Monday, September 22, 2008

മഴയൊന്നു പെയ്തക്കിലെന്ന്


കാറ്റിനോടോപ്പം എത്തിയ മഴ കാറ്റാടി മരത്തിന്റെ ചില്ലകളിൽ ചാഞ്ചാടി കളിച്ചു.... പറന്നു വന്ന് മര ചിലയിൽ ഇരുന്ന മഞ്ഞകിളിയെ ആടിയുലച്ചു പറത്തിവിട്ടു..... പൂമരത്തിന്റെയും മാവിന്റെയും ചില്ലകളെ തമ്മിലുരസി കിന്നരിപ്പിച്ചു..... സ്ക്കുളിലെ നവാഗതരായ ഞങ്ങളുടെ മേൽ ജനലിലുടെ മഴ തുവലായും, മുകളിൽ നിന്നു ചോർച്ചയായും വീണു നനച്ചു.... ക്ലാസ്സിലേക്ക്‌ എത്തേണ്ട കുമാരൻ മാഷെ മഴ തുള്ളി കൊണ്ട്‌ സ്റ്റാഫു റുമിൽ തന്നെ തടഞ്ഞു നിറുത്തി..... സ്ക്കുൾ വിട്ട്‌ പോകുന്ന ഞങ്ങളുടെ കുടയെ കാറ്റിനെ കൊണ്ട്‌ മാടിവെച്ച്‌ പുത്തൻ ഉടുപ്പും പുസ്തകങ്ങളും വെള്ളത്താൽ ആറാടിപ്പിച്ചു...... നാട്ടു വഴിയിലെ കുഴിയേത്‌, വഴിയേത്‌, എന്നറിയാതെ ഞങ്ങളെ പറ്റിച്ചു.... മുറിച്ചു കടക്കേണ്ട ചെറു ചാലുകളെ കുത്തിയൊലിപ്പിച്ചു പേടിപെടുത്തി.... വരബുകളിൽ വഴുക്കലുണ്ടാക്കി.... പച്ച നെൽപാടങ്ങളിലെ നെലോലകളെ കൊണ്ട്‌ കാൽ വെള്ളയിൽ കീറലുണ്ടാക്കി.... പാദരക്ഷകളിൽ നിന്ന് ചെളിയുടെ പൂത്തിരിയുണ്ടാക്കി.... വീട്ടിൽ ചെന്നുകയറിയ ഞങ്ങൾക്ക്‌, പുത്തൻ ഉടുപ്പും പുസ്തകങ്ങളു നനച്ചതിനും വഴിയിൽ വീണുപോയതിനുമുള്ള ചുരൽകഷായമേകുമാറാക്കി..... രാത്രിയിലുറക്കത്തിൽ ജനലിലുടെ ഇടിമിന്നലായി.... പേടിപെടുത്തുന്ന ഇടിമുഴക്കമായി.

എന്നിട്ടും പിറ്റേന്ന് സ്ക്കുളിൽ പോകുപ്പോൾ ഞങ്ങളൊക്കെ കൊതിച്ചു നീ ഒന്നു വന്നക്കിലെന്ന്

മഴയൊന്നു പെയ്തക്കിലെന്ന്....

Friday, September 12, 2008

അറിയാതിരിക്കാൻ ആവാത്തത്‌


ചിലതൊക്കെ അറിയാതെ പോകുന്നു, ചിലതൊക്കെ അറിഞ്ഞിട്ടു അറിയാതെ പോകുന്നു, പക്ഷെ ..... ചിലതു അറിയാതെ പൊകുന്നേയില്ലാ, അറിഞ്ഞിട്ടു അറിയാത്ത പോലെ ആവുന്നേയില്ലാ എന്തെക്കിലും മൊക്കെ ചെയ്യണം ... അബലത്തിലെക്കിലും ഒന്നു പോകണം.... ഭാര്യയും കുഞ്ഞുമൊരിടത്ത്‌.... അച്ചനും അമ്മയും മറ്റൊരിടെത്ത്‌.... കൂടെ പിറപ്പു വേറെരിടത്തു.... അങ്ങു നാട്ടിൽ അലാതെ ഞാനും .... ഇന്നു ഓണമാണു.... തിരുവോണം


വേദനയാവാതെ.... നല്ല ഓർമ്മകളൊടെ ആഘോഷിക്കണം....

