Wednesday, October 8, 2008

മഴയേ .. മഴയേ .. (ഗാനം)


മഴയേ .. മഴയേ ..
കാറ്റാടി മരത്തിന്റെ കൂട്ടുക്കാരി
താളിലയിലെ താളക്കാരി
കുളിർ മഞ്ഞിന്റെ തുവൽക്കാരി
മഴവില്ലിൻ അലങ്കാരി
മഴയേ .. മഴയേ ..
കാറ്റാടി മരത്തിന്റെ കൂട്ടുക്കാരി
നാട്ടുമ്പുറത്തെ തുള്ളൽക്കാരി
തട്ടിൻപുറത്തെ മേളക്കാരി
കുന്നുമ്പുറത്തെ സവാരിക്കാരി
നിളയിലെ ഓളക്കാരി
മഴയേ .. മഴയേ ..
കാറ്റാടി മരത്തിന്റെ കൂട്ടുക്കാരി
മാനത്തെ മായക്കാരി
മണ്ണിന്റെ വിരുന്നുകാരി
പൂവിന്റെ ശേലുകാരി
പ്രേമത്തിൻ കിനാവുകാരി
മഴയേ .. മഴയേ ..
കാറ്റാടി മരത്തിന്റെ കൂട്ടുക്കാരി

13 comments:

keralainside.net said...

താങ്കളുടെ ബ്ലോഗ് കേരള ഇൻസൈഡ് ബ്ലോഗ് റോളറിൽ
ഉൾപെടുത്തിയിരിക്കുന്നു. ബ്ലോഗിന്റെ ഫീഡ് ലിങ്ക് താഴെകൊടുക്കുന്നു.FEED LINKഇനി മുതൽ നിങളുടെ പോസ്റ്റുകൾ ലിസ്റ്റ് ചെയ്യിക്കുന്നതിനും
വിഭാഗീകരിക്കുന്നതിനും ഈ ലിങ്ക് ഉപയോഗിക്കുക.(click "refresh your feed butten"
to update , list& categorise your post )(ഈ പേജ് ബുക്ക് മാർക്ക് ചെയ്തു വെയ്ക്കാൻ
അപേക്ഷ.)

കേരളൈൻസൈഡ് ബ്ലോഗ് റോൾ കാണാൻ ഇവിടെ
keralainside blogroll
.

കൂടുതൽ വിവരങൾക്ക്
ഇവിടെ
.

സൈറ്റ് സന്ദർശിക്കാൻ ഇവിടെ www.keralainside.net.

smitha adharsh said...

അത് ശരി..ഈ മഴ,നാട്ടിന്‍പുറത്തിന്റെ മാത്രം തുള്ളല്‍ക്കാരി ആണോ?അപ്പൊ,നഗരത്തില്‍ തുള്ളുന്നത് ആരാ?
ചുമ്മാ..ചോദിച്ചതാ..

നരിക്കുന്നൻ said...

ഗാനം ക്ഷ പിടിച്ചു. മഴയെന്നല്ല പ്രകൃതിയിൽ മനോഹരമായതെന്തും സ്ത്രീയോടുപമിക്കുന്നതെന്താണാവോ? പുരുഷന് സൌന്ദര്യം ഇല്ലാൺജിട്ടോ അതോ......?

krishnaap said...

Mashe kavitha kollam tto!.
Nalla postukalu. Rathrimazha enikku ishtayi tto

പെണ്‍കൊടി said...

സുഗതകുമാരിയുടെ രാത്രിമഴയെ അന്വേഷിച്ച് എത്തിയതാ...
ഈ മഴക്കാലവും‌ കൊള്ളാം‌...
-പെണ്‍കൊടി

ലതി said...

മഴയേ...........മഴ..............
കൊള്ളാം....കൊള്ളാം..............

വരവൂരാൻ said...

keralainside.net,smitha adharsh ,നരി,krishnaap, പെണ്‍കൊടി, ലതി, , സന്തോഷമുണ്ട്‌ അഭിപ്രായവുമായി ഇവിടെ എത്തിയതിന്നു. smitha adharsh
മഴ നാട്ടിൽ തുള്ളുന്നതു കാണാനാണു കൂടുതൽ ഭംഗി. പ്രകൃതിയിൽ മനോഹരമായതെന്തും സ്ത്രീയോടുപമിക്കുന്നതെന്താണാവോ? പുരുഷനോടോപ്പം എത്തട്ടെ എന്നു കരുതിയാണു, നരി

ഭൂമിപുത്രി said...

മഴയുടെയൊരു താളമുണ്ട് വരികളിൽ

വരവൂരാൻ said...

ഭൂമിപുത്രി, സ്വാഗതം - വന്നതിൽ സന്തോഷം

അരുണ്‍ കായംകുളം said...

ഈണത്തില്‍ പാടാന്‍ കൊള്ളാം കേട്ടോ.

വരവൂരാൻ said...

അരുണ്‍ കായംകുളം, വന്നതിലും അഭിപ്രായം അറിയിച്ചതിലും വളരെ സന്തോഷം

ഗീതാഗീതികള്‍ said...

ഇവിടെയിതാ മഴ പെയ്തുകൊണ്ടിരിക്കുന്നു...

ഈ മഴപ്പാട്ട് മഴയുടെ താളത്തില്‍ പാടിനോക്കി...
കൊള്ളാം.

(ചിലേടത്ത് ‘ക്ക’ വേണ്ടായിരുന്നു. ഉദാ:- വിരുന്നുകാരി മതിയല്ലോ)

വരവൂരാൻ said...

ഗീതാഗീതികൾ, കണ്ടതിൽ സന്തോഷം, ഞാൻ ശ്രദ്ധിക്കാം,