Friday, October 3, 2008

യാത്ര പറയുപ്പോൾ


യാത്ര പറഞ്ഞു
പോകുന്നവന്റെ
കാലും, മനസ്സും.
പതറുന്നുവെങ്കിൽ
ഒന്നുകിൽ തിരിച്ചു വരിക
അല്ലെങ്കിൽ
തിരിഞ്ഞു നോക്കാതെ
നട കൊള്ളുക
കൈ വീശി
യാത്രയാക്കാൻ
വന്നവരുടെ
കരൾ എടുക്കുംവരെ
കോപ്രായം കാട്ടി
ചുറ്റി തിരിയാതിരിക്കുക

14 comments:

ശിവ said...

ഈ ഉപദേശം നന്ന്...

യാത്ര പറയല്‍ അല്ല യാത്രയാ അനിവാര്യം....

Mahi said...

തീരുമാനങ്ങളില്‍ പതറുന്നവരെ ഇങ്ങനെ ചവിട്ടി പുറത്താക്കണൊ ? ചെറിയൊരു അക്ഷര പിശകുണ്ട്‌ കാണ്ടി

രണ്‍ജിത് ചെമ്മാട്. said...

നല്ല ഉപദേശം...

ഗീതാഗീതികള്‍ said...

ആ പറഞ്ഞത് ശരിയാ.

നവവധുവിനേയും വീട്ടുകാരേയും വിട്ട് ജോലിസ്ഥലത്തേക്കു ട്രെയിനില്‍ യാത്രയാവുന്ന നവവരന്‍, ട്രെയിന്‍ മൂവ് ചെയ്തു തുടങ്ങിയപ്പോള്‍ വാതില്‍ക്കല്‍, മുഖം കാട്ടാതെ കൈ വീശുന്നതു മാത്രം പ്ലാറ്റ്ഫോമില്‍ നില്‍ക്കുന്നവര്‍ക്കു കാണത്തക്കവിധം നിന്ന് യാത്രയായ രംഗം ഓര്‍മ്മവന്നു....

ഓ.ടോ. വരവൂരാനേ, അവസാനത്തെ 3 വരികളിലെ അക്ഷരപ്പിശാചുകളെ ഒന്നോടിച്ചു വിട്ടൂടേ?

ഭൂമിപുത്രി said...

ലാസ്റ്റ് ബട്ട് വൺ വരിയൊന്ന് മാറ്റീയെഴുതിയാൽ
കുറെക്കൂടി നന്നാകുമായിരുന്നുട്ടൊ

കാന്താരിക്കുട്ടി said...

ഏതാനും വരികളില്‍ നല്ല ഒരു ആശയം ഒതുക്കിയിരിക്കുന്നു.നഞ്ചെന്തിനു നാനാഴി ?

യാത്ര പറഞ്ഞുപോകുനവന്റെ കാലും മനസ്സും വിറക്കുന്നു എങ്കിലും പലപ്പോഴും തിരിച്ചു വരാന്‍ കഴിയില്ലല്ലോ..അതല്ലേ ജീവിതം!

ഈ വേഡ് വെരി മാറ്റാമോ

അജീഷ് മാത്യു കറുകയില്‍ said...

see you again

നരിക്കുന്നൻ said...

വരവൂരാൻ മാഷേ, കവിത ഉഗ്രൻ.

പക്ഷേ, യാത്ര പറയുമ്പോൾ, പ്രിയപ്പെട്ടവരെ പിന്നിലാക്കി ജീവിതം തേടിയിറങ്ങുമ്പോൾ, ജനിച്ച് വളർന്ന നാട് പിന്നിലോക്കോടുമ്പോൾ ഒരിക്കലെങ്കിലും മനസ്സ് പതറാത്തവരുണ്ടാകുമോ?

deepz said...

യാത്ര പറയുന്ന സമയത്തെങ്കിലും ഒരു തിരിഞ്ഞു നോട്ടം നല്ലതല്ലേ?

ഹന്‍ല്ലലത്ത് said...

പറയാനല്ലാതെ താങ്കള്‍ക്കുമത് കഴിയുമോ..സുഹൃത്തേ...?
കവിത നന്നാവാനുണ്ട്....തുടരുക....
ഒരുപാട് ആശംസകള്‍....

വരവൂരാൻ said...

പറയാനല്ലാതെ എനിക്കുമതിനു കഴിയില്ലാ സുഹൃത്തേ ...
യാത്ര പറയുന്ന സമയത്തെങ്കിലും ഒരു തിരിഞ്ഞു നോട്ടം നല്ലതു തന്നെയാണു
വേഡ് വെരി മാറ്റി,
അക്ഷരപ്പിശാചുകളെ ഓടിക്കാം
കുറെക്കൂടി നന്നാക്കാൻ ശ്രമിക്കാം
പ്രിയപ്പെട്ടവരും, ജനിച്ച് വളർന്ന നാട് പിന്നിലോക്കോടുമ്പോൾ ഒരിക്കലെങ്കിലും മനസ്സ്
പതറാത്തവരുണ്ടാവില്ലാ ഈ ഞാനും അങ്ങിനെ തന്നെ
ശിവ, Mahi,രണ്‍ജിത് ,ഗീതാഗീതികള്‍,ഭൂമിപുത്രി, കാന്താരിക്കുട്ടി,അജീഷ് മാത്യു , നരിക്കുന്നൻ,deepa,ഹന്‍ല്ലലത്ത് സ്വാഗതം - വന്നതിൽ സന്തോഷം

രമ്യ said...

തിരിഞ്ഞു നോക്കാതെ
നട കൊള്ളുക
കൈ വീശി
യാത്രയാക്കാൻ
വന്നവരുടെ
കരൾ എടുക്കുംവരെ
കോപ്രായം കാട്ടി
ചുറ്റി തിരിയാതിരിക്കുക

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

തിരിഞ്ഞു നോക്കരുത്..

ആശംസകള്‍.

വരവൂരാൻ said...

അതിനു കഴിയാത്തതുകൊണ്ടുള്ള കുറ്റബോധം കൊണ്ടു എഴുതിപോയതല്ലേ, രമ്യ