Wednesday, October 22, 2008


ഇനി യാത്ര ....

നിന്റെ നോക്കിന്റെ
നനവില്ലാതെ
നിന്റെ ചുണ്ടിന്റെ
ചുവപ്പിൽഅലിയാതെ
നിന്റെ കൈ വിരലുകളിലൊന്നു
പോലും തൊടാതെ

നെഞ്ചിൽ കുറുകുന്ന നോവിന്റെ
പ്രാവിനെ പോറ്റി
ചിന്തയാൽ കോറിവരച്ചു കീറിയ
മനസ്സിനെ താങ്ങി

ഈ കലാലയ പടിയിറങ്ങണം
ഒറ്റക്കു ദിനങ്ങൾ താണ്ടണം
എന്നും ഈ വഴിയിൽ
ഒറ്റക്കാണന്നറിഞ്ഞ്‌
തിരിഞ്ഞു നോക്കാതെ
നടക്കണം

ഒത്തു ചേരലുകളില്ലാതെ
കണ്ടുമുട്ടലുകളില്ലാതെ
നിറ കാഴ്ചകളില്ലാതെ
കാത്തിരിപ്പില്ലാതെ

ഇനി യാത്ര ....

29 comments:

അജീഷ് മാത്യു കറുകയില്‍ said...

ഒത്തു ചേരലുകളില്ലാതെ
കണ്ടുമുട്ടലുകളില്ലാതെ
നിറ കാഴ്ചകളില്ലാതെ
കാത്തിരിപ്പില്ലാതെഇനി യാത്ര ....
best wishes..

Sarija N S said...

ആരൊക്കെയോ പടിയിറങ്ങുന്നപോലെ. പക്ഷെ പതിവ് യാത്രാ മൊഴികളല്ല.

mayilppeeli said...

യാത്ര....അത്‌ അനിവാര്യമല്ലേ....യാത്രാമൊഴി പറഞ്ഞാലും ഇല്ലെങ്കിലും....നന്നായിട്ടുണ്ട്‌...

smitha adharsh said...

യാത്രകള്‍...എല്ലാം നല്ലതിനെന്ന് കരുതാം..

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

“എന്നും ഈ വഴിയിൽ ഒറ്റക്കാണന്നറിഞ്ഞ്‌തിരിഞ്ഞു നോക്കാതെ നടക്കണം“

ആശംസകള്‍.

lakshmy said...

ഒറ്റക്കാവില്ല.എല്ലാ യാത്രാ മംഗളങ്ങളും

നരിക്കുന്നൻ said...

ഈ യാത്ര വിജയത്തിലേക്കാവട്ടേ..
പക്ഷേ, ഒരിക്കലെങ്കിലും തിരിഞ്ഞ് നോക്കുക ഇവ്ടെ പതറിപ്പോയേക്കാവുന്ന ചിലതെങ്കിലും മറന്ന് തുടങ്ങിയോ എന്ന്.

ഈ യാത്രയിൽ ഒറ്റക്കാവാതിരിക്കട്ടേ....

പ്രിയ ഉണ്ണികൃഷ്ണന്‍ said...

യാത്ര! അതെ മരണം വരെ യാത്ര തന്നെ

വരവൂരാൻ said...

യാത്ര പറയുന്നവനും, യാത്രയാക്കുന്നവനും, ഒറ്റപ്പെടുന്ന യാത്രകളിൽ, യാത്രാ മംഗളം നേരുന്നവർ എന്നും സാന്ത്വനമാണു, നന്ദി,

അജീഷ് മാത്യു കറുകയില്‍,Sarija N S, mayilppeeli, smitha adharsh,രാമചന്ദ്രന്‍ വെട്ടിക്കാട്ട്,lakshmy, നരി, പ്രിയ ഉണ്ണികൃഷ്ണന്‍.
വന്നതിൽ സന്തോഷം

സുല്‍ |Sul said...

