Monday, September 22, 2008

മഴയൊന്നു പെയ്തക്കിലെന്ന്


കാറ്റിനോടോപ്പം എത്തിയ മഴ കാറ്റാടി മരത്തിന്റെ ചില്ലകളിൽ ചാഞ്ചാടി കളിച്ചു.... പറന്നു വന്ന് മര ചിലയിൽ ഇരുന്ന മഞ്ഞകിളിയെ ആടിയുലച്ചു പറത്തിവിട്ടു..... പൂമരത്തിന്റെയും മാവിന്റെയും ചില്ലകളെ തമ്മിലുരസി കിന്നരിപ്പിച്ചു..... സ്ക്കുളിലെ നവാഗതരായ ഞങ്ങളുടെ മേൽ ജനലിലുടെ മഴ തുവലായും, മുകളിൽ നിന്നു ചോർച്ചയായും വീണു നനച്ചു.... ക്ലാസ്സിലേക്ക്‌ എത്തേണ്ട കുമാരൻ മാഷെ മഴ തുള്ളി കൊണ്ട്‌ സ്റ്റാഫു റുമിൽ തന്നെ തടഞ്ഞു നിറുത്തി..... സ്ക്കുൾ വിട്ട്‌ പോകുന്ന ഞങ്ങളുടെ കുടയെ കാറ്റിനെ കൊണ്ട്‌ മാടിവെച്ച്‌ പുത്തൻ ഉടുപ്പും പുസ്തകങ്ങളും വെള്ളത്താൽ ആറാടിപ്പിച്ചു...... നാട്ടു വഴിയിലെ കുഴിയേത്‌, വഴിയേത്‌, എന്നറിയാതെ ഞങ്ങളെ പറ്റിച്ചു.... മുറിച്ചു കടക്കേണ്ട ചെറു ചാലുകളെ കുത്തിയൊലിപ്പിച്ചു പേടിപെടുത്തി.... വരബുകളിൽ വഴുക്കലുണ്ടാക്കി.... പച്ച നെൽപാടങ്ങളിലെ നെലോലകളെ കൊണ്ട്‌ കാൽ വെള്ളയിൽ കീറലുണ്ടാക്കി.... പാദരക്ഷകളിൽ നിന്ന് ചെളിയുടെ പൂത്തിരിയുണ്ടാക്കി.... വീട്ടിൽ ചെന്നുകയറിയ ഞങ്ങൾക്ക്‌, പുത്തൻ ഉടുപ്പും പുസ്തകങ്ങളു നനച്ചതിനും വഴിയിൽ വീണുപോയതിനുമുള്ള ചുരൽകഷായമേകുമാറാക്കി..... രാത്രിയിലുറക്കത്തിൽ ജനലിലുടെ ഇടിമിന്നലായി.... പേടിപെടുത്തുന്ന ഇടിമുഴക്കമായി.

എന്നിട്ടും പിറ്റേന്ന് സ്ക്കുളിൽ പോകുപ്പോൾ ഞങ്ങളൊക്കെ കൊതിച്ചു നീ ഒന്നു വന്നക്കിലെന്ന്

മഴയൊന്നു പെയ്തക്കിലെന്ന്....

11 comments:

നരിക്കുന്നൻ said...

അതെ, മഴയൊന്ന് പെയ്തെങ്കിൽ...

ഈ പ്രക്ഷുബ്ദമായ അന്തരീക്ഷത്തെ മഴനാരുകൾകൊണ്ടൊന്ന് തണുപ്പിച്ചെങ്കിൽ.

mayilppeeli said...

വേഴാമ്പലിനേപ്പോലെ കാത്തിരിയ്ക്കാം...അവള്‍ വരും വരാതിരിയ്ക്കില്ല...നന്നായിട്ടുണ്ട്‌...ആശംസകള്‍

അരുണ്‍ കായംകുളം said...

ശരിയാ സ്നേഹിതാ,മഴയ്ക്ക് വേണ്ടി കേഴുന്ന വേഴാമ്പലിന്‍റെ മനസ്സാ നമ്മള്‍ക്കെല്ലാം.
എത്ര ആയാലും,
മഴ ഒന്നു പെയ്തിരുന്നെങ്കില്‍...

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ആദ്യമായ് വരികയാണ് ഈ വഴിയില്‍!എഴുത്ത് നന്നായിരിക്കുന്നു.ഇഷ്റ്റമായ്,ഇനിയും വരാം

ശിവ said...

എനിക്കും മഴ ഏറെ ഇഷ്ടമാ....

B Shihab said...

എനിക്കും മഴ ഏറെ ഇഷ്ടമാ,as siva

വരവൂരാൻ said...

നരി, മയിൽപീലി, അരുൺ, മുഹമ്മദ്‌, ശിവ, ശിഹാബ്‌ നന്ദി അഭിപ്രായങ്ങളുടെ മഴ പെയ്യിച്ചതിനു

മഴയുടെ മകള്‍ said...

athe.........mazha onnu peytengillllllll....... mazhakkalam matramyirunnengil.....

വരവൂരാൻ said...

മഴയുടെ മകള്‍ വന്നതിൽ സന്തോഷം, നന്ദി.

lalrenjith said...

മനസില്‍ പെയ്തൊഴിയാതെ ശേഷിക്കുന്ന മഴയുടെ തുടികൊട്ട് കേള്‍ ക്കാനാകുന്നു...............

വരവൂരാൻ said...

മഴയുടെ തുടികൊട്ട്‌ ‌ തിരിച്ചറിഞ്ഞതിനും
അഭിപ്രായങ്ങൾക്കു നന്ദി വീണ്ടു വരണം