കണ്ണേ ഇനി മയങ്ങുക...
നല്ല കിനാക്കളുമായി എത്തുക
കണ്ടവ തന്നെയാണു വീണ്ടുമെന്നാകില്
സത്യമായിട്ടു ഞാന്‍ ചാനലുമാറ്റുമേ
* * * * *
കണ്ണുനീരിലും കാത്തിരിപ്പിലും
നിറങ്ങള്‍ നശിച്ച
കടലാസ്സുപൂക്കളാണിന്നെന്റെ മോഹം.
* * * * *
പൊന്നോടക്കുഴലും, മയില്‍പ്പീലിയും
സ്വന്തമായിട്ടുള്ള തമ്പുരാനെ
ഒട്ടിയ വയറും, കൂപ്പി തേഞ്ഞുപോയ
കൈകളുമുള്ള ഞങ്ങളുടെ കണ്ണുനീരിനു.
കാളിന്ദിതന്‍ അഴകില്ലാത്തതുകൊണ്ടാണോ
നീയും കനിയാത്തതു്..?
* * * * *
കാമുകിയില്ലാതെ സങ്കല്പ്പ കാമുകിയെ
പ്രണയിച്ചു പ്രണയിച്ചു
പ്രേമത്തിനു ഇന്നെനിക്കു
കിട്ടാത്തമുന്തിരിയുടെ പുളിപ്പാണു്.
11 comments:
കണ്ടവ തന്നെയാണു വീണ്ടുമെന്നാകില്
സത്യമായിട്ടു ഞാന്‍ ചാനലുമാറ്റുമേ
നല്ല കവിത.. വീണ്ടും വരാം...
നല്ല വരികള്‍, ആശംസകള്‍..
കിട്ടാത്ത മുന്തിരിയുടെ പുളിപ്പ് ഒന്നു വേറെ തന്നെ
:)
കിട്ടാത്ത മുന്തിരിയ്ക്ക് മധുരം കൂടും എന്ന് വിശ്വസിക്കാനാ എനിക്ക് ഇഷ്ടം....
താങ്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും എന്റെയും എനിക്ക് പ്രിയപ്പെട്ടവരുടെയും ഓണം ആശംസകള്‍.
സസ്നേഹം,
ശിവ.
നല്ല കവിത
sangalpa kamukiye paranju vidatte.........
sangalpa kamukiye paranjuvidatte.....................
കാമുകിയില്ലാതെ സങ്കല്പ്പ കാമുകിയെ
പ്രണയിച്ചു പ്രണയിച്ചു
പ്രേമത്തിനു ഇന്നെനിക്കു
കിട്ടാത്തമുന്തിരിയുടെ പുളിപ്പാണു്
ottiri isttamayi
നരിക്കുന്നൻ, ഫസല്‍ , സ്പന്ദനം, ശിവ, Mahi,Suvarna, രമ്യ,നന്ദി,
വന്നതിൽ വളരെ സന്തോഷം.
കണ്ണുനീരിലും കാത്തിരിപ്പിലും
നിറങ്ങള്‍ നശിച്ച
കടലാസ്സുപൂക്കളാണിന്നെന്റെ മോഹം.
മോഹങ്ങള്‍ ഒത്തിരിയെങ്കില് ...നിറം മങ്ങിയ കടലാസുപ്പൂക്കളുടെ എണ്ണവും കൂടും . എങ്കിലും ആ കടലാസുപൂക്കള്‍ എത്രയോ മനോഹരങ്ങളാണ്.
lalrenjith,വന്നതിൽ സന്തോഷം, ഇനിയും വരണം. അഭിപ്രായങ്ങൾക്കും നന്ദി
Post a Comment