Saturday, December 6, 2008

യാത്രാമൊഴി


വഴിയിലൊരു മരം
ഇലകളില്ലാതെ
പൂക്കൾക്കു മാത്രമായി

ഹൃത്തിലൊരു നൊബരം
ആരുമറിയാതെ
മുഖത്തു പടർന്ന ചിരിയായി

കവിളിലെ കണ്ണുനീർ ചാലുകൾ
കടംകഥകളെക്കാൾ
സമസ്യകളായി

എഴുതിയവ മായിച്ചു വലിച്ചെറിഞ്ഞ
കല്ലു പെൻസ്സിലിന്റെ കഥ
കാണാമറയത്തൊരു കനലായി

കൊഴിഞ്ഞു വീഴാൻ ഇനി കോൺഗ്രീറ്റു പ്രതലം
പൂവിനൊരു അവസാന മോഹം
അലിഞ്ഞു ചേരാൻ ഒരിത്തിരി മണ്ണു

കാത്തുവച്ചൊരു കനവു പാത്രം
തിരികെ വരാത്തൊരു മാബഴ ക്കാലം
കാൽതട്ടി മുറിഞ്ഞ നിഴലിന്റെ ഹൃദയം
മടക്ക യാത്രക്കൊരുങ്ങുകയാണു ഞാൻ

19 comments:

ഷാനവാസ് കൊനാരത്ത് said...

ആദ്യമായാണ്‌ താങ്കളുടെ ബ്ലോഗില്‍.... ആശംസകള്‍. ഇനിയും വരാം...

Seema said...

assalaayirikkunnu....manassil thatti tto kavitha....

പി എ അനിഷ് said...

വരികളില്‍ കവിത നീറുന്നുണ്ട്
ആശംസകള്‍

വരവൂരാൻ said...

ഷാനവാസ് കൊനാരത്ത്,Seema, പി എ അനിഷ്
സ്വാഗതം, വന്നതിൽ സന്തോഷം. ആശംസകൾക്കു നന്ദിയുണ്ട്‌

ഗീത് said...

കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കിടയില്‍ ഇത്തിരി സ്ഥലത്ത് ഞെങ്ങി ഞെരുങ്ങി ശ്വാസം മുട്ടി വളര്‍ന്നു നില്‍ക്കുന്ന പൂമരങ്ങളിലെ പൂക്കള്‍ക്ക് അങ്ങനെയൊരു മോഹം തോന്നുന്നുണ്ടാകാം അല്ലേ? അലിഞ്ഞുചേരാനൊരിത്തിരി മണ്ണ്‌....
കൊള്ളാം . നല്ല ഭാവന, വരവൂരാനേ.

അരുണ്‍ കായംകുളം said...

താങ്കളുടെ കവിതകള്‍ എനിക്ക് ഇഷ്ടമാ.ദയവായി മലയാളം കവിതയിലെ ഇംഗ്ലീഷ് വാക്കുകള്‍ മാറ്റാന്‍ ശ്രമിക്കാമോ?
(എന്‍റെ അഭിപ്രായം മാത്രമാണേ)

'കല്യാണി' said...

manassil neettalnalkiya varikal..kavitha nannaayirikkunnu mone...

ഭൂമിപുത്രി said...

പൂക്കൾക്ക് മാത്രമായൊരു മരം!
അതു കാണാൻ കവിതയ്ക്കെ ആകു.

വരവൂരാൻ said...

കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കിടയില്‍ ശ്വാസം മുട്ടി വളര്‍ന്നു നില്‍ക്കുന്ന പൂമരങ്ങളിലെ പൂക്കള്‍ക്ക് അങ്ങനെയൊരു മോഹം തോന്നുന്നുണ്ടാകാം അല്ലേ? അലിഞ്ഞുചേരാനൊരിത്തിരി മണ്ണ്‌....തീർച്ചയായും ഗീത ചേച്ചി. ആ ഭാവന, ആ വേദന തിരിച്ചറിഞ്ഞതിനു നന്ദി.
അരുണ്‍ : താങ്കളുടെ അഭിപ്രായങ്ങൾക്ക്‌ സ്വാഗതം ഞാൻ ശ്രദ്ധിക്കാം
ശ്രീ കല്യാണി താങ്കളുടെ ആനുഗ്രഹാശ്ശിസ്സുകൾക്കു, ആശംസകൾക്കു നന്ദിയുണ്ട്‌
ഭൂമിപുത്രി : ആ മനസ്സിനും ആശംസകൾ

amantowalkwith said...

vedhanippikkunnu..
ishtamaayi valare

...പകല്‍കിനാവന്‍...daYdreamEr... said...

നല്ല ഒന്നാംതരം ഒരു കവിത കൂടി...
ആശംസകള്‍...

നീന ശബരിഷ് said...

കാല്‍തട്ടിമുറിഞ്ഞ നിഴല്‍ഹൃദയം ആദ്യസന്ദര്‍ശനം ഹൃദ്യമാക്കി.ലളിതം.ഗഹനം.ഗംഭീരം.

വരവൂരാൻ said...

amantowalkwith,പകല്‍കിനാവന്‍,ആശംസകൾക്കു നന്ദിയുണ്ട്‌. വീണ്ടും വരണം.
നീന ഇവിടെ കണ്ടതിൽ സന്തോഷമുണ്ട്‌. വീണ്ടു വരണം
ആശംസകൾക്കു നന്ദി.‌

നരിക്കുന്നൻ said...

കാത്തുവച്ചൊരു കനവു പാത്രം
തിരികെ വരാത്തൊരു മാബഴ ക്കാലം
കാൽതട്ടി മുറിഞ്ഞ നിഴലിന്റെ ഹൃദയം
മടക്ക യാത്രക്കൊരുങ്ങുകയാണു ഞാൻ

മനസ്സിലേക്ക് നീറ്റലായിപ്പടരുന്ന വരികൾ. തിരിച്ച് പോക്ക് അസാധ്യമായ ഭുതകാലത്തിലേക്ക് മടക്കയാത്ര അതിലേറെ അസാധ്യം. പക്ഷേ, ഈ രുറുങ്ങ് വരികൾ പോലും മനസ്സിനെ എവിടേക്കോ കൊണ്ട് പോകുന്നു.

വരവൂരാൻ said...

നരി സ്വാഗതം. ഈ നുറുങ്ങു വരികളുടെ ആഴങ്ങളിലേക്ക്‌ ഇറങ്ങി വന്നതിനു സന്തോഷം

sereena said...

നന്നായി..

വരവൂരാൻ said...

sereena അഭിപ്രായമറിയിച്ചതിനു സന്തോഷമുണ്ട്‌ ‌. വീണ്ടു വരണം

പെണ്‍കൊടി said...

ഒരു മാമ്പഴക്കാലം നഷ്ടമായാലും മറ്റൊരു മാമ്പഴക്കാലം വരുമല്ലോ..
പ്രത്യാശയിലല്ലേ നമ്മടെ ജീവന്റെ നിലനില്‍പു തന്നെ....
അപ്പൊ എല്ലാരും അറിഞ്ഞുക്കൊണ്ടു തന്നെ മുഖത്തു ഒരു ചിരി വരുത്തിക്കോളൂ..

എന്തായാലും നവവത്സരാശംസകള്‍...

-പെണ്‍കൊടി...

വരവൂരാൻ said...

പെണ്‍കൊടി : ഈ ഉപദേശത്തിനു നന്ദി നവവൽസരം പ്രത്യാശയുടേതും നിറഞ്ഞ ചിരിയുടേതും ആവട്ടെ എന്നു നമുക്കു പ്രാർത്ഥിക്കാം. നന്മകൾ നേരുന്നു