ശുഭയാത്ര.
-സുല്‍

വരവൂരാൻ said...

സുല്‍ നന്ദി

സ്നേഹതീരം said...

അപ്പോ, ഇതിന്റെ ബാക്കിയാണോ, ഞാൻ എഴുതീത്? :)

amantowalkwith said...

yathrakal avassanikkunnilla..alle..
all the best

വരവൂരാൻ said...

സ്നേഹതീരം, കവിത നന്നായിരുന്നു എവിടെയോ ഒരു ചേർച്ച എനിക്കും തോന്നി. amantowalkwith, യാത്രാ മംഗളത്തിനു നന്ദി.
വന്നതിൽ സന്തോഷം

ശ്രീഅളോക് said...

നിന്റെ നോക്കിന്റെ
നിറ സ്നേഹത്തിലൂടെ
നിന്റെ ചുണ്ടിന്റെ
വിതുംബലിലൂടെ
കൈവിരല്‍ സ്പര്‍ശത്തിലൂടെ,


സ്വന്തം വരിക്കു താഴെ ഇങ്ങനെ എഴുതിയത് കൊണ്ട് ദേഷ്യമോന്നുമില്ലല്ലോ ?
എന്റെ കണ്ണിലൂടെ ഒന്നു നോക്കാന്‍ ശ്രമിച്ചതാ , ഇഷ്ടമായില്ലെങ്കില്‍ പറയണേ ,
നന്നായിരിക്കുന്നു , കുഞ്ഞു വരികളില്‍ ഒരായിരം വികാരങ്ങള്‍ ..........

ഓര്‍മയില്ലേ എന്നെ , നിങ്ങളുടെയൊക്കെ ശ്രീയുടെ പേരില്‍ വന്ന ഒരു ശ്രീയെ

ഗീതാഗീതികള്‍ said...

കോളേജിലെ ഫെയര്‍വെല്‍ സോഷ്യലിന്റന്നു പാടിയ കവിതയോ വരവൂരാനേ?

കൊള്ളാം കേട്ടോ.

വരവൂരാൻ said...

ദേഷ്യമൊന്നുമില്ലാ ശ്രീ തന്റേടത്തോടെ കേറിവന്നു നാലുവരി എഴുതി ചേർത്തതു മനോഹരമായിരുന്നു.

മറന്നിട്ടില്ലാ....ഈ... ശ്രീയെ
ശ്രീ... ഇനി മുതൽ ... ശ്രീക്കുട്ടിയായീന്നു മാത്രം

കോളേജിലെ ഫെയര്‍വെല്‍ സോഷ്യലിന്റന്നു
ഒരു കവിത എഴുതാൻ ശ്രമം നടത്തിയിരുന്നു. അതിലെ ചില വരികൾ ഇങ്ങിനെ മറ്റോ ആയിരുന്നു എന്നു തോന്നുന്നു


ഭുതക്കാലത്തിലേക്കു
ഓർമ്മയുടെ കാറ്റു വീശുപ്പോൾ
കൊഴിഞ്ഞു വീഴുന്ന പൂക്കളിൽ
അധികവും ഈ കലാലയത്തിന്റേതായിരുക്കും
നിത്യ സുഗന്ധിയായ ആ പൂക്കളിൽ നിന്നു
എന്നു മെൻ സതീർത്ഥ്യ്‌രെ ഞാൻ തിരിച്ചറിയും
...................
...................

ഇന്നു ഈ കലാലയ പടിയിറങ്ങുപ്പോൾ
എന്റെ നിഴലിന്റെ ഹൃദയം പോലും
മുറിയുന്നതു ഞാൻ അറിയുന്നു.

അങ്ങിനെ എന്തോ ആയിരുന്നു

ഓർമ്മപ്പെടുത്തിയതിന്നു ഗീത ചേച്ചി നന്ദി..

'മുല്ലപ്പൂവ് said...

