Tuesday, November 25, 2008

ബാല്യമായിരുന്നെങ്കിലും


വെറുതെ ഞാൻ
ഒന്നു മോഹിച്ചോട്ടെ .....

നീ തന്ന പൂക്കളും ,
മഞ്ചാടി മണികളും
തളിർ ഇലയിൽ നിന്നു
നീ തൊട്ടു നീട്ടിയ
ചന്ദന കുറിയും ,
പിന്നെ എനിക്കായ്‌
നീ കാത്തു നിന്നതും

ബാല്യമായിരുന്നെങ്കിലും
സ്നേഹമായിരുന്നെന്ന്....
വെറുതെ ഞാൻ
ഒന്നു മോഹിച്ചോട്ടെ .....

നിദ്രയിൽ എന്നും നീ
കിനാവായ്‌ വരുന്നതും
നിലാവിനോടോപ്പം നാം
നീല വാനിൽ പറന്നതും

ബാല്യമായിരുന്നെങ്കിലും
സ്നേഹമായിരുനെന്ന് ....
വെറുതെ ഞാൻ
ഒന്നു മോഹിച്ചോട്ടെ ......

27 comments:

ശ്രീ said...

ഇഷ്ടമായി മാഷേ
:)

mayilppeeli said...

നന്നായിട്ടുണ്ട്‌....വെറുതെയീ മോഹങ്ങളെന്നറിയുമ്പോഴും വെറുതെ മോഹിയ്ക്കുവാന്‍ മോഹം....അല്ലേ....ആശംസകള്‍....

മാറുന്ന മലയാളി said...

നന്നായിരിക്കുന്നു...

കുറുപ്പിന്റെ കണക്കു പുസ്തകം said...

നിദ്രയിൽ എന്നും നീ
കിനാവായ്‌ വരുന്നതും
നിലാവിനോടോപ്പം നാം
നീല വാനിൽ പറന്നതും

വരവൂരാന്റെ തൊപ്പിയില്‍ ഒരു പൊന്‍ തൂവല്‍ കൂടി. ലളിതം മനോഹരം.

neeraj said...

മനോഹരം

...പകല്‍കിനാവന്‍...daYdreamEr... said...

എനിക്കിട്ട കമന്ടിലൂടെയാ ഇവിടെ എത്തിയത്..
ഒത്തിരി ഇഷ്ടപ്പെട്ടു...
കവിതകള്‍ ഒരാനന്തമാണ്..
ഒത്തിരി ആശ്വാസവും...
ആശംസകള്‍.....

രണ്‍ജിത് ചെമ്മാട്. said...

ലളിതം സുന്ദരം...ഇഷ്ടമായി മാഷേ...

അരുണ്‍ കായംകുളം said...

മനോഹരം.ഇഷ്ടായി..
ആശംസകള്‍

sv said...

നല്ല വരികള്‍...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു.

വരവൂരാൻ said...

പ്രിയ
ശ്രീ , mayilppeeli, മാറുന്ന മലയാളി, കുറുപ്പേ, neeraj,പകല്‍കിനാവന്‍, രണ്‍ജിത് ,അരുണ്‍ , sv
ആശംസകളുടെ
ഈ പൂക്കൾക്ക്‌, ഈ മഞ്ചാടി മണികൾക്ക്‌, നന്ദി ഒരുപാടു നന്ദി

Bindhu Unny said...

"ബാല്യാമായിരുന്നെക്കില്ലും" എന്നുവെച്ചാല്‍ എന്താ? ‘ബാല്യമായിരുന്നെങ്കിലും’ എന്നാണോ?
മൊത്തത്തില്‍ നല്ല കവിത. :-)

വരവൂരാൻ said...

ബിന്ദു നന്ദി, ഞാൻ തിരുത്തി, തുറന്നു പറഞ്ഞതിൽ സന്തോഷം.

ശിവ said...

എന്തൊക്കെയോ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന വരികള്‍...ലളിതം....നന്ദി....

അനൂപ്‌ കോതനല്ലൂര്‍ said...

ബാല്യാമായിരുന്നെങ്കിലും
സ്നേഹമായിരുന്നെന്ന്....
വെറുതെ ഞാൻ
ഒന്നു മോഹിച്ചോട്ടെ .....
വളരെ ചെറിയ വരികളിൽ ഒരുപ്പാട് കാര്യങ്ങൾ പറയാനുള്ളതു പോലെ
വെറുതെ മോഹിക്കാത്തവരായി ആരുണ്ട്
ഞാനും മോഹിച്ചു.
പക്ഷെ അത് വെറുമൊരു മോഹമായിരുന്നു

സ്നേഹതീരം said...

നല്ല കവിത.
എന്റെ മോഹങ്ങളെയെല്ലാം ഞാന്‍ മറന്നുതുടങ്ങിയിരിക്കുന്നു.
കവിതകളാണ് പലപ്പോഴും
എന്നില്‍ ഓര്‍മ്മകളുണര്‍ത്തുന്നത്.
ഉണര്‍ത്തുപാട്ട് പോലെയൊരു കവിത :)

lalrenjith said...

