Wednesday, October 1, 2008

നീ എന്നെക്കൂടി


പിരിയുന്ന നേരത്ത്‌
നിറയുമീ കണ്ണിൽ നിന്നു
അടരുന്ന സ്‌ നേഹം
നിലവിട്ടു പോകരുതു
നീ എന്നെക്കൂടി തളർത്തരുത്‌

ആശ്വാസമേകാനായി
നെഞ്ചോടു ചേർക്കുപ്പോൾ
അകന്നു മാറാതെ
അമർന്നു പോവരുതു
നീ എന്നെക്കൂടി തളർത്തരുത്‌

കാണാൻ കൊതിച്ചു
കണ്ണുകൾ പരതുപ്പോൾ
കനവിലെങ്കിലും
കാണാമറയത്താവരുതു
നീ എന്നെക്കൂടി തളർത്തരുത്‌

വിട പറഞ്ഞൊരാ വഴിയിൽനിന്നു
വിട പറഞ്ഞൊരാ നിമിഷത്തിൽനിന്നു
വിങ്ങുന്നോരു ഹൃദ്ദുമായി നീ എന്നോടോപ്പം
ഈ പ്രാവാസക്കാലം താണ്ടരുതു
നീ എന്നെക്കൂടി തളർത്തരുത്‌

3 comments:

നരിക്കുന്നൻ said...

"ആശ്വാസമേകാനായി
നെഞ്ചോടു ചേർക്കുപ്പോൾ
അകന്നു മാറാതെ
അമർന്നു പോവരുതു
നീ എന്നെക്കൂടി തളർത്തരുത്‌"

ഇത്ര കടുപ്പിച്ച വാക്കുകൾ
ഹൃദയത്തിലേക്ക് കോറിയിട്ട്
ഒരു തിരുത്തൽ കൂടി നടത്താതെ
തിരിഞ്ഞ് നടക്കരുതു
നീ എന്നെക്കൂടി തളർത്തരുത്.

വളരെ നന്നായിരിക്കുന്നു.

smitha adharsh said...

നന്നായിരിക്കുന്നു..
അവസാനം,ഇത്തിരി അക്ഷരത്തെറ്റ് കണ്ടല്ലോ..

വരവൂരാൻ said...

നരി, smitha adharsh, അഭിപ്രായത്തിനും, ആശംസകൾക്കും
ഒത്തിരി ഒത്തിരി സന്തോഷമുണ്ട്‌, വീണ്ടും വരണം