...
വീണ്ടും ഇതുപോലൊരു കവിതക്കായ് ...
നന്നായിരിക്കുന്നു ... ആശംസകള്‍ .....

വരവൂരാൻ said...

ഓമന : ആശംസകളും പ്രചോദനവുമായി ഇവിടെ പെയ്തു പോയതിനു നന്ദി, നന്മകൾ നേരുന്നു

ഗീത് said...

അറിയാതെപോയ ഇഷ്ടങ്ങള്‍ പിന്നെ അറിയാനിടവരുമ്പോള്‍ അതൊരു നൊംബരം തന്നെയാണ്. സുഖമുള്ള നനുത്ത നോവ് പകരുന്നവ...

വരവൂരാൻ said...

ഗീതചേച്ചി സ്നേഹപൂർവ്വം പുതുവൽസരാശംസകൾ

നരിക്കുന്നൻ said...

അപ്പോൾ ഒരുമനോഹരമായ കവിതക്ക് ഞാൻ പ്രചോദനമായിരിക്കുന്നു.
നന്ദ്രി..

വരവൂരാൻ said...

നരി തീർച്ചയായും നിങ്ങൾ തന്നെ, നിങ്ങളുടെ ബ്ലോഗ്ഗുകളും, നിങ്ങളുടെ പ്രോൽസാഹനങ്ങളും മാത്രം. എന്റെ ആദ്യ പോസ്റ്റുകൾക്കു പ്രോൽസാഹനജനകമായ കമന്റിട്ട്‌ ഇവിടേക്ക്‌ സ്വാഗതം നൽകിയ നരിയോടു ഞാനും നന്ദി പറയുന്നു.

My......C..R..A..C..K........Words said...

ariyaathe pokunna ishtangalekkal arinjittum parasparam parayaathe poya ishtangal sukhamulla nombaramaayi avaseshikkum....

വരവൂരാൻ said...

My......C..R..A..C..K. വന്നതിൽ സന്തോഷം ഇനിയും വരണം

വിജയലക്ഷ്മി said...

nalla arthham olinjirikkunna varikal...othhiri aashayam ullilirippunu mone .purathhekkukonduvarika.. ..iniyum varaam..

വരവൂരാൻ said...

ശ്രീ വിജയലക്ഷ്മി : ആശംസകൾ അനുഗ്രഹങ്ങളാണു നന്ദിയുണ്ട്‌

Neena Sabarish said...
This comment has been removed by the author.
Neena Sabarish said...

ഹൃദയസ്പര്‍ശിയായ മഴ....
ഒടുവിലെ ചാറല്‍, ചാറ്റലാക്കിക്കൂടേ എന്നൊരു സ്നേഹത്തിരുത്ത്.ചാറിയാലും സുന്ദരംതന്നെ.

വരവൂരാൻ said...

നീന ഈ മഴയിലേക്കത്തിയതിനു സന്തോഷം. താങ്കളുടെ അഭിപ്രായമനുസരിക്കുന്നു.