നന്നായിട്ടുണ്ട്....
നന്‍മകള്‍ നേരുന്നു...
സസ്നേഹം,
ജോയിസ്..!!

ഭൂമിപുത്രി said...

അനിവാര്യമായത്,അല്ലെ?

വരവൂരാൻ said...

അനിവാര്യമായത് തന്നെ
അഭിപ്രായങ്ങൾക്കു നന്ദി വീണ്ടു വരണം

വരവൂരാൻ said...

'മുല്ലപ്പൂവ്, ഭൂമിപുത്രി വന്നതിൽ സന്തോഷം, ഇനിയും വരണം

പെണ്‍കൊടി said...

യാത്രകള്‍ ഒഴിവാക്കാന്‍ പറ്റാത്തതായതോണ്ടല്ലേ നമ്മള്‍ ഈ സ്നേഹവും സൌഹൃദവും പ്രണയവും പരിഭവങ്ങളും എല്ലാം അടങ്ങിയ ജീവിതത്തെ ജീവിതയാത്ര എന്നു വിളിക്കുന്നത്‌......
കവിത കൊള്ളാം..
എന്നാലും യാത്ര നിറക്കാഴ്ച്ചകളില്ലാത്തതാണോ????
ചിലപ്പോളെല്ലാം ആണല്ലേ.... വളരെ ചിലപ്പൊ മാത്രം.. അത്‌ പക്ഷെ നിറഭേദങ്ങളല്ലേ...????

-പെണ്‍കൊടി

വരവൂരാൻ said...

തീർച്ചയായും പെണ്‍കൊടി ഈ ജീവിതയാത്രയിൽ നിറഭേദങ്ങളുണ്ടാവുന്നതു പലപ്പോഴും ഇങ്ങിനെയുള്ള
കൂട്ടായ്മയിലുടെയാണു വന്നതിൽ വളരെ സന്തോഷം

കുറുപ്പിന്റെ കണക്കു പുസ്തകം said...

നെഞ്ചിൽ കുറുകുന്ന നോവിന്റെ പ്രാവിനെ പോറ്റിചിന്തയാൽ കോറിവരച്ചു കീറിയമനസ്സിനെ താങ്ങി
ഈ കലാലയ പടിയിറങ്ങണംഒറ്റക്കു ദിനങ്ങൾ താട്ടണം.

അണ്ണാ താട്ടണം അല്ലല്ലോ താണ്ടണം അല്ലെ.
ഈ വരികള്‍ എന്നെയും ഒരു പ്രാവിന്റെ കുറുകലില്‍ എത്തിച്ചു. നന്ദി അണ്ണാ നന്ദി

വരവൂരാൻ said...

കുറുപ്പേ അഭിപ്രായങ്ങൾക്കു നന്ദി, ഞാൻ തിരുത്തി. വന്നതിൽ സന്തോഷം ഇനിയും വരണം

Maneesh said...

വിട പറയല്‍ എപ്പോഴും വേദനയാണ് ......
ജീവിതത്തില്‍ പലപ്പോഴും നാം നേരിടേണ്ടി വരാറുണ്ട്‌ വേര്‍പാട്.....
അതോടൊപ്പം വിടപറയലും.......

നല്ല വരികള്‍......

best wishes......

വരവൂരാൻ said...

Maneesh : സ്വാഗതം വന്നതിൽ വളരെ സന്തോഷം

aswathi said...
This comment has been removed by the author.
aswathi said...

കാഴ്ചകളില്ലാതെകാത്തിരിപ്പില്ലാതെ

ഇനി യാത്ര ....ജീവിതത്തിൽ ഒരു പാടു കാഴ്ചകൾ ഉണ്ട്.......ഒന്നു കഴിഞ്ഞ്‌ൽ മറ്റ്റ്റൊന്നു....മിക്കവാരും Coincidence..എന്റെ അനുഭവം ആണേ ....