Wednesday, December 30, 2015

നിനക്കായ്‌കുറച്ചു വർഷങ്ങൾക്കു മുൻപ്‌ അവിചാരിതമായ്‌ കാണാനിടയായ ഒരു മണിപൂരി ആൽബമാണിത്‌.. എന്തോ.. അതിന്റെ സംഗീതവും ആലാപനവും അഭിനയിച്ചവരെയും ലൊക്കേഷനും എല്ലാം വല്ലാതെ ഇഷ്ടപ്പെട്ടു.

അവരോട്‌ പൂർണ്ണ ബഹുമാനത്തോടെയും കടപ്പാടുകളോടെയും ഞാൻ ഈ ആൽബത്തെ മലയാളത്തിലേക്ക്‌ ഒന്നു മൊഴി മാറ്റുകയാണു

ഇഷ്ടപ്പെട്ടെങ്കിൽ അറിയിക്കണേ...

Please watch this below link.. Thank you.
ഇല കണം
എങ്ങോ നിന്ന്
നെറുകയിൽ
കുളിർ പൊഴിഞ്ഞല്ലോ
അരിക്കിലോ
എന്നിൽ വന്ന്
നീ കോർത്ത മ്മ...മ്മ  കൈ (2)

നീയേക്കി
മംഗല്യ ഹാര
അരിക്കിലേ
കൊഞ്ചലാവാൻ

നീ പൊതിഞ്ഞതാവാം
കുളിർമഴയിൽ
ഹാ.. യെൻ
പൊന്നുസ്സേ
ഹാ പൊന്നുസ്സേ

ഇല കണം
എങ്ങോ നിന്ന്
നെറുകയിൽ
കുളിർ പൊഴിഞ്ഞല്ലോ
അരിക്കിലോ
എന്നിൽ വന്ന്
നീ കോർത്ത മ്മ...മ്മ  കൈ


ലജ്ജിത മീ
സാംനാം പൂ
ഇതൾ കൂമ്പിയിട്ടു
നിൽക്കാം ഇനി        (2)

മാനത്തിൻ വക്കിലെത്തി
മഴാ.. നെയ്ത്തുകാരി  (2)

വീശറിയുമായ്‌
എത്തിടുന്ന
ജിം ജിം ജെ
ആ മേഘാ മൊഴി
ബാഷ്പിതമായ്‌ നമ്മേ
പെയ്തു നനച്ചിതാ..

ബാഷ്പിതമായ്‌ നമ്മേ
പെയ്തു നനച്ചിതാ..

ഇല കണം
എങ്ങോ നിന്ന്
നെറുകയിൽ
കുളിർ പൊഴിഞ്ഞല്ലോ
അരിക്കിലോ
എന്നിൽ വന്ന്
നീ കോർത്ത മ്മ...മ്മ  കൈ


കരിമുകിൽ ഒഴിഞ്ഞീ
ഈ നെഞ്ചിതിൽ
ഒന്നിനി..
ഒന്നിനി..
നീ സ്നേഹമായ്‌
നിറയുമോ      (2)

മറക്കാനാവിലാ...നി
അകലനാവിലാ..നി
പൊന്നുസ്സേ

കരിമുകിൽ ഒഴിഞ്ഞീ
ഈ നെഞ്ചിതിൽ
ഒന്നിനി..
ഒന്നിനി..
നീ സ്നേഹമായ്‌
നിറയുമോ     

മറക്കാനാവിലാ...നി
അകലനാവിലാ..നി
പൊന്നുസ്സേ


സാമിപ്യമായ്‌ എന്നും
ഈ ജന്മ വാരിഥ
സ്വർഗ്ഗ സങ്കൽപങ്ങളിൽ

ലൈനാ
ജോയ്നാ
താരകാ..
ഒന്നു അരികിൽ
കണ്ടെങ്കിൽ   (2)
 

Thursday, June 12, 2014

സുര്യകാന്തി പൂക്കളുടെ ഒരു വയൽ

വാക്കുകൾക്കു മാത്രം അകലെയായ ഒരു പ്രണയവുമായി, കാഴ്ചയുടെ അറ്റത്ത്‌ നമ്മൾ പരസ്പരമുണ്ടാവാൻ തുടങ്ങിയിട്ടു നാളുകൾ കുറെയായില്ലേ..

സുര്യകാന്തി പൂക്കളുടെ ഒരു വയൽ നമുക്കു ചുറ്റും നിറയുന്നതും, ചിത്രശൽഭങ്ങളുടെ ഒരു കൂട്ടം  നിന്റെ കണ്ണിറങ്ങി വരുന്നതും....

നീയാം കടലിനു
കരയാവാം ഞാൻ
സ്നേഹ തിരയിലെ
മണൽ ആവാം ഞാൻ

കവിത

നിന്നിൽ നിന്നു അടർന്നു പോയ
നിന്നിലേക്കു എത്താൻ കൊതിക്കുന്ന
ഒരു തുവൽ മാത്രമാണു ഞാൻ
മഞ്ഞു പുതക്കുന്ന പുലരികളിൽ
നിന്റെ ഹൃദയത്തോടു ചേർന്നു
പതുങ്ങിയുറങ്ങാൻ കൊതിച്ചിരുന്ന ഒരു തുവൽ

ഈ ജനലുകൾ തുറന്നിടട്ടെ
അതിന്റെ തിരശീലകളും മാറ്റട്ടെ
ഒറ്റ പെടുമ്പോഴൊക്കെ പെയ്യാറുള്ള
ഒരു ചെറു ചാറ്റൽ മഴ
കുന്നിറങ്ങി നെൽ വയലിലൂടെ
ഒരു തണുത്ത കാറ്റുമായിവരും
ഞാനെന്ന തുവൽ നിന്നിലേക്കു ചേരാൻ
അത്രമാത്രം മതി.

Wednesday, June 11, 2014

ഉടുക്ക്‌


അവളെയോർത്തു ആടിയ കാവടിയും
കൊട്ടിയ ഉടുക്കും വെറുതെയായി.

നമ്മൾ എന്ന ഒരു വരി കവിത

ഞാൻ
നന്മ കണ്ടത്തെന്നാവാത്ത
നാലുവരി കവിത മാത്രം

നീ
എഴുതേണ്ടെ പുസ്തകത്തിന്റെ
ആദ്യത്തേയും അവസാനത്തേയും താളും

ആരോ പേരിട്ടു ഈ പുസ്തകത്തിനു
നമ്മൾ എന്ന ഒരു വരി കവിതയെന്നു

നീയാം കടലിനു

നീയാം കടലിനു
കരയാവാം ഞാൻ
സ്നേഹ തിരയിലെ
മണൽ ആവാം ഞാൻ

വാക്കുകൾക്കു മാത്രം അകലെയായി

ഒരു പൂവിന്റെ ചിറകിലേറി
പൂമ്പാറ്റയുടെ ഇതളിൽ
ഒരു വസന്തം

വാക്കുകൾക്കു മാത്രം
അകലെയായി
ഒരു പ്രണയം

നീയാം കടലിനു
കരയാവാം ഞാൻ
സ്നേഹ തിരയിലെ
മണൽ ആവാം ഞാൻ