നീ തന്ന പൂക്കളും , മഞ്ചാടി മണികളും തളിർ ഇലയിൽ നിന്നുനീ തൊട്ടു നീട്ടിയ ചന്ദന കുറിയും ,പിന്നെ എനിക്കായ്‌ നീ കാത്തു നിന്നതും

സ്നേഹമായിരുന്നെന്ന്....മനസിലാവാന്‍ ഇനിയും ഏറെയൊന്നും വേണ്ട. പക്ഷെ....മനസ് വെറുതെ നമ്മെ ആശയക്കുഴപ്പത്തിലാക്കും ,സ്നേഹമായിരുന്നോയെന്ന്..?
വളരേയേറെ ഇഷ്ടപ്പെട്ടു.....

lakshmy said...

നല്ല വരികൾ

വരവൂരാൻ said...

ശിവ : യാത്രയിൽ ഇവിടെ നിറുത്തിയതിനു നന്ദി
അനൂപ്‌ : വെറുതെ മോഹിക്കാത്തവരായി ആരുമില്ലാ ഞാനും മോഹിച്ചിരുന്നു
സ്നേഹതീരം : ആശംസകളും ഒരു ഉണർത്തുപാട്ടാണു കവിതക്ക്‌, നന്ദി
lalrenjith :സത്യമാണു, എത്ര സ്നേഹിച്ചാലും സ്നേഹിക്കപ്പെട്ടാലും മതിവരാത്തതാണു സ്നേഹം
lakshmy: ആശംസകൾക്കു നന്ദി.

'കല്യാണി' said...

nalla kavitha ,varikaliloode...ho manoharam...

വരവൂരാൻ said...

'കല്യാണി' സ്വാഗതം വന്നതിൽ വളരെ സന്തോഷം

കുറുപ്പിന്റെ കണക്കു പുസ്തകം said...

വരവൂരന്‍ പരാതി ഉണ്ട്, ഞാന്‍ വസന്തിടെ പ്രേതം അവസിന്പ്പിച്ചു, വന്നില്ലല്ലോ

B Shihab said...

നന്നായിരിക്കുന്നു...

ചെറിയനാടൻ said...

"ഓർമ്മകളോണനിലാവുപോലെ
ഓലുമീയേകാന്ത യാമങ്ങളിൽ
ഓർക്കുമ്പൊളൊക്കെയും നൊമ്പരമെങ്കിലു-
മോർക്കുവാനെത്ര സുഖമതെന്നും, എന്റെ
ഓർമ്മകൾക്കെന്തു മധുരമിന്നും!"

ഓർമ്മകളെക്കുറിച്ചെന്താ പറയുക. ഒരുപാടു സന്തോഷം തരുന്നതെന്നോ കുറേ ദുഃഖം പകരുന്നതെന്നോ; അറിയില്ല. പക്ഷേ എത്ര ശ്രമിച്ചാലും ചിലതൊക്കെ മനസ്സിനെ വിട്ടുപോകുകയുമില്ല. നിനച്ചിരിക്കാതെ വന്നെത്തുന്ന അതിഥികളാവർ!

വരവൂരാന്റെ എഴുത്തു മനോഹരമാകുന്നുണ്ട്. കവിതയെന്ന് എടുത്തു പറയാതിരുന്നത് രണ്ടു ബ്ലോഗിനും കൂടി പൊതുവേ പറഞ്ഞതുകൊണ്ടാണ്. ഭംഗിയും താളാത്മകവുമായ വരികൾ. ആശംസകൾ

“ബാല്യാമായിരുന്നെങ്കിലും” എന്നതിലെ “ല്യാ” യുടെ ദീർഘം എടുത്തുകളയണേ.

വരവൂരാൻ said...

കുറുപ്പേ ഞാനെത്തും...

ശിഹാബ്ജി വന്നതിൽ സന്തോഷം

ചെറിയനാടൻ സന്തോഷമുണ്ട്‌ ഓണനിലാവുപോലുള്ള ഓർമ്മകളുടെ മധുരവും നോവും പങ്കു വെയ്ക്കാനെത്തിയതിനു. ഞാൻ തിരുത്തി തെറ്റു കാണിച്ചു തന്നതിനു അഭിപ്രായം അറിയിച്ചതിനു ഒത്തിരി നന്ദി

നരിക്കുന്നൻ said...

തീർച്ചയായും മോഹിച്ചോളൂ.. ഒരു മോഹമല്ലേ...

എങ്കിലും അവൾക്കും ഇഷ്ടമായിരുന്നിരിക്കണം..
അവളുടെ രാത്രികളും നിദ്രാവിഹീനമായിരിക്കണം..
പക്ഷേ, ബാല്യത്തിന്റെ ചാപല്യങ്ങളിൽ മനസ്സിടറരുതെന്ന് ഭയപ്പെട്ടാകാം അവൾ ഒന്നും പറയാതെ പോയത്...

ചെറിയ വരികളിൽ ഒരുപാട് ഓർമ്മകൾ വായനക്കാരന്റെ മനസ്സിലേക്ക് കുത്തിനിറച്ചു.

ആശംസകളോടെ
നരിക്കുന്നൻ

വരവൂരാൻ said...

ബാല്യമായിരുന്നെങ്കിലും
സ്നേഹമായിരുന്നെന്ന്..
ഒരുമിച്ചു മോഹിച്ചിട്ടുണ്ടാവാം.... പക്ഷെ ....
നരി പറഞ്ഞപോലെ .....
അഭിപ്രായങ്ങൾക്കു നന്ദി

Anas Mohamed said...

മനോഹരം