കാക്കയുടെ കാലിൽകെട്ടി പൊതിചോറു കൊടുത്തയ്ക്കാമെന്നു മോൻ പറഞ്ഞിട്ടുണ്ട്‌....

കാത്തിരിക്കാം.... നാലുക്കുട്ടം കറികളും കുറച്ചു കണ്ണിരും ചേർത്തു കഴിക്കണം ... ഓണ സദ്യാ

എല്ലാ പ്രവാസികൾക്കും ഓണാശംസകൾ

Wednesday, September 10, 2008

കവിതാ ശകലങ്ങള്‍

കണ്ണേ ഇനി മയങ്ങുക...
നല്ല കിനാക്കളുമായി എത്തുക
കണ്ടവ തന്നെയാണു വീണ്ടുമെന്നാകില്‍
സത്യമായിട്ടു ഞാന്‍ ചാനലുമാറ്റുമേ

* * * * *

കണ്ണുനീരിലും കാത്തിരിപ്പിലും
നിറങ്ങള്‍ നശിച്ച
കടലാസ്സുപൂക്കളാണിന്നെന്റെ മോഹം.

* * * * *
പൊന്നോടക്കുഴലും, മയില്‍പ്പീലിയും
സ്വന്തമായിട്ടുള്ള തമ്പുരാനെ
ഒട്ടിയ വയറും, കൂപ്പി തേഞ്ഞുപോയ
കൈകളുമുള്ള ഞങ്ങളുടെ കണ്ണുനീരിനു.
കാളിന്ദിതന്‍ അഴകില്ലാത്തതുകൊണ്ടാണോ
നീയും കനിയാത്തതു്..?

* * * * *
കാമുകിയില്ലാതെ സങ്കല്‍പ്പ കാമുകിയെ
പ്രണയിച്ചു പ്രണയിച്ചു
പ്രേമത്തിനു ഇന്നെനിക്കു
കിട്ടാത്തമുന്തിരിയുടെ പുളിപ്പാണു്.

Monday, September 1, 2008

താളിലകൾ


ഭൂതകാലത്തിന്റ മഞ്ഞ്‌ പെയ്തു ഒഴിയുകയാണ്‌,
മനസിന്റ താളിലയില്‍ നിന്നു വീണുടയാന്
‍ഇനി ഒന്നും അവശേഷിക്കുന്നില്ല.
കനവിന്റ മണല്‍ പരപ്പില്‍
ഞാന്‍ തീര്‍ത്ത സ്വപ്ന സൗധം
ഏകയായി തെളിയുകയാണ്‌.
സ്വപ്നങ്ങളേക്കാള്‍ വ്യര്‍ഥമാണു
നീ എന്ന തിരിച്ചറിവില്‍
ഉണര്‍വിന്റ ഈ യാമങ്ങളില്‍
ഇനി നമുക്കു മാനം കാണാതെ ഓര്‍മ്മകളെ
പെറ്റടുക്കാന്‍ മയില്‍പീലി തുണ്ടുകള്‍ സൂഷിക്കാതിരിക്കാം.
പകരം, അന്യോന്യം മഷിതണ്ടുകള്‍ തേടാം'
ക്രിഷ്ണാ', 'രാധാ' പൂക്കള്‍ കൊഴീഞ്ഞുവീണ ഗ്രാമത്തിന്റ
ഊടുവഴികളിലും ദേശവിളക്കിന്റ കസവണിഞ്ഞ
താലനിരയിലും എന്നെത്തേടാറുള്ളാ മിഴികളില്
‍അപരിചിതത്വം കൂടുകൂട്ടുന്നതിനും മുന്‍പേ
എന്റ ജാലക തിരശ്ശീലയൊടുള്ള നിന്റെ പരാതി തീരും മുന്‍പേ,
എല്ലാം മായ്ച്ചു നീ മറയും മുന്‍പേ പ്രിയ ബാല്യകാല സഖീ,
ഞാന്‍ പടിഞ്ഞാറേ വരമ്പിറങ്ങി നടന്നേയ്ക്കാം
കാവിലെ കരിന്തിരി പോലെ സൂര്യനൊടൊപ്പം മറഞ്ഞേയ്ക്കാം


[താളിലയിലെ മഞ്ഞുകണങ്ങളെ പോലെ സ്വപ്നങ്ങൾ ‍സുക്ഷിച്ചവര്‍ക്കും, പിന്നെ അവയുടെ നൈമിഷികതയിൽ ‍വേദനിച്ചവര്‍ക്കും]